പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോ. ജയന്ത് നാർലിക്കറുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു.
Posted On:
20 MAY 2025 1:49PM by PIB Thiruvananthpuram
ജ്യോതിശാസ്ത്ര മേഖലയിലെ പ്രതിഭയായ ഡോ. ജയന്ത് നാർലിക്കറുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:
“ഡോ. ജയന്ത് നാർലിക്കറുടെ വിയോഗം ശാസ്ത്ര സമൂഹത്തിന് വലിയൊരു നഷ്ടമാണ്. പ്രത്യേകിച്ച് ജ്യോതിശാസ്ത്ര മേഖലയിൽ അദ്ദേഹം ഒരു പ്രതിഭയായിരുന്നു. അദ്ദേഹത്തിന്റെ മാർഗദർശനം നൽകുന്ന കൃതികൾ, പ്രത്യേകിച്ച് പ്രധാന സൈദ്ധാന്തിക ചട്ടക്കൂടുകൾ, വിവിധ തലമുറകളിലെ ഗവേഷകർ വിലമതിക്കും. ഒരു സ്ഥാപകൻ എന്ന നിലയിൽ, യുവ മനസ്സുകൾക്കായി പഠനത്തിന്റെയും നൂതനാശയത്തിൻ്റെയും കേന്ദ്രങ്ങൾ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ശാസ്ത്രം സാധാരണ പൗരന്മാർക്ക് പ്രാപ്യമാക്കുന്നതിലും അദ്ദേഹത്തിന്റെ രചനകൾ വളരെയധികം പങ്ക് വഹിച്ചു. ദുഃഖത്തിന്റെ ഈ വേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.”
***
NK
(Release ID: 2129855)
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada