പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​രാജസ്ഥാനിൽ രണ്ടു പുതിയ റാംസർ പ്രദേശങ്ങൾകൂടി ഉൾപ്പെടുത്തിയതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Posted On: 04 JUN 2025 10:28PM by PIB Thiruvananthpuram

രാജസ്ഥാനിലെ ഫലോദിയിലെ ഖീച്ചൻ, ഉദയ്പുരിലെ മെനാർ എന്നീ രണ്ടു തണ്ണീർത്തടങ്ങൾകൂടി റാംസർ പ്രദേശങ്ങളുടെ അഭിമാനകരമായ പട്ടികയിൽ ചേർത്തതോടെ പരിസ്ഥിതിസംരക്ഷണത്തിൽ ഇന്ത്യ കൈവരിച്ച തുടർച്ചയായ പുരോഗതിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു. ഈ കൂട്ടിച്ചേർക്കലോടെ, ഇന്ത്യയിൽ ഇപ്പോൾ ആകെ 91 റാംസർ പ്രദേശങ്ങളാണുള്ളത്.

ഈ പുതിയ വിവരം പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് എക്‌സിൽ കുറിച്ചു. പരിസ്ഥിതിസംരക്ഷണത്തിൽ പ്രധാനമന്ത്രി മോദി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു.

എക്‌സ് പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“നല്ല വാർത്ത! പരിസ്ഥിതിസംരക്ഷണത്തിൽ ഊർജസ്വലമായാണ് ഇന്ത്യയുടെ മുന്നേറ്റങ്ങൾ സംഭവിക്കുന്നത്. പൊതുജനങ്ങളുടെ സജീവപങ്കാളിത്തം ആ പ്രവർത്തനങ്ങൾക്കു കരുത്തേകുന്നു.”

***

SK


(Release ID: 2134020)