WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്ത WAVES വിനോദ വ്യവസായത്തിന്റെ സുപ്രധാന വേദി: ഷാരൂഖ് ഖാൻ

WAVES എല്ലാ മാധ്യമ പ്ലാറ്റ്‌ഫോമുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന സമയോചിത സംരംഭം: ദീപിക പദുക്കോൺ

വരും വർഷങ്ങളിൽ WAVES-നോടൊപ്പം കുതിപ്പ് നടത്താൻ ഇന്ത്യയുടെ മൃദു ശക്തി സർവ്വസജ്ജം: കരൺ ജോഹർ

 Posted On: 01 MAY 2025 6:50PM |   Location: PIB Thiruvananthpuram
വിനോദ വ്യവസായ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള WAVES ഉച്ചകോടിയുടെ ആശയം രൂപപ്പെടുത്തിയതിനും അത് പ്രവർത്തികമാക്കിയതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് നടനും ചലച്ചിത്ര നിർമ്മാതാവുമായ ഷാരൂഖ് ഖാൻ നന്ദി അറിയിച്ചു. ഈ വേദി വിനോദ വ്യവസായത്തെ സംബന്ധിച്ചിടത്തോളം എത്രമാത്രം പ്രസക്തമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം വിവിധ മേഖലകളിൽ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന സഹകരണവും പിന്തുണയും ഇതിലൂടെ ലഭ്യമാകുമെന്നും പരാമർശിച്ചു.
 
ചലച്ചിത്ര ചിത്രീകരണ ലക്ഷ്യസ്ഥാനം എന്ന നിലയിൽ ഇന്ത്യക്കുള്ള അപാരമായ സാധ്യതകളെക്കുറിച്ച് വാചാലനായ ഖാൻ, അന്താരാഷ്ട്ര ചലച്ചിത്ര നിർമ്മാതാക്കൾക്ക് ‘ഷൂട്ട് ഇൻ ഇന്ത്യ’ എങ്ങനെ അടുത്ത ലക്ഷ്യസ്ഥാനമാകുമെന്നത് വിശദീകരിച്ചു. കൂടാതെ, ഇന്ത്യയുടെ വിനോദ വ്യവസായത്തെ രൂപപ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും അന്താരാഷ്ട്ര ചലച്ചിത്ര സംഘടനകളുമായും വ്യവസായമേഖലയുമായും ഉള്ള വിവിധ കരാറുകൾ വളരെയധികം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലെ പ്രേക്ഷകർക്ക് ഇന്ത്യൻ സിനിമ കൂടുതൽ കുറഞ്ഞ ചെലവിൽ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയ്ക്കും ഖാൻ ഊന്നൽ നൽകി. കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമകൾ എത്തിക്കാൻ സഹായിക്കുന്ന സിംഗിൾ സ്‌ക്രീൻ സിനിമാ അനുഭവം ഈ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
WAVES ന്റെ പ്രാധാന്യത്തെക്കുറിച്ച് നടി ദീപിക പദുക്കോണും അഭിപ്രായം പങ്കുവെച്ചു. മാധ്യമ, വിനോദ വ്യവസായമേഖലയെ ഒരുമിച്ച് കൊണ്ടുവരുന്ന സമയോചിതമായ ഇടപെടലാണിത്. WAVES-ന് വിപുലമായ സാധ്യതകളുണ്ടെന്നും സിനിമകൾ, OTT, ആനിമേഷൻ, AI, ഇമ്മേഴ്‌സിവ് സാങ്കേതികവിദ്യകൾ എന്നിവ സമന്വയിപ്പിക്കുന്നതോടെ സാധ്യതകൾ കൂടുതൽ വിപുലമാകുമെന്നും അവർ പറഞ്ഞു.
 
WAVES ഉച്ചകോടിയുടെ ഒന്നാം ദിനത്തോടനുബന്ധിച്ച്, ‘ദി ജേർണി: ഫ്രം ഔട്ട്‌സൈഡർ ടു റൂളർ’ എന്ന പേരിൽ ഒരുക്കിയ സെഷനിൽ, അഭിനേതാക്കളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറുമായി ഏറെ വിജ്ഞാനപ്രദമാം വിധം ആശയവിനിമയം നടത്തി.
 
തന്റെ സമാപന പ്രസംഗത്തിൽ, ഇന്ത്യയെ ഒരു മൃദു ശക്തി എന്ന് വിശേഷിപ്പിച്ച ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹർ, വരും വർഷങ്ങളിൽ WAVES-ലൂടെ വൻകുതിപ്പ് നടത്താൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് വ്യക്തമാക്കി.
 
SKY
 
*****

Release ID: (Release ID: 2125915)   |   Visitor Counter: 22