പ്രധാനമന്ത്രിയുടെ ഓഫീസ്
മെയ് 23ന് ന്യൂഡൽഹിയിൽ റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ശ്രദ്ധാകേന്ദ്ര മേഖലകൾ: ടൂറിസം, കാർഷിക-ഭക്ഷ്യ സംസ്കരണം, തുണിത്തരങ്ങൾ, വിവരസാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജം, വിനോദം, കായികം
വടക്കുകിഴക്കൻ മേഖലയെ അവസരങ്ങളുടെ നാടായി ഉയർത്തിക്കാട്ടുന്നതിനും ആഗോള, ആഭ്യന്തര നിക്ഷേപം ആകർഷിക്കുന്നതിനും ഉച്ചകോടി ലക്ഷ്യമിടുന്നു
Posted On:
22 MAY 2025 4:13PM by PIB Thiruvananthpuram
വടക്കുകിഴക്കൻ മേഖലയെ അവസരങ്ങളുടെ നാടായി ഉയർത്തിക്കാട്ടുക, ആഗോള, ആഭ്യന്തര നിക്ഷേപങ്ങളെ ആകർഷിക്കുക, പ്രധാന പങ്കാളികളെയും നിക്ഷേപകരെയും നയരൂപീകരണക്കാരെയും ഒരൊറ്റ വേദിയിൽ ഒരുമിച്ച് കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെ, മെയ് 23 ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടിയുടെ ഉദ്ഘാടനം നിർവഹിക്കും.
വടക്കുകിഴക്കൻ മേഖലയിലെ സംസ്ഥാന സർക്കാരുകളുടെ സജീവ പിന്തുണയോടെ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന അംബാസഡേഴ്‌സ് മീറ്റ്, ബൈലാറ്ററൽ ചേംബേഴ്‌സ് മീറ്റ് എന്നിവയുൾപ്പെടെയുള്ള റോഡ്‌ഷോകളുടെ പരമ്പര, സംസ്ഥാന സർക്കാരുകൾ സംഘടിപ്പിക്കുന്ന വട്ടമേശ സമ്മേളനങ്ങൾ തുടങ്ങി ഒടുവിലായി നടക്കുന്ന റൈസിംഗ് നോർത്ത് ഈസ്റ്റ് ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റ് എന്നിവ മെയ് 23 മുതൽ 24 വരെ നടക്കുന്ന ദ്വിദിന പരിപാടിയായ ഉച്ചകോടിയുടെ ഭാഗമാകും. മന്ത്രിതല സെഷനുകൾ, ബിസിനസ്-ടു-ഗവൺമെന്റ് സെഷനുകൾ, ബിസിനസ്-ടു-ബിസിനസ് മീറ്റിംഗുകൾ, സ്റ്റാർട്ടപ്പുകൾ, സംസ്ഥാന സർക്കാരും കേന്ദ്ര മന്ത്രാലയങ്ങളും നിക്ഷേപ പ്രോത്സാഹനത്തിനായി സ്വീകരിച്ച നയങ്ങളുടെയും അനുബന്ധ സംരംഭങ്ങളുടെയും പ്രദർശനങ്ങൾ എന്നിവ ഉച്ചകോടിയിൽ ഉൾപ്പെടും.
ടൂറിസം, ഹോസ്പിറ്റാലിറ്റി, കാർഷിക-ഭക്ഷ്യ സംസ്കരണം, അനുബന്ധ മേഖലകൾ; തുണിത്തരങ്ങൾ, കൈത്തറി, കരകൗശല വസ്തുക്കൾ; ആരോഗ്യ സംരക്ഷണം; വിദ്യാഭ്യാസവും നൈപുണ്യ വികസനവും; വിവരസാങ്കേതികവിദ്യ അല്ലെങ്കിൽ വിവരസാങ്കേതികവിദ്യാധിഷ്ഠിത സേവനങ്ങൾ; അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്സും; ഊർജ്ജം; വിനോദവും കായികവും എന്നിവയാണ് നിക്ഷേപ പ്രോത്സാഹനത്തിന്റെ പ്രധാന മേഖലകൾ.
SK
(Release ID: 2130576)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Bengali
,
Assamese
,
Gujarati
,
Tamil
,
Telugu
,
Kannada