വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വേവ്സ്  യുവ ചലച്ചിത്രപ്രവർത്തകർക്കുള്ള മത്സരം  

വരും തലമുറ സർഗാത്മകതയ്ക്ക് ജ്വാല പകരുന്നു

Posted On: 12 FEB 2025 5:33PM by PIB Thiruvananthpuram
ആമുഖം


വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് വിസ്‍ലിങ് വുഡ്സ് ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന വേവ്സ് യുവ ചലച്ചിത്ര നിര്‍മാണ മത്സരം . 12 മുതൽ 19 വരെ പ്രായക്കാരായ വളർന്നുവരുന്ന കഥാകൃത്തുകള്‍ക്ക് ചലച്ചിത്ര  ലോകത്തേക്ക് ചുവടുവെയ്ക്കാന്‍ ആവേശകരമായ വേദിയൊരുക്കുന്നു. സർഗാത്മകത വളർത്താനും ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കാനും കഥാഖ്യാന നൈപുണ്യം മെച്ചപ്പെടുത്താനുമായി രൂപകൽപന ചെയ്‌തിരിക്കുന്ന ഈ മത്സരം യുവ സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കളെ 60 സെക്കൻഡ് ദൈര്‍ഘ്യത്തില്‍ ആകർഷകമായ ചലച്ചിത്രങ്ങള്‍ നിർമിക്കാൻ ക്ഷണിക്കുന്നു. ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (വേവ്സ്)  പ്രധാന ഭാഗമായ ഈ മത്സരം കുട്ടികളെയും കൗമാരക്കാരെയും അവരുടെ സങ്കല്പശേഷി പരീക്ഷിക്കാനും ഹ്രസ്വ കഥാഖ്യാനത്തിലൂടെ  കാഴ്ചപ്പാടുകൾ പങ്കിടാനും പ്രോത്സാഹിപ്പിക്കുന്നു.


2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും ജിയോ വേൾഡ് ഗാർഡൻസിലും നടക്കാനിരിക്കുന്ന ഉച്ചകോടി മാധ്യമ-വിനോദ രംഗത്തെ ചർച്ചകൾ, സഹകരണം, നവീകരണം എന്നിവയ്ക്ക് സുപ്രധാന വേദിയായി നിലകൊള്ളും.  രാജ്യത്തെ മാധ്യമ-വിനോദ മേഖലയിലെ നവീന അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും വളർച്ച അഭിവൃദ്ധിപ്പെടുത്തുന്നതിനുമായി വ്യാവസായിക പ്രമുഖരെയും പങ്കാളികളെയും നൂതനാശയക്കാരെയും പരിപാടി ഒരുമിച്ചുകൂട്ടും.


കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മുൻനിര സംരംഭമായ ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരങ്ങളാണ് വേവ്സിന്റെ ശ്രദ്ധാകേന്ദ്രം. 70,000-ത്തിലധികം രജിസ്ട്രേഷനുകളോടെ 31 മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെ  ലോകമെങ്ങുമുള്ള സര്‍ഗാത്മക പ്രതിഭകളെ ഈ സംരംഭം ആകർഷിച്ചു തുടങ്ങി. അഭിവൃദ്ധിപ്പെടുന്ന നൂതനാശയ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിലൂടെ മാധ്യമ-വിനോദ മേഖലയുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ അടയാളപ്പെടുത്തുകയെന്നതാണ് മത്സരങ്ങളുടെ ലക്ഷ്യം.


പ്രധാന ലക്ഷ്യങ്ങൾ


സർഗാത്മകതയ്ക്ക് പ്രചോദനം: സിനിമയിലൂടെ  സർഗാത്മകതയും മൗലികതയും പ്രകടിപ്പിക്കാന്‍ യുവ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് രസകരവും പിന്തുണ നൽകുന്നതുമായ  വേദിയൊരുക്കുക.

