പ്രധാനമന്ത്രിയുടെ ഓഫീസ്
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ ചരിത്രപരമായ രണ്ടാമൂഴത്തിൽ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം (സിഎസ്‌പി) ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ വീണ്ടും ഉറപ്പിച്ചു
ബന്ധം തുടരാൻ അംഗീകരിച്ച അവർ അടുത്ത കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു എന്നും കൂട്ടിച്ചേർത്തു
Posted On:
06 MAY 2025 2:07PM by PIB Thiruvananthpuram
ഓസ്‌ട്രേലിയയുടെ 32-ാമത് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്റണി അൽബനീസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു ടെലിഫോൺ സംഭാഷണം നടത്തുകയും ചരിത്രപരമായ തുടർ തിരഞ്ഞെടുപ്പ് വിജയം നേടിയ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര നയതന്ത്ര പങ്കാളിത്തം (സിഎസ്‌പി) ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രിമാർ വീണ്ടും ഉറപ്പിച്ചു. അഞ്ച് വർഷത്തിനിടയിൽ, സിഎസ്‌പി വൈവിധ്യമാർന്ന മേഖലകളിൽ ശക്തമായ സഹകരണം വികസിപ്പിച്ചതായി അവർ അഭിപ്രായപ്പെട്ടു. ഉഭയകക്ഷി ബന്ധം ഉറപ്പിക്കുന്നതിൽ ഊർജ്ജസ്വലരായ ഇന്ത്യൻ വംശജരായ പ്രവാസികൾ വഹിച്ച പങ്കിനെക്കുറിച്ച് അവർ ഊന്നിപ്പറഞ്ഞു.
പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഇരു നേതാക്കളും കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും സ്വതന്ത്രവും തുറന്നതും സ്ഥിരതയുള്ളതും നിയമാധിഷ്ഠിതവും സമ്പന്നവുമായ ഒരു ഇന്തോ-പസഫിക് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.
ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിലും ക്വാഡ് ഉച്ചകോടിയിലും പങ്കെടുക്കുന്നതിനുൾപ്പെടെ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി അൽബനീസിനെ പ്രധാനമന്ത്രി ക്ഷണിച്ചു. ബന്ധം തുടരാൻ ഇരു നേതാക്കളും സമ്മതിച്ചു.
***
SK
(Release ID: 2127242)
Visitor Counter : 21
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada