രാഷ്ട്രപതിയുടെ കാര്യാലയം
ചൈത്ര ശുക്ലാദി, ഉഗാദി, ഗുഡി പട്‌വ , ചേതി ചന്ദ്, നവ്‌റെ സജിബു ചേയ്റവോബ എന്നിവയുടെ പൂർവ സായാഹ്നത്തിൽ രാഷ്ട്രപതിയുടെ ആശംസകൾ
Posted On:
29 MAR 2025 4:01PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 29 മാർച്ച് 2025
രാഷ്ട്രപതി ശ്രീമതി. ദ്രൗപതി മുർമു ചൈത്ര ശുക്ലാദി, ഉഗാദി, ഗുഡി പട്‌വ , ചേതി ചന്ദ്, നവ്‌റെ സജിബു ചേയ്റവോബ എന്നിവയുടെ തലേന്ന് തൻ്റെ സഹ പൗരന്മാർക്ക് ആശംസകൾ അറിയിച്ചു.
"ചൈത്ര ശുക്ലാദി, ഉഗാദി, ഗുഡി പട്‌വ , ചേതി ചന്ദ്, നവ്‌റെ സജിബു ചേയ്റവോബ എന്നീ ശുഭദിനങ്ങളിൽ, എല്ലാ സഹപൗരന്മാർക്കും എന്റെ മംഗളാശംസകൾ അറിയിക്കുന്നു.
വസന്തകാലത്തിന്റെ തുടക്കത്തിൽ ആഘോഷിക്കുന്ന ഈ ഉത്സവങ്ങൾ ഇന്ത്യൻ പുതുവത്സരത്തിന്റെ തുടക്കത്തെ പ്രതീകപ്പെടുത്തുന്നു. ഇവ നമ്മുടെ സാംസ്കാരിക വൈവിധ്യത്തെ പ്രദർശിപ്പിക്കുകയും സാമൂഹിക ഐക്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ ആഘോഷങ്ങളിൽ , നാം പുതിയ വിളവെടുപ്പിന്റെ സന്തോഷം ആഘോഷിക്കുകയും പ്രകൃതിയോടുള്ള നമ്മുടെ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഈ പുണ്യ അവസരത്തിൽ നമുക്ക് ഐക്യത്തിന്റെയും അഖണ്ഡതയുടെയും ആത്മാവിനെ ശക്തിപ്പെടുത്താം, നമ്മുടെ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ നവോന്മേഷത്തോടെ പ്രവർത്തിക്കാം".
രാഷ്ട്രപതിയുടെ സന്ദേശം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*****
(Release ID: 2116598)
Visitor Counter : 47