പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ തൊഴിൽശക്തി കഴിഞ്ഞ 11 വർഷമായി നയരൂപീകരണത്തിന്റെയും ആസൂത്രണത്തിന്റെയും പുരോഗതിയുടെയും കേന്ദ്രബിന്ദുവാണെന്നു വ്യക്തമാക്കുന്ന ലേഖനം പങ്കിട്ട് പ്രധാനമന്ത്രി

Posted On: 18 JUN 2025 5:37PM by PIB Thiruvananthpuram

ഇന്ത്യയുടെ തൊഴിൽശക്തി കഴിഞ്ഞ 11 വർഷമായി നയരൂപീകരണത്തിന്റെയും ആസൂത്രണത്തിന്റെയും പുരോഗതിയുടെയും കേന്ദ്രബിന്ദുവാണെന്നു വ്യക്തമാക്കുന്ന ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പങ്കിട്ടു. ഈ മാറ്റം തൊഴിൽ സൃഷ്ടിക്കുന്നതിലും സാമൂഹ്യ സംരക്ഷണ പരിരക്ഷയുടെ വികാസത്തിലും ചരിത്രപരമായ പുരോഗതിക്കു കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ എക്സ് പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:

“കഴിഞ്ഞ 11 വർഷമായി ഇന്ത്യയുടെ തൊഴിൽശക്തി, നയരൂപീകരണത്തിന്റെയും പുരോഗതിയുടെയും കേന്ദ്രബിന്ദുവാണെന്നു കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ @mansukhmandviya എടുത്തുകാട്ടുന്നു. ഈ മാറ്റം തൊഴിൽ സൃഷ്ടിക്കലിലും സാമൂഹ്യ സംരക്ഷണ പരിരക്ഷയുടെ വികാസത്തിലും ചരിത്രപരമായ പുരോഗതിക്കു കാരണമായി. വായിക്കൂ!”

Union Minister Dr. @mansukhmandviya highlights how over the past 11 years, India's workforce has been at the centre of policy, planning and progress. This shift has led to historic improvements in employment generation and the expansion of social protection coverage. Do read! https://t.co/ArJ8NTJffq

— PMO India (@PMOIndia) June 18, 2025

*****

 

NK

*****


(Release ID: 2137412)