പ്രധാനമന്ത്രിയുടെ ഓഫീസ്
2025 ലെ സെപക് തക്രോ ലോകകപ്പിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണ്ണം നേടിയ പുരുഷ റെഗു ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
26 MAR 2025 3:59PM by PIB Thiruvananthpuram
2025 ലെ സെപക് തക്രോ ലോകകപ്പിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ സെപക് തക്രോ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം കൊണ്ടുവന്നതിന് ടീമിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
'എക്‌സ്' ലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു:
"2025 ലെ സെപക് തക്രോ ലോകകപ്പിൽ അസാധാരണമായ കായിക മികവ് പ്രകടിപ്പിച്ചതിന് നമ്മുടെ സംഘത്തിന് അഭിനന്ദനങ്ങൾ! ഈ സംഘം 7 മെഡലുകൾ നേടി. ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം നേടിക്കൊടുത്തുകൊണ്ട് പുരുഷ റെഗു ടീം ചരിത്രം സൃഷ്ടിച്ചു.
ആഗോള സെപക് തക്രോ രംഗത്ത് ഇന്ത്യയുടെ ഭാവിയെ ഈ മനോഹരമായ പ്രകടനം സാധൂകരിക്കുന്നു ."
-NK-
(Release ID: 2115502)
Visitor Counter : 17
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada