പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ എൻഡിഎ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു
Posted On:
25 MAY 2025 6:37PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ഇന്ന് എൻഡിഎ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു. വികസനയാത്രകൾക്കു വേഗം പകരേണ്ടതിന്റെയും ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ നേട്ടങ്ങൾ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
എക്‌സിലെ ത്രെഡ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ:
“ഡൽഹിയിൽ എൻഡിഎ മുഖ്യമന്ത്രിമാരുടെ സംഗമത്തിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ വിപുലമായ ചർച്ചകൾ നടത്തി. ജലസംരക്ഷണം, പരാതിപരിഹാരം, ഭരണചട്ടക്കൂടുകൾ ശക്തിപ്പെടുത്തൽ, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, കായികരംഗം തുടങ്ങി വിവിധ മേഖലകളിൽ വിവിധ സംസ്ഥാനങ്ങൾ അവരുടെ മികച്ച പ്രവർത്തനമാതൃകകൾ അവതരിപ്പിച്ചു. ഈ അനുഭവങ്ങൾ കേൾക്കുന്നത് ആനന്ദകരമായിരുന്നു.”
“നമ്മുടെ വികസനയാത്രകൾക്കു ഗതിവേഗം പകരേണ്ടതിന്റെയും ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ നേട്ടങ്ങൾ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകതയ്ക്കു ഞാൻ ഊന്നൽ നൽകി. വൃത്തി, ശുചിത്വം, ആരോഗ്യസംരക്ഷണം, യുവജനശാക്തീകരണം, കൃഷി, സാങ്കേതികവിദ്യ തുടങ്ങിയ പ്രധാന മേഖലകളിൽ കരുത്തുറ്റ സഹകരണം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.”
Participated in the NDA Chief Ministers' Conclave in Delhi. We had extensive deliberations about various issues. Various states showcased their best practices in diverse areas including water conservation, grievance redressal, strengthening administrative frameworks, education,… pic.twitter.com/k7NuMgXebU
— Narendra Modi (@narendramodi) May 25, 2025
***
NK
(Release ID: 2131204)