പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ, ഹംഗറി, പോളണ്ട്, യുഎസ് രാജ്യങ്ങളിൽ നിന്നുള്ള ബഹിരാകാശയാത്രികരെ വഹിച്ചുള്ള ബഹിരാകാശ ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു
प्रविष्टि तिथि:
25 JUN 2025 1:29PM by PIB Thiruvananthpuram
ഇന്ത്യ, ഹംഗറി, പോളണ്ട്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശയാത്രികരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ പോകുന്ന ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയ്ക്കും ശ്രീ മോദി ആശംസകൾ നേർന്നു.
എക്‌സിലെ പോസ്റ്റിൽ അദ്ദേഹം എഴുതി:
“ഇന്ത്യ, ഹംഗറി, പോളണ്ട്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശയാത്രികരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
ഇന്ത്യൻ ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാനുള്ള യാത്രയിലാണ്. 1.4 ബില്യൺ ഇന്ത്യക്കാരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും അഭിലാഷങ്ങളുമാണ് അദ്ദേഹം വഹിക്കുന്നത്.
അദ്ദേഹത്തിനും മറ്റ് ബഹിരാകാശയാത്രികർക്കും എല്ലാ വിജയങ്ങളും നേരുന്നു!”
***
NK
(रिलीज़ आईडी: 2139468)
आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Nepali
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada