പ്രധാനമന്ത്രിയുടെ ഓഫീസ്
ദേശീയ സാങ്കേതികവിദ്യ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
Posted On:
11 MAY 2025 2:32PM by PIB Thiruvananthpuram
ദേശീയ സാങ്കേതികവിദ്യ ദിനമായ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു. നമ്മുടെ ശാസ്ത്രജ്ഞരിൽ അഭിമാനവും കടപ്പാടും പ്രകടിപ്പിച്ച അദ്ദേഹം, 1998ലെ പോഖ്റൺ പരീക്ഷണങ്ങളെ ഓർക്കുകയും ചെയ്തു. ശാസ്ത്രത്തിലൂടെയും ഗവേഷണത്തിലൂടെയും ഭാവിതലമുറകളെ ശാക്തീകരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും അദ്ദേഹം ആവർത്തിച്ചു.
എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
"ദേശീയ സാങ്കേതികവിദ്യ ദിനത്തിൽ ഏവർക്കും ആശംസകൾ! നമ്മുടെ ശാസ്ത്രജ്ഞരിൽ അഭിമാനവും കടപ്പാടും പ്രകടിപ്പിക്കാനും 1998ലെ പോഖ്റൺ പരീക്ഷണങ്ങളെ ഓർക്കാനുമുള്ള ദിവസമാണിത്. നമ്മുടെ രാജ്യത്തിന്റെ വളർച്ചാപാതയിൽ, പ്രത്യേകിച്ച് സ്വയംപര്യാപ്തതയ്ക്കായുള്ള നമ്മുടെ അന്വേഷണത്തിൽ, അതു നാഴികക്കല്ലായിരുന്നു.
നമ്മുടെ ജനങ്ങളുടെ കരുത്തിനാൽ, ബഹിരാകാശം, നിർമിതബുദ്ധി, ഡിജിറ്റൽ നവീകരണം, ഹരിത സാങ്കേതികവിദ്യ എന്നിങ്ങനെ വിവിധ മേഖലകളിൽ ഇന്ത്യ ആഗോളതലത്തിൽ മുൻനിരയിലേക്കു കുതിക്കുകയാണ്. ശാസ്ത്രത്തിലൂടെയും ഗവേഷണത്തിലൂടെയും ഭാവിതലമുറകളെ ശാക്തീകരിക്കുന്നതിനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത നാം ആവർത്തിച്ചുറപ്പിക്കുകയാണ്. സാങ്കേതികവിദ്യ മാനവികതയെ ഉയർത്തട്ടെ; നമ്മുടെ രാഷ്ട്രത്തെ സുരക്ഷിതമാക്കട്ടെ; ഭാവി വളർച്ചയ്ക്കു വഴിയൊരുക്കട്ടെ."
******
-SK-
(Release ID: 2128145)
Visitor Counter : 2
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada