വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യയിലെ ഏറ്റവും വലിയ കോസ്‌പ്ലേ ചാമ്പ്യൻഷിപ്പിന് WAVES 2025- വേദിയാകും. പോപ്പ് സംസ്‌കാരത്തെയും സർഗ്ഗാത്മകതയെയും പ്രോത്സാഹിപ്പിക്കുന്നു.
Posted On:
30 MAR 2025 11:13AM by PIB Thiruvananthpuram
തെലങ്കാന ഗവൺമെന്റ് , ICA ഇന്ത്യൻ കോമിക്‌സ് അസോസിയേഷൻ, ഫോർബിഡൻ മീഡിയ & എന്റർടൈൻമെന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (MEAI), തെലങ്കാന VFX ആനിമേഷൻ ആൻഡ് ഗെയിമിംഗ് അസോസിയേഷൻ (TVAGA), എന്നിവ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് കൊണ്ട് ക്രിയേറ്റേഴ്‌സ് സ്ട്രീറ്റും എപ്പിക്കോ കോണുമായി ചേർന്ന് രാജ്യത്തെ ഏറ്റവും അഭിമാനകരമായ കോസ്‌പ്ലേ മത്സരമായ 'വേവ്സ് -കോസ്‌പ്ലേ ചാമ്പ്യൻഷിപ്പ്' പ്രഖ്യാപിച്ചു. 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES) 2025 ൽ നടക്കുന്ന ഈ പരിപാടിയിൽ തങ്ങളുടെ കലാപരമായ കഴിവ്, സമർപ്പണം, കരകൗശല വൈദഗ്ദ്ധ്യം എന്നിവയിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രഗൽഭരായ കോസ്‌പ്ലേയർമാർ, പോപ്പ് സംസ്‌കാരത്തിന്റെ സവിശേഷതകൾ അവതരിപ്പിക്കും.
വേവ്സ് കോസ്പ്ലേ ചാമ്പ്യൻഷിപ്പിനെക്കുറിച്ച് :
പങ്കെടുക്കുന്ന കലാകാരൻമാർക്ക് അവരുടെ നൈപുണ്യം, സർഗ്ഗാത്മകത, പോപ്പ് സംസ്കാരത്തോടുള്ള താല്പര്യം എന്നിവ പ്രദർശിപ്പിക്കുന്നതിന് ലോകോത്തര വേദി നൽകിക്കൊണ്ട് ഇന്ത്യയിലെ വളർന്നുവരുന്ന കോസ്‌പ്ലേ സമൂഹത്തെ ശാക്തീകരിക്കുക എന്നതാണ് വേവ്സ് കോസ്പ്ലേ ചാമ്പ്യൻഷിപ്പിന്റെ ലക്ഷ്യം. ഈ ചാമ്പ്യൻഷിപ്പ് രാജ്യത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന വിനോദ, AVGC-XR മേഖലയുമായി പൊരുത്തപ്പെടുന്നു. വസ്ത്രാലങ്കാരം, പ്രകടനം, കഥാപാത്ര ചിത്രീകരണം എന്നിവയിൽ കലാകാരന്മാരുടെ പ്രകടനത്തെയും നൂതന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.
മത്സര സവിശേഷതകൾ.
ഗ്രാൻഡ് ഫിനാലെ: 80-100 ഫൈനലിസ്റ്റുകൾ വേവ്സ് 2025 വേദിയിൽ അവരുടെ കോസ്‌പ്ലേകൾ തത്സമയം അവതരിപ്പിക്കും.
ജൂറി: വ്യവസായ വിദഗ്ധർ, അന്താരാഷ്ട്ര അതിഥികൾ, കോസ്‌പ്ലേ പ്രൊഫഷണലുകൾ എന്നിവർ അടങ്ങുന്ന ജൂറി പങ്കെടുക്കുന്നവരെ വിലയിരുത്തും.
വൈവിധ്യമാർന്ന വിഭാഗങ്ങൾ: ഇന്ത്യൻ പുരാണങ്ങൾ, പോപ്പ് സംസ്കാരം, ആനിമേഷൻ, മാംഗ, ഡിസി, മാർവൽ, എന്നിവ വിവിധ വിഭാഗങ്ങളിൽ അവതരിപ്പിക്കും.
● ആഗോള പ്രശസ്തി : അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടാനുള്ള അവസരം.
സമ്മാനത്തുക: 1,50,000/-രൂപയിൽ കൂടുതൽ സമ്മാനത്തുക
മത്സര ഘടനയും തിരഞ്ഞെടുക്കൽ മാനദണ്ഡവും.
1.ഓൺലൈൻ രജിസ്ട്രേഷനും ജൂറി അവലോകനവും – കോസ്‌പ്ലേയർമാർ അവരുടെ എൻട്രികൾ ഓൺലൈനായി സമർപ്പിക്കണം.അത് ഒരു ജൂറി അവലോകനം ചെയ്യും.
2.ഫൈനലിസ്റ്റ് തിരഞ്ഞെടുപ്പ് – മികച്ച 80-100 കോസ്‌പ്ലേയേഴ്സിനെ തിരഞ്ഞെടുത്ത് ഇമെയിൽ വഴി അറിയിക്കും.
3.വേവ്സ് 2025-ൽ തൽസമയ ചാമ്പ്യൻഷിപ്പ് –കോസ്‌പ്ലേ റാമ്പിൽ ഫൈനലിസ്റ്റുകൾ അവരുടെ മികച്ച പോസുകളും പ്രകടനങ്ങളും തൽസമയം അവതരിപ്പിക്കും .
4.ജൂറി വിലയിരുത്തലും വിജയികളുടെ പ്രഖ്യാപനവും – പ്രധാന വിധിനിർണ്ണയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി, ഒന്നിലധികം വിഭാഗങ്ങളിലെ വിജയികളെ പ്രഖ്യാപിക്കും.
പ്രധാന തീയതികൾ
● രജിസ്ട്രേഷൻ ആരംഭം : മാർച്ച് 28, 2025
•സമർപ്പിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 7, 2025
•വേവ്സ് കോസ്‌പ്ലേ ചാമ്പ്യൻഷിപ്പ് ഗ്രാൻഡ് ഫിനാലെ: മെയ് 1 - 4, 2025
വേവ്സിനെക്കുറിച്ച്:
2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് - വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.
*****
(Release ID: 2116828)
Visitor Counter : 26
Read this release in:
Punjabi
,
Odia
,
English
,
Assamese
,
Nepali
,
Hindi
,
Marathi
,
Bengali-TR
,
Gujarati
,
Tamil
,
Telugu