പ്രധാനമന്ത്രിയുടെ ഓഫീസ്
ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി
നിലവിലുള്ള ഉഭയകക്ഷിസഹകരണം നേതാക്കൾ അവലോകനം ചെയ്തു; പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചു
പ്രാദേശിക-ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറി
Posted On:
16 APR 2025 5:45PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബുമായി ടെലിഫോൺ സംഭാഷണം നടത്തി.
ഡിജിറ്റൽവൽക്കരണം, സുസ്ഥിരത, ചലനക്ഷമത എന്നീ മേഖലകളിലുൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം നേതാക്കൾ അവലോകനം ചെയ്തു. ക്വാണ്ടം, 5G-6G, നിർമിതബുദ്ധി, സൈബർ സുരക്ഷ എന്നീ മേഖലകളിലുൾപ്പെടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആഴത്തിലാക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു.
യുക്രൈനിലെ സാഹചര്യമുൾപ്പെടെ പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നേതാക്കൾ കൈമാറി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും പരസ്പരപ്രയോജനകരമായ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം പൂർത്തിയാക്കുന്നതിനും ഫിൻലാൻഡിന്റെ പിന്തുണയുണ്ടെന്ന് പ്രസിഡന്റ് സ്റ്റബ്ബ് അറിയിച്ചു.
വളരെയടുത്ത ബന്ധം തുടരുന്നതിനും ഇരുനേതാക്കളും ധാരണയായി.
***
SK
(Release ID: 2122185)
Visitor Counter : 23
Read this release in:
Odia
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada