WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ആഗോള മാധ്യമ സംവാദം 2025: അംഗരാജ്യങ്ങൾ WAVES പ്രഖ്യാപനം അംഗീകരിക്കുകയും നിർമ്മിതബുദ്ധിയുടെ (AI) യുഗത്തിൽ സർഗ്ഗാത്മകതയ്ക്ക് പ്രോത്സാഹനമേകിക്കൊണ്ട് പാരമ്പര്യത്തിനും പൈതൃകത്തിനും വേണ്ടി ശബ്ദമുയർത്തുന്നതിൽ സഹകരിക്കാൻ തീരുമാനിക്കുകയും ചെയ്തു.

നൂതന സാങ്കേതികവിദ്യകളുടെ ഉത്തരവാദിത്തപൂർണ്ണമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, പക്ഷപാതം ലഘൂകരിക്കുന്നതിലൂടെയും, ഉള്ളടക്കത്തെ ജനാധിപത്യവത്ക്കരിക്കുന്നതിലൂടെയും, ധാർമ്മികതയ്ക്ക് മുൻഗണന നൽകുന്നതിലൂടെയും WAVES പ്രഖ്യാപനം ഡിജിറ്റൽ വിഭജനം പരിഹരിക്കാൻ ശ്രമിക്കുന്നു

അനോയോജ്യമായ നൈപുണ്യ വികസനത്തിലൂടെ സൃഷ്ടിപരമായ സഹകരണത്തിന്റെ പുതുയുഗത്തിനായി യുവ പ്രതിഭകളെ സജ്ജമാക്കുകയെന്നത് നിർണ്ണായകം: വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ

കോ പ്രോഡക്ഷൻ കരാറുകൾ, ഏകീകൃത ഫണ്ടുകൾ, സർഗ്ഗാത്മകതയുടെ ആഗോള ബന്ധങ്ങളെ ആശയങ്ങളുടെ അതിവേഗ പാതയാക്കി വികസിപ്പിക്കുന്നതിനുള്ള പ്രഖ്യാപനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: കേന്ദ്രവാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്

 Posted On: 02 MAY 2025 3:20PM |   Location: PIB Thiruvananthpuram
"സാംസ്ക്കാരിക സംവേദനക്ഷമതയെക്കുറിച്ച് പരസ്പരം മനസ്സിലാക്കുന്നതിനോടൊപ്പം സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സഹകരണമാണ് മുന്നോട്ടുള്ള മാർഗ്ഗം." ഇപ്പോൾ നടന്നു വരുന്ന ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടിയുടെ ഭാഗമായി (WAVES 2025) മുംബൈയിൽ നടന്ന ആഗോള മാധ്യമ സംവാദത്തിന്റെ ഫലസിദ്ധികളിൽ ഒന്നായിരുന്നു അത്. അതിനാൽ, ഡിജിറ്റൽ വിഭജനം പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളിലൂടെ നാം മുന്നേറുമ്പോൾ, രാജ്യങ്ങൾ സ്വന്തം സർഗ്ഗാത്മക ഇടങ്ങൾ വിശാലമാക്കുകയെന്നതാണ് സമഗ്ര പുരോഗതിയുടെ താക്കോലെന്ന കാര്യം സംവാദത്തിൽ പങ്കെടുത്ത രാജ്യങ്ങൾക്ക് അനുഭവവേദ്യമായി മാറി. വർദ്ധിച്ചുവരുന്ന ആഗോളവത്കൃത മാധ്യമ പരിതസ്ഥിതിയിൽ ആഗോള സമാധാനവും ഐക്യവും ശക്തിപ്പെടുത്തുന്നതിൽ സർക്കാരുകളുടെ പങ്കിനെ കേന്ദ്രീകരിച്ചു നടന്ന  സംവാദം, അംഗരാജ്യങ്ങൾ WAVES പ്രഖ്യാപനം അംഗീകരിക്കുന്നതിൽ കലാശിച്ചു.

 

സംസ്ക്കാരങ്ങളെക്കുറിച്ച് ചിത്രീകരിക്കുന്ന ലോകമെമ്പാടുമുള്ള സിനിമകൾക്ക് ജനസമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിൽ സുപ്രധാന പങ്കുണ്ടെന്ന വികാരം ആഗോള മാധ്യമ സംവാദത്തിൽ പ്രതിധ്വനിച്ചു, പങ്കെടുക്കുന്ന രാജ്യങ്ങൾ ഇക്കാര്യത്തിൽ  ഇന്ത്യൻ സിനിമകൾ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ചു. കഥാകഥനത്തിന്റെ വിനോദ രൂപമെന്ന നിലയിൽ, പരസ്പരം സഹകരിക്കുന്നതിനുള്ള ചാലക ശക്തിയായി സിനിമകൾ വർത്തിക്കുന്നു. വിനോദ ലോകത്തെ പുനർനിർവ്വചിക്കുന്ന കഥാകഥനത്തിന്റെ കലയിൽ സാങ്കേതികവിദ്യയുടെ സംഗമത്തോടെ, സ്രഷ്ടാവിന്റെ സാമ്പത്തിക പരിസരത്തെ ശക്തിപ്പെടുത്തുന്ന വ്യക്തിഗത കഥകളും അതിവേഗം ഉയർന്നുവരുന്നു. "ഉത്തരവാദിത്തപൂർണ്ണമായ മാധ്യമപ്രവർത്തനം" ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യത സംബന്ധിച്ച ആശങ്കകൾ ചില അംഗരാജ്യങ്ങൾ പങ്കിട്ടു.  WAVES വേദിയിൽ പരസ്പര സഹകരണത്തിലൂടെ ഇത് പരിഹരിക്കാനാകുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.


ആഗോള സമൂഹത്തിന്റെ ഒരു സൂക്ഷ്മരൂപം എന്ന് WAVES 2025 നെ  വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, മാധ്യമ, വിനോദ മേഖലയുടെ ഭാവി രൂപരേഖ ചർച്ച ചെയ്യുന്നതിനായി സർഗ്ഗസ്രഷ്ടാക്കൾ, നയരൂപകർത്താക്കൾ, അഭിനേതാക്കൾ, സാഹിത്യകാരന്മാർ, നിർമ്മാതാക്കൾ, ദൃശ്യ കലാകാരന്മാർ എന്നിവരെ ഒരു പൊതുവേദിയിൽ ഉച്ചകോടി ഒരുമിപ്പിക്കുന്നതായും വ്യക്തമാക്കി.

ഡോ. ജയശങ്കർ തന്റെ പ്രസംഗത്തിനിടെ, ആഗോള മാധ്യമ സംവാദം 2025 ന്റെ പരിഗണനയിലുള്ള വിശാലമായ രൂപരേഖകൾ സ്പർശിച്ചു. ശക്തമായ സാംസ്ക്കാരിക മാനങ്ങളുള്ള ലോകക്രമം ഇന്ന് പരിവർത്തനത്തിന് വിധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "നമ്മുടെ പാരമ്പര്യങ്ങൾ, പൈതൃകം, ആശയങ്ങൾ, ആചാരങ്ങൾ, സർഗ്ഗാത്മകത എന്നിവയ്ക്ക് നാം തന്നെ ശബ്ദം നൽകേണ്ടത് അനിവാര്യമാണ്", അദ്ദേഹം പറഞ്ഞു.

നമ്മുടെ യുവതലമുറയിൽ വിശാലമായ പൈതൃകത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്താനും  മെച്ചപ്പെടുത്താനും സാങ്കേതികവിദ്യയും പാരമ്പര്യവും കൈകോർക്കണമെന്ന് വിദേശകാര്യ മന്ത്രി നിർദ്ദേശിച്ചു. "അനുയോജ്യമായ നൈപുണ്യ വികസനത്തിലൂടെ സൃഷ്ടിപരമായ സഹകരണത്തിന്റെ പുതു യുഗത്തിനായി യുവ പ്രതിഭകളെ സജ്ജമാക്കുകയെന്നത് നിർണ്ണായകമാണ്. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള കുതിച്ചുചാട്ടത്തിൽ നൂതനാശയങ്ങൾ സുപ്രധാന പങ്ക് വഹിക്കും" അദ്ദേഹം എടുത്തുപറഞ്ഞു.


