പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സംസ്ഥാനപ്പിറവി ദിനത്തിൽ മിസോറമിലെ ജനങ്ങൾക്കു പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 20 FEB 2025 4:03PM by PIB Thiruvananthpuram

സംസ്ഥാനപ്പിറവി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മിസോറമിലെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ നേർന്നു. മിസോ സംസ്കാരം പൈതൃകത്തിന്റെയും ഐക്യത്തിന്റെയും മനോഹരമായ സമന്വയത്തെ പ്രതിഫലിപ്പിക്കുന്നുവെന്നു ശ്രീ മോദി പറഞ്ഞു. മിസോറം അഭിവൃദ്ധി പ്രാപിക്കട്ടെയെന്നും വരുംവർഷങ്ങളിൽ സമാധാനത്തിന്റെയും വികസനത്തിന്റെയും പുരോഗതിയുടെയും യാത്ര കൂടുതൽ ഉയരങ്ങളിലെത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“സംസ്ഥാനപ്പിറവിദിനത്തിൽ മിസോറമിലെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ! അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങൾക്കും, ആഴത്തിൽ വേരൂന്നിയ പാരമ്പര്യങ്ങൾക്കും, ജനങ്ങളുടെ ശ്രദ്ധേയമായ ഊഷ്മളതയ്ക്കും പേരുകേട്ടതാണ് ഊർജസ്വലമായ ഈ സംസ്ഥാനം. മിസോ സംസ്കാരം പൈതൃകത്തിന്റെയും ഐക്യത്തിന്റെയും മനോഹരമായ സമന്വയത്തെ പ്രതിഫലിപ്പിക്കുന്നു. മിസോറം അഭിവൃദ്ധി പ്രാപിക്കട്ടെ; ഒപ്പം, വരുംവർഷങ്ങളിൽ സമാധാനത്തിന്റെയും വികസനത്തിന്റെയും പുരോഗതിയുടെയും യാത്ര കൂടുതൽ ഉയരങ്ങളിലെത്തട്ടെ.”

******

-NK-

(Release ID: 2105110) Visitor Counter : 17