ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി മുദ്ര യോജന (PMMY) — ചെറുകിട, സൂക്ഷ്മ സംരംഭകരുടെ ശാക്തീകരണത്തിന്റെ വിജയകരമായ ഒരു ദശാബ്ദം

Posted On: 08 APR 2025 11:27AM by PIB Thiruvananthpuram

2015 ഏപ്രിൽ 8-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി മുദ്ര യോജന (PMMY), രാജ്യത്തെ ചെറുകിട, സൂക്ഷ്മ സംരംഭകരുടെ ശാക്തീകരണത്തിന്റെ മഹത്തായ ഒരു ദശാബ്ദം ആഘോഷിക്കുന്നു. സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി, കോർപ്പറേറ്റ് ഇതര, കാർഷികേതര വരുമാനം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപ വരെ ഈട് രഹിത വായ്പകൾ പ്രധാനമന്ത്രി മുദ്ര യോജന വഴി നൽകുന്നു. വികസനകാംക്ഷികളായ സംരംഭകർക്കുള്ള പിന്തുണ ശക്തിപ്പെടുത്തുന്നതിനായി, ധനമന്ത്രി 2024 ജൂലൈ 23-ന്, 2024-25 ലെ കേന്ദ്ര ബജറ്റിൽ വായ്‌പാ പരിധി 20 ലക്ഷം രൂപയായി വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഈ പുതിയ പരിധി 2024 ഒക്ടോബർ 24 മുതൽ പ്രാബല്യത്തിൽ വന്നു. ബാങ്കുകൾ, NBFC-കൾ, MFI-കൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വഴിയാണ് ഈ വായ്പകൾ നൽകുന്നത്.

 

 പുതുതായി പ്രഖ്യാപിച്ച തരുൺ പ്ലസ് എന്ന വായ്പാ വിഭാഗം, തരുൺ വിഭാഗത്തിൽ മുമ്പ് വായ്പകൾ എടുക്കുകയും കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഈ വായ്പയിലൂടെ 10 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ ധനസഹായം ലഭ്യമാക്കുന്നു. കൂടാതെ ഈ വർധിപ്പിച്ച വായ്പകൾക്ക്, മൈക്രോ യൂണിറ്റുകൾക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് (CGFMU), ഈട് പരിരക്ഷ നൽകും. ഇത് രാജ്യത്ത് ശക്തമായ ഒരു സംരംഭക ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയെ ശക്തിപ്പെടുത്തുന്നു.

 

വൻ വ്യവസായങ്ങളെ പൂരകമാക്കുന്ന അനുബന്ധ യൂണിറ്റുകളായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSME-കൾ) നിർണായക പങ്ക് വഹിക്കുന്നു.കൂടാതെ രാജ്യത്തിന്റെ സമഗ്ര വ്യാവസായിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകുകയും ചെയ്യുന്നു. ആഭ്യന്തര, അന്തർദേശീയ വിപണി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്തു കൊണ്ട് ഈ സംരംഭങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിൽ തങ്ങളുടെ സാന്നിധ്യം നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. 

 

സാങ്കേതികവിദ്യയിലെ പുരോഗതിയും ഡാറ്റാധിഷ്ഠിത വായ്പാ രീതികളും കാരണം എം എസ് എം ഇ കൾക്കുള്ള വായ്പാ ലഭ്യത സുസ്ഥിരമായ വളർച്ച കൈവരിച്ചു. എസ് എം ഇകളുടെ വായ്പാ ലഭ്യതയെ പിന്തുണയ്ക്കുന്ന ശ്രദ്ധേയമായ ഒരു സർക്കാർ സംരംഭമാണ് പ്രധാനമന്ത്രി മുദ്ര യോജന. "സാമ്പത്തിക സഹായം ലഭ്യമല്ലാത്തവർക്ക് സാമ്പത്തികസഹായം നൽകുന്നതി'നായി (Funding the Unfunded) തയ്യാറാക്കിയിട്ടുള്ള ഒരു പദ്ധതി എന്ന് ഇതിനെ ഉചിതമായി വിശേഷിപ്പിക്കാം.

 

  “കഠിനാധ്വാനികളായ സൂക്ഷ്മ സംരംഭങ്ങളെയും പുതു തലമുറ സംരംഭകരെയും ശാക്തീകരിക്കുക എന്ന ദൗത്യത്തോടെയാണ്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രി മുദ്ര യോജന (PMMY) ആരംഭിച്ചത്. 'സാമ്പത്തിക സഹായം ലഭ്യമല്ലാത്തവർക്ക് സാമ്പത്തികസഹായം ലഭ്യമാക്കുക' എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായ ഈ പദ്ധതി, ഔപചാരിക വായ്പകൾ നേടുന്നതിൽ കാര്യമായ വെല്ലുവിളികൾ നേരിടുന്ന ചെറുകിട സംരംഭങ്ങൾക്ക് സമയബന്ധിതവും താങ്ങാനാവുന്നതുമായ നിരക്കിൽ ഈടില്ലാത്ത വായ്പകൾ നൽകുന്നതിനായി വിപുലീകരിച്ചു"- PMMYയുടെ  വിജയത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച്, കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു.

 

ദശലക്ഷക്കണക്കിന് ജനങ്ങളെ ശാക്തീകരിക്കുന്നതിലും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്ന വീക്ഷണം നിറവേറ്റുന്നതിലും PMMYയുടെ പങ്ക് കേന്ദ്ര ധനകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. “52 കോടിയിലധികം മുദ്ര വായ്‌പാ അക്കൗണ്ടുകൾക്ക് 33.65 ലക്ഷം കോടിയിലധികം രൂപ അനുവദിച്ചതോടെ, കോടിക്കണക്കിന് സംരംഭകരുടെ, പ്രത്യേകിച്ച് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അഭിലാഷങ്ങൾക്ക് ചിറകുകൾ നൽകുന്നതിൽ ഈ പദ്ധതി ഒരു പ്രധാന നാഴികക്കല്ലാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്". കേന്ദ്ര ധനകാര്യ മന്ത്രി അഭിപ്രായപ്പെട്ടു.

 

 'എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം,എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്നം' (Sabka Saath, Sabka Vikas, Sabka Vishwas and Sabka Prayaas) എന്ന പ്രധാനമന്ത്രിയുടെ മന്ത്രം സാക്ഷാത്കരിച്ചുകൊണ്ട് 2015 മുതൽ, പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങളിൽപ്പെട്ട വിവിധ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് 11.58 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പകൾ അനുവദിച്ചിട്ടുണ്ട്.

 

കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ, വനിതാ സംരംഭകത്വത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഊർജം നൽകുന്ന 'മുദ്ര'യിൽ ഈ പദ്ധതിയുടെ സ്വാധീനത്തെ പ്രശംസിച്ചു. "മൊത്തം മുദ്ര വായ്പ അക്കൗണ്ടുകളുടെ ഏകദേശം 68% സ്ത്രീകൾക്ക് അനുവദിച്ചു എന്നത് സന്തോഷകരമാണ്. ഇത് സ്ത്രീശാക്തീകരണത്തിനും ദേശീയ സാമ്പത്തിക വളർച്ചയ്ക്ക് സ്ത്രീകളെ പ്രാപ്തരാക്കുന്നതിനുമുള്ള ഒരു സംവിധാനമായി മാറുന്നു.കൂടാതെ അടുത്ത തലമുറയിലെ വനിതാ സംരംഭകരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.".

 

2024-25 ലെ ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായി,കഴിഞ്ഞ വർഷം അവതരിപ്പിച്ച 20 ലക്ഷം രൂപയായി വർദ്ധിപ്പിച്ച വായ്പാ പരിധിയോടെയുള്ള തരുൺ-പ്ലസ് വിഭാഗം , അഭിവൃദ്ധി കാംക്ഷിക്കുന്ന സംരംഭകർക്ക് അവരുടെ പൂർണ്ണ ശേഷി പ്രയോജനപ്പെടുത്താൻ സഹായിക്കും."

 

 "സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലും നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നാണ് പ്രധാൻ മന്ത്രി മുദ്ര യോജന (PMMY),"എന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര ധനകാര്യ സഹമന്ത്രി ശ്രീ പങ്കജ് ചൗധരി പറഞ്ഞു.സർക്കാരിന്റെ മുൻ‌ഗണനകളിൽ ഒന്നായ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച കൈവരിക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു. ചെറുകിട സംരംഭകർക്ക് ബാങ്കുകളിൽ നിന്നും NBFC കളിൽ നിന്നും MFI കളിൽ നിന്നും വായ്പാ പിന്തുണ ലഭിക്കുന്നതിനുള്ള ഒരു വേദി PMMY നൽകുന്നു."

 

" രാജ്യത്തെ ചെറുകിട സംരംഭകരെ പിന്തുണയ്ക്കുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളരാനും അഭിവൃദ്ധി പ്രാപിക്കാനും സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ മാർഗമാണെന്ന്"പദ്ധതി ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതി നിരവധി സംരംഭകർക്ക് നിർണായക സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഇത് സംരംഭകർക്ക്  ബിസിനസുകൾ സ്ഥാപിക്കാനും പ്രവർത്തനം നടത്താനും സഹായിക്കുകയും അവരിൽ സാമ്പത്തിക സുരക്ഷിതത്വബോധം വളർത്തുകയും ചെയ്യുന്നു.

 

രാജ്യത്തുടനീളം പ്രത്യേകിച്ച് പട്ടികജാതി/പട്ടികവർഗക്കാർ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ (വായ്പ ഗുണഭോക്താക്കളിൽ 50%), സ്ത്രീകൾ (വായ്പ ഗുണഭോക്താക്കളിൽ 68%) എന്നിവരുൾപ്പെടെ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ഈ പദ്ധതി സ്വയം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്," മന്ത്രി കൂട്ടിച്ചേർത്തു.

 

 

 “ സാമ്പത്തിക സഹായമില്ലാത്തവർക്ക് അത് നൽകുക എന്നതാണ് മുദ്ര യോജനയുടെ പ്രധാന ലക്ഷ്യം. ഈ പദ്ധതി,അനൗപചാരിക വായ്പാദാതാക്കൾ ചെറുകിട സംരംഭകരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ചു. ഒരു ദശാബ്ദത്തിനുള്ളിൽ, 52.37 കോടി വായ്പകളിലൂടെ 33.65 ലക്ഷം കോടിരൂപയിലധികം അനുവദിച്ചു.ഇത് വായ്പ നേടിയവരിൽ പുതിയൊരു ആത്മവിശ്വാസം വളർത്തി. സാമ്പത്തിക ഉൾപ്പെടുത്തൽ സാധ്യമാക്കുന്ന സമഗ്ര വളർച്ചയിലൂടെ 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള സംരംഭകരുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാരിന്റെ ഉറച്ച പ്രതിജ്ഞാബദ്ധതയെയും അതിന്റെ വേഗതയെയും ഇത് വ്യക്തമായി പ്രതിഫലിപ്പിക്കുന്നു.” മുദ്രയുടെ സ്വാധീനത്തെക്കുറിച്ച് സഹമന്ത്രി പറഞ്ഞു

 

 പ്രധാനമന്ത്രി മുദ്രയോജന (PMMY) യുടെ അടിത്തറയിലൂടെ സാമ്പത്തിക ഉൾപ്പെടുത്തലിന്റെ 10 വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷവേളയിൽ, പദ്ധതിയുടെ ചില പ്രധാന സവിശേഷതകളും നേട്ടങ്ങളും നോക്കാം:

 

രാജ്യത്ത് സാമ്പത്തിക ഉൾപ്പെടുത്തൽ പരിപാടി നടപ്പിലാക്കുന്നത് മൂന്ന് സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്അതായത്-

 

1. ബാങ്കിംഗ് സേവനമില്ലാത്തവർക്ക് അത് ലഭ്യമാക്കുക,

2.സുരക്ഷിതമല്ലാത്തവരെ സുരക്ഷിതമാക്കുക,

3. സാമ്പത്തിക സഹായം ലഭ്യമല്ലാത്തവർക്ക് ധനസഹായം നൽകുക.

 സാങ്കേതികവിദ്യയിലൂടെയും വിവിധ പങ്കാളികളുടെ സഹകരണത്തിലൂടെയും ഈ മൂന്ന് ലക്ഷ്യങ്ങളും നേടിയെടുക്കുന്നു. അതേസമയം സേവനം ലഭ്യമല്ലാത്തവർക്കും പിന്നോക്ക വിഭാഗങ്ങൾക്കും സഹായം നൽകുന്നു.

 

സാമ്പത്തിക ഉൾപ്പെടുത്തലിന്റെ മൂന്ന് സ്തംഭങ്ങളിൽ ഒന്നായ - സാമ്പത്തിക സഹായം ലഭ്യമല്ലാത്തവർക്ക് അത് നൽകുക എന്നത് PMMY വഴി  ചെറുകിട/സൂക്ഷ്മ സംരംഭകർക്ക് ഈട് രഹിത വായ്പ നൽകുന്നതിൽ പ്രതിഫലിക്കുന്നു.

 

 

PMMY യുടെ പ്രധാന സവിശേഷതകൾ:

 

1.മുദ്ര വായ്പകൾ ഇപ്പോൾ 'ശിശു ’, ‘കിഷോർ’, ‘തരുൺ’, പുതുതായി ചേർത്ത വിഭാഗമായ ‘തരുൺ പ്ലസ്’ എന്നീ നാല് വിഭാഗങ്ങളിലായി നൽകും. ഇത് വായ്പക്കാരുടെ വളർച്ച/ വികസനത്തിന്റെ ഘട്ടത്തെയും ധന സഹായ ആവശ്യങ്ങളെയും സൂചിപ്പിക്കുന്നു: -

ശിശു: 50,000/- രൂപ വരെയുള്ള വായ്പകൾ 

കിഷോർ: 50,000/- രൂപയിൽ കൂടുതലും 5 ലക്ഷം രൂപ വരെയും ഉള്ള വായ്പകൾ 

തരുൺ: 5 ലക്ഷം രൂപയിൽ കൂടുതലും 10 ലക്ഷം രൂപ വരെയും ഉള്ള വായ്പകൾ 

തരുൺ പ്ലസ്: 10 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ ഉള്ള വായ്പകൾ

 

2. പൗൾട്രി, പാൽ, തേനീച്ച വളർത്തൽ മുതലായവ ഉൾപ്പെടെ കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഉൽപ്പാദനം, വ്യാപാരം, സേവന മേഖലകൾ എന്നിവയ്ക്ക് വേണ്ട സാമ്പത്തിക സഹായം, പ്രവർത്തന മൂലധന ആവശ്യങ്ങൾ എന്നിവ ഈ വായ്പകളിലൂടെ നൽകുന്നു.

 

3.  സുഗമമായ തിരിച്ചടവ് നിബന്ധനകളോടെ,ആർ ബി ഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് വായ്പയായി നൽകുന്ന പ്രവർത്തന മൂലധന തുകയുടെ പലിശ നിരക്ക് നിയന്ത്രിക്കുന്നത്.

 

പ്രധാൻ മന്ത്രി മുദ്ര യോജന (PMMY) പ്രകാരമുള്ള നേട്ടങ്ങൾ(21.03.2025 വരെയുള്ളത്)

 

  • വനിതാ വായ്പക്കാർ: ശിശു വിഭാഗത്തിൽ ആകെ 8.49 ലക്ഷം കോടിരൂപ, കിഷോറിന് കീഴിൽ 4.90 ലക്ഷം കോടിരൂപ, തരുൺ വിഭാഗത്തിൽ 0.85 ലക്ഷം കോടിരൂപ എന്നിങ്ങനെ വിതരണം ചെയ്തു.
  • ന്യൂനപക്ഷ വായ്പക്കാർ: ശിശു വിഭാഗത്തിൽ 1.25 ലക്ഷം കോടിരൂപ, കിഷോറിന് കീഴിൽ 1.32 ലക്ഷം കോടിരൂപ, തരുൺ വിഭാഗത്തിൽ 0.50 ലക്ഷം കോടിരൂപ എന്നിങ്ങനെ വിതരണം ചെയ്തു.
  • പുതിയ സംരംഭകർ / അക്കൗണ്ടുകൾ: 
    • ശിശു വിഭാഗം: 8.21 കോടി അക്കൗണ്ടുകൾ- 2.24ലക്ഷം കോടി രൂപ അനുവദിച്ചതിൽ 2.20 ലക്ഷം കോടി രൂപ വിതരണം ചെയ്തു.
    • കിഷോർ വിഭാഗം: 2.05 കോടി അക്കൗണ്ടുകൾ-4.09 ലക്ഷം കോടിരൂപ അനുവദിച്ചതിൽ 3.89 ലക്ഷം കോടി വിതരണം ചെയ്തു. 
    •  തരുൺ വിഭാഗം:45 ലക്ഷം അക്കൗണ്ടുകൾ- 3.96 ലക്ഷം കോടിരൂപ അനുവദിച്ചതിൽ 3.83 ലക്ഷം കോടിരൂപ വിതരണം ചെയ്തു. 

 

വിഭാഗം തിരിച്ചുള്ള വിഭജനം:- (അനുവദിച്ച വായ്പകളുടെ എണ്ണവും തുകയും)

 

Category

Percentage as per No. of Loans

Percentage as per Amount Sanctioned

Shishu

78%

35%

Kishor

20%

40%

Tarun

2%

25%

Tarun Plus

0%

0%

Total

100%

100%

 

 

പദ്ധതിയുടെ ആരംഭം മുതൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞു.

(കോവിഡ്-19 മഹാമാരി കാരണം 2020-21 സാമ്പത്തിക വർഷം ഒഴികെ).

 

ഓരോ വർഷവും അനുമതി നൽകിയ തുക ഇപ്രകാരമാണ്:-

 

Financial Year

No. of Loans Sanctioned

(in Crore)

Amount Sanctioned

(Rs. in Lakh Crore)

2015-16

 3.49

 1.37

2016-17

 3.97

 1.80

2017-18

 4.81

 2.54

2018-19

 5.98

 3.22

2019-20

 6.23

 3.37

2020-21

 5.07

 3.22

2021-22

 5.38

 3.39

2022-23

 6.24

 4.56

2023-24

 6.67

 5.41

2024-25

(as on 21.03.2025) *

 4.53

 4.77

Total

 52.37

 33.65

 

 

പ്രത്യേക സംരംഭങ്ങൾ:

 

•PMMY പ്രകാരം വായ്പകൾ നേടുന്നതിനായി 2016 ൽ മൈക്രോ യൂണിറ്റുകൾക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് (CGFMU) സ്ഥാപിച്ചു.

 

•2020-21 സാമ്പത്തിക വർഷത്തിൽ ആത്മനിർഭർ ഭാരത് അഭിയാൻ പ്രകാരം ശിശു വായ്പകൾക്ക് 2% പലിശ ഇളവ് നൽകി.

ഇത് വായ്പയ്ക്ക് അർഹരായവരുടെ വായ്പാ ചെലവ് കുറച്ചു.

 

 

PMMY യുടെ വിജയകരമായ 10 വർഷങ്ങൾ രാജ്യം ആഘോഷിക്കുമ്പോൾ, "ബാങ്കിംഗ് സൗകര്യമില്ലാത്തവർക്ക് ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുക", "സുരക്ഷിതമല്ലാത്തവരെ സുരക്ഷിതമാക്കുക", "സാമ്പത്തിക സഹായം ഇല്ലാത്തവർക്ക് സാമ്പത്തിക സഹായം നൽകുക" എന്നീ ലക്ഷ്യങ്ങളോടെ സാമ്പത്തിക ഉൾപ്പെടുത്തൽ വളർത്തുന്നതിനും സംരംഭക സ്വപ്നങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ഇത് ആവർത്തിച്ചുറപ്പിക്കുന്നു.


(Release ID: 2120076) Visitor Counter : 23