പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ത്യയുടെ ക്ഷയരോഗനിർമാർജന ദൗത്യത്തെക്കുറിച്ചുള്ള യോഗം ചേർന്നു
Posted On:
13 MAY 2025 7:56PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഇന്ത്യയുടെ ക്ഷയരോഗനിർമാർജന ദൗത്യത്തെക്കുറിച്ചുള്ള യോഗം ചേർന്നു. “ജനങ്ങളുടെ സജീവ പങ്കാളിത്തത്താൽ നയിക്കപ്പെടുന്ന ഈ മുന്നേറ്റം സമീപവർഷങ്ങളിൽ ഗണ്യമായ വേഗത കൈവരിച്ചു”- ശ്രീ മോദി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ഇന്ത്യയുടെ ക്ഷയരോഗ നിർമാർജനദൗത്യത്തെക്കുറിച്ചുള്ള യോഗം ചേർന്നു. പൊതുജനങ്ങളുടെ സജീവപൊതുജന പങ്കാളിത്തത്താൽ നയിക്കപ്പെടുന്ന ഈ മുന്നേറ്റം സമീപവർഷങ്ങളിൽ ഗണ്യമായ വേഗത കൈവരിച്ചു. ക്ഷയരോഗമുക്ത ഇന്ത്യ എന്ന കാഴ്ചപ്പാടു സാക്ഷാത്കരിക്കാൻ എല്ലാ പങ്കാളികളുമായും വളരെയടുത്തു പ്രവർത്തിക്കുന്നതിനു നമ്മുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്.”
****
SK
(Release ID: 2128498)