വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വേവ്സ് എക്സ്പ്ലോറർ ചലഞ്ച്
Posted On:
14 FEB 2025 3:37PM by PIB Thiruvananthpuram
ഇന്ത്യയുടെ ഊർജ്ജസ്വലമായ ആഖ്യാനങ്ങളെ ആഗോളതലത്തിലേക്ക് കൊണ്ടുവരുന്നു
ആമുഖം
സ്രഷ്‌ടാക്കൾക്കും കഥാകൃത്തുക്കൾക്കും യൂ- ട്യൂബ് ഷോർട്ട്‌സിലൂടെ ഇന്ത്യയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് പ്രദർശിപ്പിക്കാനുള്ള ആവേശകരമായ അവസരമാണ് വേവ്സ് എക്സ്പ്ലോറർ ചലഞ്ച്. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ സംരംഭം, രാജ്യത്തിൻ്റെ ചടുലമായ തെരുവുകൾ, സാംസ്കാരിക പൈതൃകം, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, മറഞ്ഞിരിക്കുന്ന രത്നങ്ങൾ എന്നിവ പകർത്താൻ എൻട്രികൾ ക്ഷണിക്കുന്നു."റെക്കോർഡിനായി, ഇത് എൻ്റെ ഇന്ത്യയാണ് (For the record, this is my India ) " എന്ന പ്രമേയത്തെ കേന്ദ്രീകരിച്ച്, ഇന്ത്യയുടെ വൈവിധ്യവും ആധികാരികതയും സർഗ്ഗാത്മകതയും ഉയർത്തിക്കാട്ടുന്ന ഒരു വലിയ ആഖ്യാനത്തിന് സംഭാവന നൽകുന്ന അതുല്യമായ കാഴ്ചപ്പാടുകൾ പങ്കിടാൻ ഈ മത്സരം സ്രഷ്‌ടാക്കളെ പ്രോത്സാഹിപ്പിക്കുന്നു.
2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും ജിയോ വേൾഡ് ഗാർഡൻസിലും നടക്കുന്ന വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റിന് (WAVES) കീഴിലുള്ള മുൻനിര സംരംഭമായ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചുകളുടെ ഭാഗമാണ് ഈ ചലഞ്ച്.

മീഡിയ ആൻഡ് എന്റർടൈൻമെന്റ് (M&E) വ്യവസായത്തിൽ ചർച്ചകൾ, സഹകരണം, നവീകരണം എന്നിവ വളർത്തിയെടുക്കുന്നത്തിനായി സമർപ്പിക്കപ്പെട്ട പ്രമുഖ ആഗോള പ്ലാറ്റ്‌ഫോമാണ് WAVES. വ്യവസായ പ്രമുഖരെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരെയും ഒരുമിപ്പിക്കുന്ന ഈ ഉച്ചകോടി ഉയർന്നുവരുന്ന അവസരങ്ങൾ പര്യവേക്ഷണം ചെയ്യുകയും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും ആഗോള സർഗ്ഗാത്മക കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും. 31 മത്സരങ്ങളിലായി 70,000-ത്തിലധികം രജിസ്ട്രേഷനുകളുള്ള ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചുകൾ സർഗ്ഗാത്മകത, നൈപുണ്യങ്ങൾ, അന്താരാഷ്ട്ര പങ്കാളിത്തം എന്നിവയ്ക്ക് പ്രോത്സാഹനമേകുന്നു.
ഇതുവരെ ആരംഭിച്ച 31 മത്സരങ്ങളിൽ 22 എണ്ണം ആഗോള പങ്കാളിത്തം ആകർഷിച്ചു.കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മുൻനിര സംരംഭമായ ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരങ്ങളാണ് വേവ്സിന്റെ ശ്രദ്ധാകേന്ദ്രം. അഭിവൃദ്ധിപ്പെടുന്ന നൂതനാശയ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിലൂടെ മാധ്യമ-വിനോദ മേഖലയുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ അടയാളപ്പെടുത്തുകയെന്നതാണ് മത്സരങ്ങളുടെ ലക്ഷ്യം.
നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും

അവാർഡുകളും അംഗീകാരങ്ങളും
2025-ൽ നടക്കാനിരിക്കുന്ന, യൂ ട്യൂബ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്കുള്ള ക്ഷണം വിജയികൾക്ക് ലഭിക്കും.
WAVES 2025 ൽ പങ്കെടുക്കാനുള്ള എല്ലാ ചെലവുകളും അടങ്ങുന്ന യാത്ര.
വിജയിക്കുന്ന എൻട്രികൾ WAVES ഹാൾ ഓഫ് ഫെയിമിൽ പ്രദർശിപ്പിക്കും.
ഇവിടെ കൊടുത്തിരിക്കുന്ന സബ്മിഷന് ഫോമിലൂടെ നിങ്ങളുടെ എൻട്രി സമർപ്പിക്കുക.
SKY
********************
(Release ID: 2103273)
Visitor Counter : 23