പ്രധാനമന്ത്രിയുടെ ഓഫീസ്
ബോഡോ സമൂഹത്തെ ശാക്തീകരിക്കുന്നതിനും ബോഡോ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും കേന്ദ്രത്തിലെയും അസമിലെയും എൻഡിഎ ഗവണ്മെന്റുകൾ അക്ഷീണം പ്രവർത്തിക്കുകയാണ്; ഈ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ തുടരും: പ്രധാനമന്ത്രി
Posted On:
15 FEB 2025 4:08PM by PIB Thiruvananthpuram
ഫെബ്രുവരി 17ന് കൊക്രാഝാറിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ പ്രത്യേക ഏകദിന നിയമസഭാ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
ബോഡോ സമൂഹത്തെ ശാക്തീകരിക്കുന്നതിനും അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമായി കേന്ദ്രത്തിലെയും അസമിലെയും എൻഡിഎ ഗവണ്മെന്റുകൾ അക്ഷീണം പ്രവർത്തിക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു. ഈ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കൊക്രാഝാറിൽ നടക്കുന്ന ഒരു ദിവസത്തെ നിയമസഭാ സമ്മേളനത്തെക്കുറിച്ചുള്ള അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മയുടെ പ്രഖ്യാപനത്തോടു പ്രതികരിച്ച് ശ്രീ മോദി എക്‌സിൽ കുറിച്ചതിങ്ങനെ:
“ബോഡോ സമൂഹത്തെ ശാക്തീകരിക്കുന്നതിനും അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമായി കേന്ദ്രത്തിലെയും അസമിലെയും എൻഡിഎ ഗവണ്മെന്റുകൾ അക്ഷീണം പ്രവർത്തിക്കുകയാണ്. ഈ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിയോടെ തുടരും.
ഊർജസ്വലമായ ബോഡോ സംസ്കാരത്തിന് സാക്ഷ്യം വഹിച്ച കൊക്രാഝാറിലേക്കുള്ള എന്റെ തന്നെ സന്ദർശനം ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു.”
***
SK
(Release ID: 2103676)
Visitor Counter : 27
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada