വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

പരീക്ഷാ പേ ചർച്ച 2025 ന്റെ ആദ്യ അധ്യായത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിച്ചു

പരീക്ഷ പേ ചർച്ച 2025 ന്റെ മൂന്നാം അധ്യായത്തിൽ ടെക്‌നിക്കൽ ഗുരുജിയും രാധിക ഗുപ്തയും പങ്കെടുത്തു

Posted On: 13 FEB 2025 2:23PM by PIB Thiruvananthpuram

2025 ഫെബ്രുവരി 10 ന്, ന്യൂഡൽഹിയിലെ സുന്ദർ നഴ്‌സറിയിൽ, പരീക്ഷാ പേ ചർച്ചയുടെ (പിപിസി) എട്ടാം പതിപ്പിന്റെ ആദ്യ അധ്യായത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിച്ചു. അനൗപചാരികവും എന്നാൽ ഉൾക്കാഴ്ചയുള്ളതുമായ ഈ സെഷനിൽ, പ്രധാനമന്ത്രി,രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.  പോഷകാഹാരവും ആരോഗ്യവും; സമ്മർദ്ദത്തെ മറികടക്കൽ; സ്വയം വെല്ലുവിളിക്കുക ; നേതൃത്വപാടവം ; പുസ്തകങ്ങൾക്കപ്പുറം - 360º വളർച്ച; ശുഭ കാര്യങ്ങൾ കണ്ടെത്തൽ തുടങ്ങിയവയെക്കുറിച്ചുള്ള വിലപ്പെട്ട പാഠങ്ങൾ പരിപാടിയിൽ പങ്കെടുത്ത 36 വിദ്യാർത്ഥികൾ പ്രധാനമന്ത്രിയിൽ നിന്ന് പഠിച്ചു . അക്കാദമിക വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ മറികടക്കുന്നതിനുള്ള വിലപ്പെട്ട ഉൾക്കാഴ്ചകളും പ്രായോഗിക തന്ത്രങ്ങളും ഈ സംവേദനാത്മക സെഷൻ വിദ്യാർത്ഥികൾക്ക് നൽകി.

 
ഇന്ന് സംപ്രേഷണം ചെയ്ത  മൂന്നാം അധ്യായത്തിൽ, ടെക്‌നിക്കൽ ഗുരുജി എന്നറിയപ്പെടുന്ന ഗൗരവ് ചൗധരിയും എഡൽവീസ് മ്യൂച്വൽ ഫണ്ടിന്റെ എംഡിയും സിഇഒയുമായ രാധിക ഗുപ്തയും വിദ്യാർത്ഥികളെ നിർമിത ബുദ്ധി , മെഷീൻ ലേണിംഗ് എന്നിവയുടെ അടിസ്ഥാന വസ്തുതകൾ പരിചയപ്പെടുത്തി. ചാറ്റ് ജിപിടിയുടെയും എഐ ഇമേജ്-ജനറേഷൻ ടൂളുകളുടെയും പ്രായോഗിക ഉപയോഗങ്ങൾ അവർ പ്രദർശിപ്പിച്ചു .
സാങ്കേതികവിദ്യയെ പഠനത്തിലെ ശ്ര
ദ്ധ തിരിക്കുന്ന വിദ്യ എന്നതിന് പകരം പഠനത്തിന്റെ ഏറ്റവും വലിയ ശക്തിയായി മാറ്റിക്കൊണ്ട്, അത് ഫലപ്രദമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ടെക്‌നിക്കൽ ഗുരുജി വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദേശങ്ങൾ നൽകി .

സ്മാർട്ട് സ്റ്റഡി ആപ്പുകൾ, ഡിജിറ്റൽ കുറിപ്പുകൾ, ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ നേട്ടങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത് വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് യാത്രയിൽ സാങ്കേതികവിദ്യ സംയോജിപ്പിക്കാൻ സഹായിക്കുന്നതായി അദ്ദേഹം പറഞ്ഞു.എഐയെ പൂർണ്ണമായും ആശ്രയിക്കുന്നതിനുപകരം അതിനെ ഒരു ഉപകരണമായി ഉപയോഗിക്കാൻ അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിക്കുകയും സാങ്കേതികവിദ്യയ്ക്ക് അപ്പുറമുള്ള യഥാർത്ഥ ജീവിതാനുഭവങ്ങൾ സ്വീകരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

നിർമിത ബുദ്ധി,ഡാറ്റാ സയൻസ്, കോഡിംഗ് എന്നിവയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ച് രാധിക ഗുപ്ത സംസാരിച്ചു. വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യ ശരിയായി മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടത് അനിവാര്യമാക്കുന്ന വിധത്തിൽ  സാങ്കേതികവിദ്യയുടെ പങ്ക് എങ്ങനെ വികസിക്കുമെന്ന് അവർ വിശദീകരിച്ചു. പഠനം കൂടുതൽ ആകർഷകവും സമ്പന്നവുമാക്കുന്നതിന് ക്ലാസ് മുറിയിലെ ചർച്ചകളിൽ AI എങ്ങനെ ഉൾപ്പെടുത്താമെന്ന് അവർ ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി നൽകവേ ചർച്ച ചെയ്തു. സാങ്കേതികവിദ്യ ഒരു സംവിധാനമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു.അത് വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിനുപകരം  അവരെ സേവിക്കുന്നു  എന്ന് ഉറപ്പാക്കണം.

ദോഹ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ AI ആപ്ലിക്കേഷനുകളെക്കുറിച്ചും അവയുടെ സ്വാധീനത്തെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചു. പ്രോംപ്റ്റ് എഞ്ചിനീയറിംഗിന്റെ തന്ത്രങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി AI- അധിഷ്ഠിത ഡം ഷരാഡ്സ് ഗെയിമിൽ അതിഥികൾ ഏർപ്പെട്ടു. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. എപിജെ അബ്ദുൾ കലാമിന്റെ ചിത്രം നിർമിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചു.

വിദ്യാർത്ഥികളെ അവരുടെ വളർച്ചയ്ക്കായി സാങ്കേതികവിദ്യ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പരീക്ഷാ പേ ചർച്ച പോലുള്ള ഒരു പരിപാടി വിഭാവനം ചെയ്തതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് അവർ നന്ദി അറിയിച്ചു . സാങ്കേതികവിദ്യ ഫലപ്രദമായി സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട നിർദേശങ്ങൾ അടങ്ങുന്ന 'ദി എക്സാം വാരിയർ' എന്ന പ്രധാനമന്ത്രിയുടെ പുസ്തകവും അവർ പരാമർശിച്ചു.

 "സ്വന്തമായി തീരുമാനങ്ങൾ എടുക്കുക", "ആവശ്യത്തിന് ഉറങ്ങുക " തുടങ്ങിയ പാഠങ്ങൾ ഉൾപ്പെടെ പരിപാടിയിൽ നിന്നും മനസിലാക്കാൻ സാധിച്ച പ്രധാന കാര്യങ്ങൾ വിദ്യാർത്ഥികൾ പരിപാടിയുടെ അവസാനം പങ്കുവെച്ചു.

പിപിസിയുടെ എട്ടാം പതിപ്പ് ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചു. 5 കോടിയിലധികം പേർ പങ്കെടുത്ത ഈ വർഷത്തെ പരിപാടി, പഠനത്തിന്റെ കൂട്ടായ ആഘോഷത്തിന് പ്രചോദനം നൽകുന്ന ഒരു ജന പങ്കാളിത്ത പരിപാടിയ്ക്ക് ഉദാഹരണമാണ്. പ്രധാനമന്ത്രിയുമായുള്ള അധ്യായത്തിൽ , എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 36 വിദ്യാർത്ഥികളെ സംസ്ഥാന/യുടി ബോർഡ് ഗവൺമെന്റ് സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയം, സൈനിക് സ്കൂൾ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ, സിബിഎസ്ഇ, നവോദയ വിദ്യാലയം എന്നിവിടങ്ങളിൽ നിന്ന് തിരഞ്ഞെടുത്തു. ജീവിതത്തിന്റെയും പഠനത്തിന്റെയും അനിവാര്യ വശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള പ്രശസ്തരായ വ്യക്തികളെ ഒരുമിച്ച് കൊണ്ടുവരുന്ന അഞ്ച് ഉൾക്കാഴ്ചയുള്ള അധ്യായങ്ങൾ പരീക്ഷാ പേ ചർച്ച 2025 ൽ ഉൾപ്പെടുത്തും. ഓരോ അധ്യായവും ഒരു പ്രധാന വിഷയത്തെ അഭിസംബോധന ചെയ്യും.

 2025 ഫെബ്രുവരി 12-ന് പ്രശസ്ത നടി ദീപിക പദുക്കോൺ പരീക്ഷ പേ ചർച്ചയുടെ എട്ടാം പതിപ്പിന്റെ രണ്ടാം അധ്യായത്തിൽ ഏകദേശം 60 വിദ്യാർത്ഥികളുമായി സംവദിച്ചു. മാനസികാരോഗ്യ വെല്ലുവിളികളെ എങ്ങനെ കരുത്തോടെ നേരിടാമെന്ന് ദീപിക സ്വന്തം ജീവിത പോരാട്ടങ്ങളിൽ നിന്ന് പഠിച്ച വിലപ്പെട്ട അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുമായി പങ്കുവെച്ചു
 

Link to watch the 1st episode: https://www.youtube.com/watch?v=G5UhdwmEEls

Link to watch the 2nd episode: https://www.youtube.com/watch?v=DrW4c_ttmew

Link to watch the 3rd episode: https://www.youtube.com/watch?v=wgMzmDYShXw

 

 

SKY

(Release ID: 2102770) Visitor Counter : 33