പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗോവ സംസ്ഥാനരൂപീകരണദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

Posted On: 30 MAY 2025 4:43PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗോവ സംസ്ഥാനരൂപീകരണദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു. “ഗോവയുടെ തനതായ സംസ്കാരം ഇന്ത്യയുടെ അഭിമാനമാണ്. ഗോവയിലെ ജനങ്ങൾ വിവിധ മേഖലകളിൽ കരുത്തുറ്റ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ സംസ്ഥാനം എപ്പോഴും ലോകമെമ്പാടുമുള്ള ജനങ്ങളെ ആകർഷിക്കുന്നു” - ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:​

“ഗോവയിലെ എന്റെ സഹോദരീസഹോദരന്മാർക്കു സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ. ഗോവയുടെ തനതായ സംസ്കാരം ഇന്ത്യയുടെ അഭിമാനമാണ്. ഗോവയിലെ ജനങ്ങൾ വൈവിധ്യമാർന്ന മേഖലകളിൽ കരുത്തുറ്റ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ സംസ്ഥാനം എല്ലായ്പ്പോഴും ലോകമെമ്പാടുമുള്ള ജനങ്ങളെ ആകർഷിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, ഗോവയുടെ പുരോഗതിക്കു കുതിപ്പേകുന്ന നിരവധി പ്രവർത്തനങ്ങൾ നടന്നു. വരുംകാലങ്ങളിലും സംസ്ഥാനം വികസനത്തിന്റെ പുതിയ ഉയരങ്ങൾ താണ്ടട്ടെ.”

Greetings to my sisters and brothers of Goa on the occasion of their Statehood Day. Goa's unique culture is India's pride. Goan people have made a strong mark in diverse sectors. This state has always been drawing people from all over the world. Over the last decade, a lot of…

— Narendra Modi (@narendramodi) May 30, 2025

 

***

SK


(Release ID: 2132855)