പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വാമി വിവേകാനന്ദന്റെ പുണ്യതിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
04 JUL 2025 8:50AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാമി വിവേകാനന്ദജിയുടെ പുണ്യ തിഥിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. സ്വാമി വിവേകാനന്ദജിയുടെ ചിന്തകളും ദർശനങ്ങളും നമ്മുടെ സമൂഹത്തിനായുള്ള വഴികാട്ടിയായി തുടരുന്നു എന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ചരിത്രത്തിലും സാംസ്കാരിക പൈതൃകത്തിലും അഭിമാനവും ആത്മവിശ്വാസവും അദ്ദേഹം ജ്വലിപ്പിച്ചു, ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;
"സ്വാമി വിവേകാനന്ദജിയുടെ പുണ്യ തിഥിയിൽ ഞാൻ അദ്ദേഹത്തെ വണങ്ങുന്നു. നമ്മുടെ സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ ചിന്തകളും ദർശനങ്ങളും നമ്മുടെ വഴികാട്ടിയായി തുടരുന്നു. നമ്മുടെ ചരിത്രത്തിലും സാംസ്കാരിക പൈതൃകത്തിലും അഭിമാനവും ആത്മവിശ്വാസവും അദ്ദേഹം ജ്വലിപ്പിച്ചു. സേവനത്തിന്റെയും കാരുണ്യത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുന്നതിലും അദ്ദേഹം ഊന്നൽ നൽകി."
***
SK
(रिलीज़ आईडी: 2142005)
आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Nepali
,
Marathi
,
Assamese
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada