വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
മാധ്യമ - വിനോദ മേഖലയുടെ 2024-25-ലെ സ്ഥിതിവിവര കൈപ്പുസ്തകം വേവ്സ് 2025-ൽ നാളെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കും
Posted On:
02 MAY 2025 2:29PM
|
Location:
PIB Thiruvananthpuram
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ മാധ്യമ - വിനോദ മേഖലയുടെ 2024-25-ലെ സ്ഥിതിവിവര കൈപ്പുസ്തകത്തിന്റെ പ്രകാശനത്തിന് നാളെ വേവ്സ് സാക്ഷ്യംവഹിക്കും. മാധ്യമ - വിനോദ മേഖല രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് സംഭാവന നൽകാൻ ഏറെ സാധ്യതയുള്ള സേവന മേഖലയുടെ സുപ്രധാന ഘടകമായതിനാല്‍ ഈ രംഗത്തെക്കുറിച്ച് സമയബന്ധിതവും വിശ്വസനീയവും ആധികാരികവും സമഗ്രവുമായ വിവരശേഖരത്തിന്റെ ആവശ്യകത അംഗീകരിച്ചുകൊണ്ടാണ് നടപടി. ഏറ്റവും പുതിയ കണക്കനുസരിച്ച് 2027-ൽ 3067 ബില്യൺ രൂപയിലെത്താൻ 7% സംയോജിത വാർഷിക വളർച്ചാ നിരക്ക് പ്രതീക്ഷിക്കുന്ന നവീനമേഖലയാണ് മാധ്യമ-വിനോദ ആവാസവ്യവസ്ഥ. മികച്ച ഫലപ്രാപ്തിയ്ക്ക് വിവിധ നയസംരംഭങ്ങളും അവയുടെ നടപ്പാക്കലും ഉചിതമായ വിവരശേഖരത്തിന്റെ പിന്തുണയോടെ നിര്‍വഹിക്കേണ്ടതുണ്ട്.
മന്ത്രാലയത്തിന്റെയും മേഖലയിലെ മറ്റ് പങ്കാളികളുടെയും വിവരശേഖരത്തിന്റെ ആവശ്യകത കണക്കിലെടുത്ത് മാധ്യമ-വിനോദ രംഗത്തെ വിവിധ വിഭാഗങ്ങളെക്കുറിച്ച് പുതുക്കിയ വിവരങ്ങള്‍ ഉൾക്കൊള്ളുന്ന 2024-25 ലെ സ്ഥിതിവിവര കൈപ്പുസ്തകം നാളെ വേവ്സ് വേദിയില്‍ പുറത്തിറക്കും.
മാധ്യമ - വിനോദ മേഖലയുടെ 2024-25-ലെ സ്ഥിതിവിവര കൈപ്പുസ്തകത്തിലെ ചില ഭാഗങ്ങള്‍:
-
രജിസ്റ്റര്‍ ചെയ്ത അച്ചടി പ്രസിദ്ധീകരണങ്ങൾ 1957-ലെ 5,932 ല്‍നിന്ന് 2024-25-ൽ 4.99% സംയോജിത വാർഷിക വളർച്ചയോടെ 154,523 ആയി ഉയർന്നു.
-
ബാലസാഹിത്യങ്ങൾ, ചരിത്രം, സ്വാതന്ത്ര്യ സമരം, വ്യക്തിത്വങ്ങളും ജീവചരിത്രങ്ങളും, ആധുനിക ഇന്ത്യയുടെ സൃഷ്ടാക്കള്‍, ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് ആകെ 130 പുസ്തകങ്ങൾ 2024-2025 കാലയളവിൽ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കി.
-
2025 മാർച്ചോടെ ഡിടിഎച്ച് സേവനത്തിന് 100% ഭൂമിശാസ്ത്ര വിസ്തൃതി.
-
ദൂരദർശൻ സൗജന്യ ഡിഷ് ചാനലുകൾ 2004 ൽ 33 എന്നത് 2025 ൽ 381 ആയി ഉയര്‍ന്നു.
-
2025 മാർച്ച് വരെയുള്ള കണക്കനുസരിച്ച് ജനസംഖ്യയുടെ 98 ശതമാനത്തിലേക്കും ആകാശവാണി എത്തിച്ചേരുന്നു. 2000 -ത്തിലെ 198 ആകാശവാണി നിലയങ്ങള്‍ 2025-ൽ 591 ആയി ഉയര്‍ന്നു.
-
സ്വകാര്യ ഉപഗ്രഹ ടിവി ചാനലുകൾ 2004-05-ലെ 130 ൽ നിന്ന് 2024-25-ൽ 908 ആയി ഉയർന്നു.
-
സ്വകാര്യ എഫ്എം റേഡിയോ നിലയങ്ങള്‍ 2001-ൽ 4 ആയിരുന്നത് 2024 -ല്‍ 388 ആയി വളർന്നു.
-
രാജ്യത്തെ സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണ പ്രദേശങ്ങള്‍ തിരിച്ച് പ്രവർത്തനക്ഷമമായ സ്വകാര്യ എഫ്എം റേഡിയോ നിലയങ്ങള്‍ സംബന്ധിച്ച് 31.03.2025 വരെയുള്ള വിവരങ്ങൾ
-
കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ (സിആര്‍എസ്) 2005-ൽ 15 ആയിരുന്നത് 2025-ൽ 531 ആയി ഉയർന്നു. സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം/ജില്ല/സ്ഥലം തിരിച്ച് 31.03.2025 ലെ കണക്കനുസരിച്ച് പ്രവര്‍ത്തനക്ഷമമായ കമ്യൂണിറ്റി റേഡിയോ നിലയങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
-
സാക്ഷ്യപ്പെടുത്തിയ ഇന്ത്യൻ ഫീച്ചർ ചലച്ചിത്രങ്ങള്‍ 1983-ൽ 741 ആയിരുന്നത് 2024-25-ൽ 3455 ആയി വർധിച്ചു; 2024-25 വരെ ആകെ ചിത്രങ്ങള്‍ 69,113 ആയി.
സ്ഥിതിവിവരക്കണക്കുകൾക്ക് പുറമെ, ഇനിപ്പറയുന്നവ സംബന്ധിച്ചും വിവരങ്ങള്‍ കൈപ്പുസ്തകത്തില്‍ ലഭ്യമാണ്:
-
എന്‍ഡിഎഫ്സി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളകളും നിർമിച്ച ഡോക്യുമെന്ററികളും ഉൾപ്പെടെ ചലച്ചിത്ര മേഖലയിലെ പുരസ്കകാരങ്ങള്‍
-
വേവ്സ് ഒടിടി സംവിധാനം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസ് (ഐഐസിടി), ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരം (സിഐസി) എന്നിവയുൾപ്പെടെ വേവ്സ് 2025 ന് കീഴിലെ ഡിജിറ്റൽ മാധ്യമ - ഉള്ളടക്ക നിര്‍മാണ ആവാസവ്യവസ്ഥ.
-
പ്രസ് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (പിആര്‍ജിഐ), ആകാശവാണി, ദൂരദർശൻ, സ്വകാര്യ എഫ്എം റേഡിയോ നിലയങ്ങള്‍, ടിവി-ഇന്‍സാറ്റ് ഉള്‍പ്പെടെ വാര്‍ത്താവിതരണ പ്രക്ഷേപണ രംഗത്തെ നാഴിക്കല്ലുകള്‍
-
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ നൈപുണ്യ വികസന കോഴ്‌സുകൾ
-
പരിവര്‍ത്തനാത്മക പോര്‍ട്ടലുകളടക്കം ബിസിനസ് എളുപ്പമാക്കാനുള്ള വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സംരംഭങ്ങൾ.
****
Release ID:
(Release ID: 2126138)
| Visitor Counter:
23
Read this release in:
Manipuri
,
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada