പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പരിശുദ്ധ ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്കു പ്രധാനമന്ത്രി ആശംസകൾ നേർന്നു

प्रविष्टि तिथि: 09 MAY 2025 2:21PM by PIB Thiruvananthpuram

പരിശുദ്ധ ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ആശംസകൾ നേർന്നു. ആഗോള സമാധാനം, ഐക്യം, ഐക്യദാർഢ്യം, സേവനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ കത്തോലിക്ക സഭയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി, മാർപ്പാപ്പയുടെ നേതൃത്വത്തെ ശ്രീ മോദി പ്രകീർത്തിച്ചു.​

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“പരിശുദ്ധ ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും ഞാൻ അറിയിക്കുന്നു. സമാധാനം, ഐക്യം, ഐക്യദാർഢ്യം, സേവനം എന്നിവയുടെ ആദർശങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഏറെ പ്രാധാന്യമുള്ള വേളയിലാണു കത്തോലിക്ക സഭയിൽ അദ്ദേഹത്തിന്റെ നേതൃത്വം വരുന്നത്. നമ്മുടെ പൊതുവായ മൂല്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനായി തിരുസഭയുമായി തുടർച്ചയായ സംഭാഷണത്തിനും ഇടപെടലിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.”

***

SK


(रिलीज़ आईडी: 2127872) आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada