പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ സാങ്കേതിക ടെക്സ്റ്റൈൽ മേഖല അതിവേഗ വളർച്ച കൈവരിക്കുന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

Posted On: 10 JUN 2025 12:39PM by PIB Thiruvananthpuram

നാഷണൽ ടെക്നിക്കൽ ടെക്സ്റ്റൈൽസ് മിഷൻ (NTTM), പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി തുടങ്ങിയ പ്രധാന ​ഗവൺമെന്റ് സംരംഭങ്ങൾ വഴി ഇന്ത്യയുടെ സാങ്കേതിക തുണിത്തര മേഖല എങ്ങനെ പരിവർത്തന ഘട്ടത്തിലൂടെ കടന്നുപോകുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു. ഈ ശ്രമങ്ങൾ ആഭ്യന്തര ഉൽപ്പാദനത്തെ ഗണ്യമായി വർദ്ധിപ്പിക്കുകയും, നവീകരണം വളർത്തുകയും, കയറ്റുമതി വർദ്ധിപ്പിക്കുകയും ചെയ്യുന്നു, സാങ്കേതിക ടെക്സ്റ്റൈൽ രം​ഗത്ത് ഇന്ത്യയെ ആഗോള നേതൃസ്ഥാനത്ത് ഉറപ്പിക്കുന്നു. 

എക്‌സിൽ കേന്ദ്രമന്ത്രി ശ്രീ ഗിരിരാജ് സിങ്ങിന്റെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു: 

"നാഷണൽ ടെക്നിക്കൽ ടെക്സ്റ്റൈൽസ് മിഷൻ, PLI പദ്ധതി തുടങ്ങിയ പ്രധാന സംരംഭങ്ങളാൽ നയിക്കപ്പെടുന്ന ഇന്ത്യയുടെ സാങ്കേതിക ടെക്ട്റ്റൈൽ മേഖല അതിവേഗ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ഈ ശ്രമങ്ങൾ ഉൽപ്പാദനം, നവീകരണം, കയറ്റുമതി എന്നിവ വർദ്ധിപ്പിക്കുകയും, ഇന്ത്യയെ ഒരു ആഗോള നേതാവായി സ്ഥാനപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കേന്ദ്ര മന്ത്രി ശ്രീ ​ഗിരിരാജ് സിം​ഗ് എഴുതുന്നു."

***

SK


(Release ID: 2135321)