AI യുടെ വളർന്നുവരുന്ന കാലഘട്ടത്തിൽ, സാധ്യതകൾ സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണെന്ന് ഡോ. ജയശങ്കർ പറഞ്ഞു, എന്നാൽ പക്ഷപാതം കുറയ്ക്കുകയും ഉള്ളടക്കത്തെ ജനാധിപത്യവൽക്കരിക്കുകയും അതിന്റെ ധാർമ്മികതയ്ക്ക് മുൻഗണന നൽകുകയും ചെയ്യുമ്പോൾ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ ഉത്തരവാദിത്തപരമായ ഉപയോഗം ആവശ്യമാണ് . "ഏതൊരു  ആഗോള  തൊഴിൽ ശക്തിക്കും, ചിന്താഗതികളിലും ചട്ടക്കൂടുകളിലും നയങ്ങളിലും രീതികളിലും മാറ്റങ്ങൾ ആവശ്യമാണ്", ആഗോള മാധ്യമ, വിനോദ മേഖല നേരിടുന്ന പ്രധാന വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദിയായി WAVES-മാറുമെന്നുള്ള  ആത്മവിശ്വാസം അദ്ദേഹം  പ്രകടിപ്പിച്ചു .


അതിർത്തികൾ മറികടന്ന് ജനസമൂഹങ്ങളെ ബന്ധിപ്പിക്കുന്ന സർഗ്ഗാത്മകതയെ സംസ്ക്കാരം പ്രചോദിപ്പിക്കുന്നുവെന്ന്  എന്ന  പ്രസ്താവനയിലൂടെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് തന്റെ പ്രസംഗത്തിൽ സംവാദത്തിന് ദിശാബോധം പകർന്നു. സാങ്കേതികവിദ്യ നമ്മുടെ കഥാകഥന രീതികളെ പുനർനിർമ്മിക്കുന്ന സാഹചര്യത്തിൽ ഉള്ളടക്ക സൃഷ്ടിയും ഉപഭോഗവും വേഗത്തിൽ പരിവർത്തനപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക ഉള്ളടക്ക സൃഷ്ടി പ്രോത്സാഹിപ്പിക്കേണ്ട ഘട്ടത്തിലാണ് നാമെത്തിനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

77 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ സ്വപ്ന നഗരമായ മുംബൈയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട്, സഹകരണത്തിന്റെ നിർണ്ണായക പങ്കിനെക്കുറിച്ച് ശ്രീ വൈഷ്ണവ് വിശദീകരിച്ചു. സർവത്രിക വിജയം കൈവരിക്കാനും, ഡിജിറ്റൽ വിഭജനം നികത്താനും, സാഹോദര്യം ശക്തിപ്പെടുത്താനും, ആഗോള സമാധാനവും ഐക്യവും ഊട്ടിയുറപ്പിക്കാനും സഹായിക്കുന്ന കോ പ്രോഡക്ഷൻ കരാറുകൾ, ഏകീകൃത ഫണ്ടുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് ശ്രീ അശ്വിനി വൈഷ്ണവ് ഊന്നിപ്പറഞ്ഞു. സർഗ്ഗാത്മകതയുടെ ആഗോള ബന്ധങ്ങളെ ആശയങ്ങളുടെ അതിവേഗ പാതയാക്കി വികസിപ്പിക്കുന്നതിനുള്ള പ്രഖ്യാപനം സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

 മുതിർന്ന മന്ത്രിതല പ്രതിനിധികൾ  അഭിപ്രായങ്ങൾ പങ്കുവച്ച ചർച്ചകളിൽ, WAVES-ന്റെ ആദ്യ പതിപ്പിൽ ലോകമെമ്പാടുമുള്ള 700-ലധികം മികച്ച സർഗ്ഗപ്രതിഭകളെ തിരിച്ചറിയാൻ കഴിഞ്ഞ 32 ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചുകളെക്കുറിച്ച്, ഇന്ത്യ അംഗരാജ്യങ്ങളെ  അറിയിച്ചു. അടുത്ത പതിപ്പ് മുതൽ, ലോകമെമ്പാടുമുള്ള  സർഗ്ഗ പ്രതിഭകളെ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ 25 ആഗോള ഭാഷകളിൽ ഈ ചലഞ്ചുകൾ സംഘടിപ്പിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. ഇത് സർഗ്ഗാത്മക ഉള്ളടക്കങ്ങൾ WAVES വേദിയിൽ പ്രദർശിപ്പിക്കാൻ അവരെ സഹായിക്കും.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ, വാർത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, കേന്ദ്ര സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
 
SKY
 
*****
 

Release ID: (Release ID: 2126208)   |   Visitor Counter: 32