പ്രധാനമന്ത്രിയുടെ ഓഫീസ്
ജർമ്മനി ചാൻസലറായി സ്ഥാനമേറ്റ ഫ്രെഡറിക് മെർസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
20 MAY 2025 6:14PM by PIB Thiruvananthpuram
ജർമ്മനി ചാൻസലറായി സ്ഥാനമേറ്റെടുത്ത ഫ്രെഡറിക് മെർസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത അദ്ദേഹം വീണ്ടും ഉറപ്പിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
"ചാൻസലർ @_FriedrichMerz-നോട് സംസാരിച്ചു, സ്ഥാനമേറ്റെടുത്തതിന് അദ്ദേഹത്തെ അഭിനന്ദിച്ചു. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ആവർത്തിച്ചു. പ്രാദേശിക, ആഗോള സംഭവവികാസങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പങ്ക് വെച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നു."
*****
<
-SK-
(Release ID: 2130010)