ധനകാര്യ മന്ത്രാലയം
സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ സമഗ്രത പദ്ധതികളുമായി ബന്ധപ്പെട്ട് 2025 ജൂലൈ 1 മുതൽ സെപ്തംബര്‍ 30 വരെ എല്ലാ ജില്ലകളിലെയും ഗ്രാമപഞ്ചായത്ത് - നഗര തദ്ദേശസ്ഥാപന തലങ്ങളിൽ മൂന്നുമാസ പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിച്ച് ധനകാര്യ സേവന വകുപ്പ്
പിഎംജെഡിവൈ പ്രകാരം ബാങ്ക് അക്കൗണ്ടുകളില്ലാത്ത മുതിർന്നവർക്ക് അക്കൗണ്ട് തുറക്കൽ; പിഎംജെജെബിവൈ, പിഎംഎസ്ബിവൈ, എപിവൈ പദ്ധതികളിലെ അംഗത്വ വിപുലീകരണം; ഡിജിറ്റൽ തട്ടിപ്പ് തടയാന്‍ ബോധവൽക്കരണം എന്നിവയടക്കം പ്രചാരണ ലക്ഷ്യങ്ങൾ
Posted On:
01 JUL 2025 6:38PM by PIB Thiruvananthpuram
ഗ്രാമപഞ്ചായത്ത്, നഗര തദ്ദേശസ്ഥാപന തലങ്ങളിൽ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതികളുടെ സമഗ്രത മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ധനകാര്യ സേവന വകുപ്പ് രാജ്യവ്യാപക പ്രചാരണ പരിപാടിയ്ക്ക് ഇന്ന് തുടക്കം കുറിച്ചു. രാജ്യത്തുടനീളം 33 സ്ഥലങ്ങളിൽ ഉദ്ഘാടന പരിപാടികൾ സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, എസ്എൽബിസി കൺവീനർമാർ, ബാങ്ക് ഉദ്യോഗസ്ഥര്‍, ഗുണഭോക്താക്കൾ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമായി. ഗുജറാത്തിൽ മുഖ്യമന്ത്രി വെർച്വലായി പരിപാടിയിൽ പങ്കെടുത്തു.
രാജ്യത്തെ 2.70 ലക്ഷം ഗ്രാമപഞ്ചായത്തുകളെയും തദ്ദേശസ്ഥാപനങ്ങളെയും ഉൾക്കൊള്ളുന്ന പ്രചാരണ പരിപാടി 2025 ജൂലൈ 1 മുതൽ 2025 സെപ്തംബര്‍ 30 വരെ (3 മാസം) നടത്തും. ഇക്കാലയളവിൽ ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും:
-
എല്ലാ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകളുടെയും പുനര്‍ കെവൈസി പ്രക്രിയ (ആവശ്യമെങ്കില്‍)
-
പിഎംജെഡിവൈ പ്രകാരം ബാങ്ക് അക്കൗണ്ടുകളില്ലാത്ത മുതിര്‍ന്നവര്‍ക്ക് അക്കൗണ്ട് തുറക്കൽ
-
പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമ യോജന (പിഎംജെജെബിവൈ), പ്രധാൻമന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ), അടൽ പെൻഷൻ യോജന (എപിവൈ) എന്നിവയിൽ അംഗത്വം നല്‍കല്‍.
-
ഡിജിറ്റൽ തട്ടിപ്പുകള്‍ തടയൽ, അവകാശവാദമുന്നയിക്കാത്ത നിക്ഷേപം ലഭ്യമാക്കല്‍, പരാതി പരിഹാരം എന്നിവ സംബന്ധിച്ച് ബോധവൽക്കരണ സെഷനുകൾ
-
അക്കൗണ്ടുകളിലെ നാമനിർദേശം പുതുക്കാന്‍ അവസരം (പുതുക്കിയില്ലെങ്കില്‍)
സമഗ്രത പ്രചാരണ പരിപാടിയുടെ ആദ്യ ദിനം രാജ്യത്തുടനീളം 2087 ഗ്രാമപഞ്ചായത്തുകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. രാജ്യവ്യാപകമായി ഗുണഭോക്താക്കളിൽ നിന്ന് പരിപാടിയ്ക്ക് ഊഷ്മള പ്രതികരണമാണ് ലഭിച്ചത്.
(Release ID: 2141458)
Read this release in:
Urdu
,
Manipuri
,
Odia
,
Gujarati
,
English
,
Hindi
,
Nepali
,
Marathi
,
Bengali
,
Assamese
,
Punjabi
,
Tamil
,
Kannada