പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രചോദനമേകുന്ന ജീവിതകഥകൾ പങ്കുവയ്ക്കാൻ പ്രധാനമന്ത്രി വനിതകളോട് ആഹ്വാനം ചെയ്തു
അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിക്കുന്ന മാർച്ച് 8 ന് പ്രധാനമന്ത്രി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രവർത്തനം തിരഞ്ഞെടുക്കപ്പെട്ട വനിതകൾക്ക് കൈമാറും
Posted On:
03 MAR 2025 7:54PM by PIB Thiruvananthpuram
നമോ ആപ്പ് ഓപ്പൺ ഫോറത്തിൽ നിരവധി ജീവിതകഥകൾ പങ്കുവയ്ക്കപ്പെടുന്നതായി കാണുന്നത് ഏറെ പ്രചോദനകരമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട വനിതകൾക്ക് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8 ന് തന്റെ ഡിജിറ്റൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കാൻ അവസരം ലഭിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സമാനമായ പ്രചോദനാത്മക ജീവിതകഥകൾ ഇനിയും പങ്കിടാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
"നമോ ആപ്പ് ഓപ്പൺ ഫോറത്തിൽ വളരെ പ്രചോദനാത്മകമായ ജീവിതകഥകൾ പങ്കിടപ്പെടുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. വനിതാ ദിനമായ മാർച്ച് 8ന്, അക്കൂട്ടത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക് എൻ്റെ സോഷ്യൽ മീഡിയ കൈമാറും. സമാനമായ ജീവിതകഥകൾ ഇനിയും പങ്കിടണമെന്ന് ഞാൻ ആഹ്വാനം ചെയ്യുന്നു."
****
SK
(Release ID: 2107889)
Visitor Counter : 24