രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പുതിയ രൂപത്തിലുള്ള ചെയ്ഞ്ച് ഓഫ് ഗാർഡ് ചടങ്ങിന് രാഷ്ട്രപതി സാക്ഷ്യം വഹിച്ചു

ഫെബ്രുവരി 22 മുതൽ ചടങ്ങ് പൊതുജനങ്ങൾക്ക് വീക്ഷിക്കാം

Posted On: 16 FEB 2025 12:04PM by PIB Thiruvananthpuram
ഇന്ന് (ഫെബ്രുവരി 16, 2025) രാവിലെ രാഷ്ട്രപതി ഭവന്റെ മുൻവശത്ത് നടന്ന പുതിയ രീതിയിലുള്ള ചെയ്ഞ്ച് ഓഫ് ഗാർഡ് ചടങ്ങിന്റെ ഉദ്ഘാടന പ്രദർശനത്തിന് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സാക്ഷ്യം വഹിച്ചു.
 
അടുത്ത ശനിയാഴ്ച മുതൽ, അതായത് 2025 ഫെബ്രുവരി 22 മുതൽ സന്ദർശകർക്ക് ചടങ്ങ് കാണാൻ അവസരം ലഭിക്കും. രാഷ്ട്രപതി ഭവന്റെ പശ്ചാത്തലത്തിൽ ആകർഷകമായ ദൃശ്യ-സംഗീത പ്രകടനത്തോടെയാണ് ചടങ്ങ് നടക്കുക . രാഷ്ട്രപതിയുടെ അംഗരക്ഷക സേനയിലെ അംഗങ്ങൾ, സേനയുടെ ഭാഗമായുള്ള കുതിരകൾ,
സെറിമോണിയൽ ഗാർഡ് ബറ്റാലിയൻ സൈനികർ എന്നിവർ പങ്കെടുക്കുന്ന സൈനികാഭ്യാസ പ്രകടനങ്ങളും സൈനിക സംഗീത ബാന്റിന്റെ കലാപ്രകടനവും വിശാലമായ പ്രദേശത്ത് നടക്കുന്ന പുതിയ രീതിയിലുള്ള ചേഞ്ച് ഓഫ് ഗാർഡ് ചടങ്ങിന്റെ പ്രത്യേകതകളാണ്.
 
സന്ദർശകർക്ക് അവരുടെ സ്ലോട്ടുകൾ https://visit.rashtrapatibhavan.gov.in/ എന്ന വെബ്‌സൈറ്റിൽ റിസർവ് ചെയ്യാം.
 
 
****

(Release ID: 2103802) Visitor Counter : 31