വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വേവ്‌സ് 2025 ആനിമേഷന്‍ ഫിലിം നിര്‍മ്മാണ മത്സരത്തിലെ മികച്ച 42 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
യഥാര്‍ത്ഥ ആനിമേഷന്‍, വിഎഫ്എക്സ്, എആര്‍/വിആര്‍, വെര്‍ച്വല്‍ നിര്‍മ്മിതികളെ ആഗോള വേദിയില്‍ എത്തിക്കുന്നു
ആനിമേഷന്‍ ഫിലിം മേക്കിംഗ് മത്സരത്തിലെ പ്രതിഭാശാലികളായ ഫൈനലിസ്റ്റുകള്‍ അവരുടെ പ്രോജക്ടുകള്‍ വേവ്‌സ് 2025 ല്‍ അവതരിപ്പിക്കും
Posted On:
19 APR 2025 12:03PM
|
Location:
PIB Thiruvananthpuram
വേവ്‌സ് 2025ലെ 'ക്രിയേറ്റ് ഇന്‍ ഇന്ത്യ ചലഞ്ച് സീസണ്‍- 1' ന്റെ ഭാഗമായി നടന്ന ആനിമേഷന്‍ ഫിലിം മേക്കേഴ്‌സ് മത്സരത്തിന്റെ (AFC) ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. പരമ്പരാഗത ആനിമേഷന്‍, വിഎഫ്എക്‌സ്, ഓഗ്മെന്റഡ് റിയാലിറ്റി (AR)/ വെര്‍ച്വല്‍ റിയാലിറ്റി (VR), വെര്‍ച്വല്‍ പ്രൊഡക്ഷന്‍ എന്നിവ ഉള്‍പ്പെടുന്ന ആനിമേഷന്റെ സമസ്തതലങ്ങളിലുമുള്ള കഥാഖ്യാനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള മികച്ച 42 പ്രോജക്ടുകള്‍ അവസാന റൗണ്ടില്‍ ഇടം നേടി. 2025 മെയ് 1 മുതല്‍ 4 വരെ മുംബൈയില്‍ നടക്കുന്ന വേവ് ഉച്ചകോടിയില്‍ ഈ പ്രതിഭകള്‍ക്ക് അവരുടെ യഥാര്‍ത്ഥ പ്രോജക്ടുകള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. മികച്ച മൂന്നു വിജയികള്‍ക്ക് 5 ലക്ഷം രൂപ വരെയുള്ള ക്യാഷ് പ്രൈസ് ലഭിക്കും.
വേവ്‌സ് ടീമുമായി സഹകരിച്ച് ഡാന്‍സിംഗ് ആറ്റംസ് ടീമിന്റെ (Dancing Atoms team) മേല്‍നോട്ടത്തില്‍ നടത്തിയ കര്‍ശന വിലയിരുത്തല്‍ പ്രക്രിയയ്ക്കു ശേഷമാണ് മികച്ച് 42 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. താഴെപ്പറയുന്നവര്‍ ഉള്‍പ്പെട്ട ദേശീയ, അന്തര്‍ദേശീയ ജൂറി അംഗങ്ങളുടെ വിവേകപൂര്‍ണ്ണമായ വൈദഗ്ധ്യം പങ്കെടുത്തവരുടെ അര്‍പ്പണബോധത്തെ പിന്തുണച്ചു :
അനു സിംഗ്
ഫറൂക്ക് ധോണ്ടി
ഡാന്‍ സാര്‍ത്തോ
ജയിംസ് നൈറ്റ്
ജാന്‍ നാഗെല
ഗിയാന്‍മാര്‍ക്കോ സേറാ
ഇന്ദു രാമചന്ദാനി
വൈഭവ് പീവ്‌ലത്കർ
മുംബൈയില്‍ ഇപ്പോള്‍ തങ്ങളുടെ യഥാര്‍ത്ഥ പ്രോജക്ടുകള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ച പ്രതിഭാശാലികളായ 42 ഫൈനലിസ്റ്റുകളുടെ ലിസ്‌റ്റ് Annexure- ൽ കൊടുക്കുന്നു.

ഓരോ ആനിമേറ്റഡ് വിഎഫ്എക്‌സ് ഫീച്ചര്‍ ഫിലിമും 100-300 വ്യക്തികള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായതിനാല്‍ അവരുടെ പ്രോജക്ടുകളുടെ സാമ്പത്തിക മേന്മ വളരെ വലുതാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും ആഗോള അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതുമുള്‍പ്പടെ, ഇന്ത്യയിലെ സര്‍ഗ്ഗാത്മക കഴിവുകളില്‍ ഒരു നിര്‍ണ്ണായക നിക്ഷേപമാണ് WAVES AFC 2025 പ്രതിനിധാനം ചെയ്യുന്നത്. അന്താരാഷ്ട്ര സഹകരണത്തോടെയുള്ള നിര്‍മ്മാണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഈ മത്സരം ലക്ഷ്യമിടുന്നു.
കേന്ദ്ര വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഡാന്‍സിംഗ് ആറ്റംസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിപ്ലവകരമായ ഈ ആഗോള സംരംഭം, AVGC മേഖലയിലെ നാലു വ്യത്യസ്ത തലങ്ങളെയും പ്രതിനിധാനം ചെയ്തുകൊണ്ടു നടക്കുന്ന ആദ്യ മത്സരമാണ്.
WAVES AFC 2025 ന് അവിശ്വസനീയമായ പ്രതികരണമാണു ലഭിച്ചത്, ലോകമെമ്പാടുമുള്ള വിനോദ പ്രേമികള്‍, കഴിവുള്ള വിദ്യാര്‍ത്ഥികള്‍, പരിചയസമ്പന്നരായ പ്രൊഷണലുകള്‍ എന്നിവരില്‍ നിന്നും ഏകദേശം 1900 രജിസ്‌ട്രേഷനുകളും വിവിധതരത്തിലുള്ള 419 എന്‍ട്രികളും ലഭിച്ചു. ആനിമേഷന്‍ വ്യവസായത്തിലെ സൃഷ്ടിപരമായ പുതിയ സ്വരങ്ങളെ തിരിച്ചറിയുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഈ മത്സരത്തിന്റെ നിര്‍ണ്ണായക പങ്ക് ആവേശകരമായ പ്രതികരണം അടിവരയിടുന്നു.
കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനപ്പുറം, എല്ലാ ഘട്ടങ്ങളിലും മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിന് ഈ സംരംഭം മുന്‍ഗണന നല്‍കിയിട്ടുണ്ട്. അവസാന തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെട്ടില്ലെങ്കിലും എല്ലാ മത്സരാര്‍ത്ഥികള്‍ക്കും, അക്കാഡമിക് അവാര്‍ഡ് ജേതാവ് ഗുനിത് മോംഗ, പ്രശസ്ത നിര്‍മ്മാതാവ് ഷോബു യാര്‍ലഗദ്ദ, സരസ്വതി ബുയാല തുടങ്ങി ഈ രംഗത്തെ പ്രമുഖരും പ്രശസ്തരുമായവരുടെ വിലമതിക്കാനാകാത്ത മാസ്റ്റര്‍ ക്ലാസുകളില്‍ നിന്നുള്ള പ്രയോജനം ലഭിച്ചു. ക്രമീകരണത്തിനുള്ള കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിലും ഈ വ്യവസായത്തിന്റെ സങ്കീര്‍ണ്ണതകള്‍ കൈകാര്യം ചെയ്യുന്നതിലും ഈ സെഷനുകള്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഈ പ്രോജക്ടുകള്‍ വിവിധ ഓടിടി പ്ലാറ്റ്‌ഫോമുകളിലേക്കും ഈ മേഖലയിലെ പ്രമുഖരിലേക്കും എത്തിക്കും. ഈ മികച്ച 42 പ്രോജക്ടുകള്‍ക്കായുള്ള സഹകരണം എളുപ്പമാക്കുന്നതിന് ഡാന്‍സിംഗ് ആറ്റംസ് സ്റ്റുഡിയോസ് സ്ഥാപകയായ സരസ്വതി ബുയ്യാല, 17 രാജ്യങ്ങളില്‍ നിന്നുള്ള ( ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബ്രസീല്‍, കാനഡ, ചൈന, കൊളംബിയ, ഫ്രാന്‍സ്, ജര്‍മ്മനി, ഇസ്രായേല്‍, ഇറ്റലി, കൊറിയ, ന്യൂസിലാന്‍ഡ്, പോളണ്ട്, പോര്‍ച്ചുഗല്‍, റഷ്യ ,സ്‌പെയിന്‍, യുണൈറ്റഡ് കിംഗ്ഡം) എംബസികളുമായി സജീവമായി ഇടപെടുന്നു. 12 ഫീച്ചര്‍ ഫിലിമുകള്‍, 9 ടിവി സീരിയലുകള്‍, മൂന്ന് എആര്‍/വിആര്‍ അനുഭവങ്ങള്‍, 18 ഷോര്‍ട്ട് ഫിലുമുകള്‍ എന്നിവ ഉള്‍പ്പടെ, സഹകരിക്കുന്നവര്‍ക്കും കാഴ്ചക്കാര്‍ക്കും സമ്പന്നമായ വൈവിധ്യം വാഗ്ദാനം ചെയ്യുന്ന, ഈ മികച്ച 42 പ്രോജക്ടുകള്‍ വൈവിധ്യമാര്‍ന്ന മേഖലകളെ പ്രതിനിധീകരിക്കുന്നു.
WAVES AFC 2025 നിലവിലെ നിലവാരത്തിലേക്ക് ഉയര്‍ത്തിയതില്‍ കേന്ദ്ര വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ണ്ണായക പിന്തുണ ലഭിച്ചിരുന്നു. വളര്‍ന്നുവരുന്ന പ്രതിഭകളെ ശാക്തീകരിക്കുന്നതിന് ഒരു പ്രധാന വേദി ഒരുക്കിയതിലൂടെ യഥാര്‍ത്ഥ കഥാഖ്യാനം പരിപോഷിപ്പിക്കുന്നതിനുള്ള വിലമതിക്കാനാകാത്ത സംഭാവനയാണ് ആനിമേഷന്‍, വിഎഫ്എക്സ്, എആര്‍/വിആര്‍, വെര്‍ച്വല്‍ പ്രൊഡക്ഷന്‍ മേഖല നല്‍കിയത്. ഈ മത്സരവും അതിന്റെ കര്‍ശനമായ സ്‌ക്രീനിംഗ് പ്രക്രിയകളും സമ്പന്നമാക്കുന്ന പഠന അവസരങ്ങളും ആനിമേഷന്റെ സജീവമായ ലോകത്ത് ഇന്ത്യയുടെ സൃഷ്ടിപരമായ സാദ്ധ്യതകളെ പരിപോഷിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെ അടിവരയിടുന്നു. തെരഞ്ഞെടുക്കപ്പെട്ട ഓരോ എന്‍ട്രിയും സവിശേഷമായ ആഖ്യാനശൈലിയിലുള്ളതും അന്താരാഷ്ട്ര രീതിയില്‍ ശ്രദ്ധേയമായ സമീപനം സ്വീകിരിച്ചിരിക്കുന്നവയുമാണ്. മുന്നോട്ടു നോക്കിയാല്‍, ആനിമേഷന്‍, വിഎഫ്എക്, എആര്‍/വിആര്‍, വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സ്റ്റോറി ടെല്ലിംഗ് എന്നിവയുടെ ഭാവി WAVES AFC 2025 യിലൂടെ വികസിക്കും.
https://static.pib.gov.in/WriteReadData/specificdocs/documents/2025/apr/doc2025419542601.pdf
******************
Release ID:
(Release ID: 2122900)
| Visitor Counter:
36
Read this release in:
Telugu
,
Khasi
,
English
,
Urdu
,
Nepali
,
Hindi
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Kannada