കഥാഖ്യാനത്തിന് പ്രോത്സാഹനം: യുവ പ്രേക്ഷകരെ ആകർഷിക്കുന്ന രസകരവും ഭാവനാത്മകവുമായ കഥകൾ വികസിപ്പിക്കാൻ പങ്കാളികളെ പ്രോത്സാഹിപ്പിക്കുക.

ആത്മവിശ്വാസം വളർത്തല്‍: ആഗോള വേദിയിൽ  കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരമൊരുക്കി കുട്ടികളെയും കൗമാരക്കാരെയും ശാക്തീകരിക്കുക.

വൈവിധ്യത്തിന്റെ ആഘോഷം: യുവ ചലച്ചിത്ര പ്രവര്‍ത്തകര്‍ ദൃശ്യവല്‍ക്കരിക്കുന്ന വൈവിധ്യമാർന്ന കാഴ്ചപ്പാടുകളും ആഖ്യാനങ്ങളും എടുത്തുകാണിക്കുക.


വിധിനിർണ്ണയ മാനദണ്ഡം

 

 


രജിസ്ട്രേഷൻ മാർഗനിർദ്ദേശങ്ങൾ
 

 


മത്സര സമയക്രമം


മത്സരം 2024 സെപ്റ്റംബർ മുതൽ 2025 ഫെബ്രുവരി 15 വരെ നീണ്ടുനില്‍ക്കുന്നു.

ആദ്യഘട്ടത്തില്‍ ചലച്ചിത്രനിർമാണത്തിലും സർഗാത്മകതയിലും  കൂട്ടായ പ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഓരോ വിഭാഗത്തില്‍നിന്നും മികച്ച 10 പേര്‍ 2025 മാർച്ച് 7, 8 തീയതികളിൽ മുംബൈ വിസ്‍ലിങ് വുഡ്സ് ഇന്റർനാഷണലിൽ ചലച്ചിത്ര സംവിധായകന്‍ അമോൽ ഗുപ്തയ്ക്കൊപ്പം ദ്വിദിന ശില്പശാലയില്‍ പങ്കെടുക്കുന്നു.

ചുരുക്കപ്പട്ടികയില്‍ ഇടംനേടുന്നവര്‍  2025 ഏപ്രിൽ 15-നകം അവരുടെ ചിത്രങ്ങള്‍ രണ്ടാമത് ചിത്രീകരിച്ച് അന്തിമ പതിപ്പ് സമർപ്പിക്കുന്നു.


പുരസ്കാരങ്ങളും അംഗീകാരങ്ങളും


ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ ചിത്രങ്ങള്‍ വേവ്സിന്റെ പ്രത്യേക സെഷനിൽ പ്രദർശിപ്പിച്ച് വിജയികളെ പ്രഖ്യാപിക്കും.

ഓരോ പ്രായ വിഭാഗത്തിലെയും വിജയികൾക്ക് വേവ്സിൽ പങ്കെടുക്കാന്‍ സൗജന്യ യാത്രയും താമസവും ലഭിക്കും.

വിജയികൾക്ക് അംഗീകാരവും സാക്ഷ്യപത്രവും നല്‍കുന്നതിന് പുറമെ  മാര്‍ഗനിര്‍ദേശങ്ങളും സ്കോളർഷിപ്പ് അവസരങ്ങളും ഓൺലൈൻ ചലച്ചിത്ര നിര്‍മാണ കോഴ്സുകളിലേക്ക് പ്രവേശനവും ലഭിക്കും.

പങ്കെടുക്കുന്ന എല്ലാവര്‍ക്കും യുവ ചലച്ചിത്ര സംവിധായകരെന്ന നിലയിൽ വളർച്ചയെ പിന്തുണയ്ക്കുന്നതിന് പ്രതികരണങ്ങളും ലഭിക്കും.
 

References:

Click here to see PDF:

 

 

SKY

 


(Release ID: 2102623) Visitor Counter : 23