പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കാശി തമിഴ് സംഗമത്തിനു തുടക്കമായി; കാശിയും തമിഴ്‌നാടും തമ്മിലുള്ള കാലാതീതമായ നാഗരികബന്ധങ്ങൾ ആഘോഷിക്കുന്ന ഈ വേദി, നൂറ്റാണ്ടുകളായി അഭിവൃദ്ധി പ്രാപിച്ച ആത്മീയ-സാംസ്കാരിക-ചരിത്ര ബന്ധങ്ങളെ കൂട്ടിയിണക്കുന്നു: പ്രധാനമന്ത്രി


‘കാശി തമിഴ് സംഗമം 2025’ന്റെ ഭാഗമാകാൻ ഏവരോടും ആഹ്വാനംചെയ്ത് പ്രധാനമന്ത്രി

Posted On: 15 FEB 2025 9:44PM by PIB Thiruvananthpuram

‘കാശി തമിഴ് സംഗമം 2025’ന്റെ ഭാഗമാകാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവരോടും ആഹ്വാനംചെയ്തു.

കാശി തമിഴ് സംഗമത്തിനു തുടക്കമായതായി ശ്രീ മോദി പറഞ്ഞു. കാശിയും തമിഴ്‌നാടും തമ്മിലുള്ള കാലാതീതമായ നാഗരിക ബന്ധങ്ങൾ ആഘോഷിക്കുന്ന ഈ വേദി, നൂറ്റാണ്ടുകളായി അഭിവൃദ്ധി പ്രാപിച്ച ആത്മീയ-സാംസ്കാരിക-ചരിത്ര ബന്ധങ്ങളെ ഒരുമിച്ചു ചേർക്കുന്നുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“കാശി തമിഴ് സംഗമത്തിനു തുടക്കമായി…

കാശിയും തമിഴ്‌നാടും തമ്മിലുള്ള കാലാതീതമായ നാഗരിക ബന്ധങ്ങൾ ആഘോഷിക്കുന്ന ഈ വേദി, നൂറ്റാണ്ടുകളായി അഭിവൃദ്ധി പ്രാപിച്ച ആത്മീയവും സാംസ്കാരികവും ചരിത്രപരവുമായ ബന്ധങ്ങളെ ഒരുമിച്ചുചേർക്കുന്നു. ഇത് ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന മനോഭാവവും ഉയർത്തിക്കാട്ടുന്നു.

ഏവരും ‘കാശി തമിഴ് സംഗമം 2025’ന്റെ ഭാഗമാകണമെന്നു ഞാൻ അഭ്യർഥിക്കുന്നു!

@KTSangamam”


 

 

***

SK

(Release ID: 2103723) Visitor Counter : 20