വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
“എ സ്റ്റുഡിയോ കോൾഡ് ഇന്ത്യ” : ഏൺസ്റ്റ് & യങ്ങിന്റെ റിപ്പോർട്ട് ‘വേവ്സ് 2025’ൽ നാളെ പുറത്തിറക്കും
Posted On:
02 MAY 2025 2:36PM
|
Location:
PIB Thiruvananthpuram
ലോകത്തിലെ ഉള്ളടക്ക ശക്തികേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ ഉയർച്ച വ്യക്തമാക്കുന്ന ഏൺസ്റ്റ് & യങ്ങിന്റെ “എ സ്റ്റുഡിയോ കോൾഡ് ഇന്ത്യ” എന്ന റിപ്പോർട്ട് നാളെ പുറത്തിറക്കും. മുംബൈയിൽ ‘WAVES 2025’ലാണു റിപ്പോർട്ട് പ്രകാശനം ചെയ്യുന്നത്. വികസിക്കുന്ന ഡിജിറ്റൽ വിപണി, സാംസ്കാരിക വൈവിധ്യം, നൂതന നിർമാണശേഷികൾ എന്നിവയാൽ നയിക്കപ്പെടുന്ന ആഗോള മാധ്യമ-വിനോദ (M&E) മേഖലയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ റിപ്പോർട്ട് അടിവരയിടുന്നു:
-വൈവിധ്യമാർന്ന സംസ്കാരവും നൂതനമായ അടിസ്ഥാനസൗകര്യങ്ങളും ഇന്ത്യയെ സർഗാത്മക ശക്തികേന്ദ്രമാക്കി മാറ്റുന്നു.
-അനിമേഷൻ-VFX ചെലവുകൾ ഇന്ത്യയിൽ 40% മുതൽ 60% വരെ കുറവാണ്. ആഗോള ഉൽപ്പാദന തൊഴിൽപ്രവാഹത്തെ പിന്തുണയ്ക്കുന്നതിനുള്ള വൈദഗ്ധ്യമാർന്ന വലിയ തൊഴിൽശക്തി ഇവിടെയുണ്ട്.
-അന്താരാഷ്ട്ര സ്വീകാര്യത നേടുന്ന ഇന്ത്യൻ ഉള്ളടക്കം, ആഗോള OTT പ്ലാറ്റ്ഫോമുകളിൽ 25% കാണുന്നതും ഇന്ത്യക്കു പുറത്താണ്.
M&E മേഖലയിലെ ഇന്ത്യയുടെ ശ്രദ്ധേയമായ വളർച്ചയും നവീകരണവും എടുത്തുകാട്ടുക എന്നതാണു റിപ്പോർട്ട് ലക്ഷ്യമിടുന്നത്. ആഗോള ഉള്ളടക്കസൃഷ്ടിയിൽ രാജ്യത്തെ മുൻനിരയിലെത്തിക്കുന്നതിനും റിപ്പോർട്ട് ലക്ഷ്യമിടുന്നു. വികസിക്കുന്ന ഡിജിറ്റൽ വിപണി, വൈവിധ്യമാർന്ന സാംസ്കാരിക-ഭാഷാ പൈതൃകം, ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന സമ്പന്നമായ കഥപറച്ചിൽ പാരമ്പര്യങ്ങൾ എന്നിവയാൽ നയിക്കപ്പെടുന്ന ഇന്ത്യ ആഗോള ഉള്ളടക്കകേന്ദ്രമായി അതിവേഗം മാറുകയാണ്.
റിപ്പോർട്ടിലെ പ്രധാന സവിശേഷതകൾ ഇനി പറയുന്നു:
-ഡിജിറ്റൽ മീഡിയ ഏറ്റെടുക്കൽ: ടെലിവിഷനെ മറികടന്ന്, 2024-ൽ, ഡിജിറ്റൽ മീഡിയ ഇന്ത്യയുടെ M&E മേഖലയിലെ ഏറ്റവും വലിയ വിഭാഗമായി മാറി. 800 ശതകോടിയിലധികം രൂപ (9.4 ശതകോടി അമേരിക്കൻ ഡോളർ) സംഭാവന ചെയ്യുകയും മേഖലയുടെ വരുമാനത്തിന്റെ 32 ശതമാനത്തിനു കാരണമാകുകയും ചെയ്തു.
-ഉള്ളടക്കനിർമ്മാണം: കഴിഞ്ഞ വർഷം ഇന്ത്യ ഏകദേശം രണ്ടുലക്ഷം മണിക്കൂർ തനത് ഉള്ളടക്കം സൃഷ്ടിച്ചു. അതിൽ 1600 സിനിമകൾ, 2600 മണിക്കൂർ പ്രീമിയം OTT ഉള്ളടക്കം, 20,000 തനതു ഗാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഉള്ളടക്ക-നിർമ്മാണ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നു.
-സാങ്കേതിക പുരോഗതി: നിർമിതബുദ്ധിയും പുതിയ സാങ്കേതികവിദ്യകളും ഇന്ത്യയിലെ ഉള്ളടക്ക വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുന്നു. നിർമിതബുദ്ധി അധിഷ്ഠിത പ്ലാറ്റ്ഫോമുകൾ ഉള്ളടക്ക ഉൽപ്പാദനത്തിന്റെ കാര്യക്ഷമതയും ഗുണനിലവാരവും വർധിപ്പിക്കുന്നു. പ്രൊഫഷണൽ-ഗ്രേഡ് വീഡിയോകൾ, ചിത്രങ്ങൾ, ടെക്സ്റ്റ്, സംഗീതം എന്നിവയുടെ ദ്രുതഗതിയിലുള്ള സൃഷ്ടിയും സാധ്യമാക്കുന്നു.
-തത്സമയ പരിപാടികളിൽ വർധന: എഡ് ഷീരൻ, കോൾഡ്പ്ലേ തുടങ്ങിയ ആഗോള കലാകാരന്മാർ പങ്കെടുക്കുന്ന സംഗീതകച്ചേരികൾ ഉൾപ്പെടെ 30,000-ത്തിലധികം തത്സമയ പരിപാടികൾ 2024-ൽ മാത്രം ഇന്ത്യ നടത്തി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ടിക്കറ്റ് വച്ചു നടത്തുന്ന പരിപാടികൾ നാലിരട്ടിയായി വർധിച്ചു. തത്സമയ വിനോദത്തിൽ വർധിച്ചുവരുന്ന ഉത്സാഹമാണ് ഇത് എടുത്തുകാട്ടുന്നത്.
-പ്രതിഭാസഞ്ചയ വിപുലീകരണം: M&E മേഖല 2.8 ദശലക്ഷം പേർക്കു നേരിട്ടും 10 ദശലക്ഷം പേർക്കു പരോക്ഷമായും തൊഴിൽ നൽകുന്നു. ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക-ഭാഷാ ഭൂപ്രകൃതി ഇന്ത്യയുടെ വലിയ തോതിലുള്ള പ്രതിഭാശക്തിക്ക് കരുത്തേകുന്നു. ഇത് അഭിവൃദ്ധി പ്രാപിക്കുന്ന ഉള്ളടക്ക ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നു.
SKY
******
Release ID:
(Release ID: 2126137)
| Visitor Counter:
30
Read this release in:
Assamese
,
Urdu
,
English
,
Nepali
,
Gujarati
,
Tamil
,
Kannada
,
Hindi
,
Marathi
,
Bengali
,
Punjabi