ഇന്ത്യ ഗവണ്‍മെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ കാര്യാലയം
ഫ്രാൻസിലെ പാരീസിൽ 2025-ലെ AI പ്രവർത്തന ഉച്ചകോടിയോടനുബന്ധിച്ച് രണ്ടാമത് ഇന്ത്യ-ഫ്രാൻസ് നിർമ്മിതബുദ്ധി നയ വട്ടമേശസമ്മേളനം നടന്നു
Posted On:
11 FEB 2025 12:27AM by PIB Thiruvananthpuram
പാരീസ് / ന്യൂ ഡൽഹി, 11 ഫെബ്രുവരി 2025
കേന്ദ്രഗവൺമെന്റിന്റെ മുഖ്യശാസ്ത്ര ഉപദേഷ്ടാവിന്റെ (PSA) ഓഫീസ്, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc), ഇന്ത്യ എഐ മിഷൻ, സയൻസസ് പോ പാരീസ് സർവകലാശാല എന്നിവയുമായി സഹകരിച്ച് നിർമ്മിതബുദ്ധി (AI ) പ്രവർത്തന ഉച്ചകോടിയോടനുബന്ധിച്ച് ഔദ്യോഗിക പരിപാടി സംഘടിപ്പിച്ചു. 2025 ഫെബ്രുവരി 10-ന് സയൻസസ് പോ പാരീസ് സർവകലാശാലാ ക്യാമ്പസിൽ 'രണ്ടാം ഇന്ത്യ-ഫ്രാൻസ് നിർമ്മിതബുദ്ധി നയ വട്ടമേശസമ്മേളനം ' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
കേന്ദ്ര സർക്കാരിന്റെ മുഖ്യശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. അജയ് കുമാർ സൂദിന്റെ ആമുഖ പ്രസംഗത്തോടെയാണ് ചർച്ച ആരംഭിച്ചത്. നിർമിത ബുദ്ധിയുടെ ഉത്തരവാദിത്തപരമായ വികസനവും വിന്യാസവും,നേട്ടങ്ങളുടെ തുല്യമായ പങ്കിടൽ, നിർമിത ബുദ്ധി ഭരണനിർവ്വഹണത്തിനായുള്ള ഒരു സാങ്കേതിക-നിയമ ചട്ടക്കൂട് സ്വീകരിക്കൽ, പ്രവർത്തനക്ഷമമായ പരസ്പര ഡാറ്റാ കൈമാറ്റം, നിർമ്മിതബുദ്ധി സുരക്ഷ, ഗവേഷണം, നൂതനാശയം എന്നിവയുൾപ്പെടെ ആഗോള നിർമ്മിതബുദ്ധി നയത്തിലും ഭരണത്തിലും ഇന്ത്യയുടെ മുൻഗണനകൾ അദ്ദേഹം എടുത്തു പറഞ്ഞു. ഇന്ത്യയ്ക്കും ഫ്രാൻസിനും വിവിധ നയ നിലപാടുകളിലും സാങ്കേതിക സംരംഭങ്ങളിലും സഹകരിക്കാനുള്ള സാധ്യതയെക്കുറിച്ചും പ്രൊഫ. സൂദ് സംസാരിച്ചു. പരസ്പര പൂരകമായ അറിവും നൈപുണ്യവും പ്രയോജനപ്പെടുത്തുന്നതിലൂടെ ഇത് ഉഭയകക്ഷി തലത്തിൽ മാത്രമല്ല,ആഗോള തലത്തിലും നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിലെ സൈബർ ഡിപ്ലോമസി വിഭാഗം ജോയിന്റ് സെക്രട്ടറി ശ്രീ അമിത് എ. ശുക്ലയും ഫ്രഞ്ച് ഗവണ്മെന്റിന്റെ യൂറോപ്പ്, വിദേശകാര്യ മന്ത്രാലയത്തിലെ ഡിജിറ്റൽ കാര്യങ്ങളുടെ അംബാസഡർ ഹെൻറി വെർഡിയറും ചേർന്ന് ചർച്ചകൾക്ക് അധ്യക്ഷത വഹിച്ചു. നിർമ്മിതബുദ്ധിയ്ക്കുള്ള ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ (ഡിപിഐ), അടിസ്ഥാന മാതൃകകൾ , ആഗോള എഐ ഭരണം, ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ നിർമ്മിതബുദ്ധിയുടെ സംയോജനം പോലുള്ള മുൻഗണനാ മേഖലകളിൽ ചർച്ചകൾ കേന്ദ്രീകരിച്ചു. മധ്യസ്ഥ സംവിധാനങ്ങളുടെ അഭാവമുള്ള അതിർത്തി കടന്നുള്ള ഡാറ്റാ കൈമാറ്റത്തെയും, ഡാറ്റാ പരമാധികാരത്തെക്കുറിച്ചുള്ള യോജിച്ച കാഴ്ചപ്പാടുകളുടെ പ്രാധാന്യത്തെയും അവ പരാമർശിച്ചു.
ഡോ. പ്രീതി ബൻസാൽ ( പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറുടെ ഓഫീസ് ഉപദേഷ്ടാവ്/ സയൻ്റിസ്റ്റ് ജി); ശ്രീമതി കവിത ഭാട്ടിയ ( സയൻ്റിസ്റ്റ് 'ജി' & ഗ്രൂപ്പ് കോർഡിനേറ്റർ, എഐ & എമർജിംഗ് ടെക്നോളജി, ഭാഷിണി, കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം );ശ്രീ ക്ലെമെന്റ് ബാച്ചി (ഇന്റർനാഷണൽ ഡിജിറ്റൽ പോളിസി ലീഡ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് എന്റർപ്രൈസസ്, സാമ്പത്തിക, ധനകാര്യ മന്ത്രാലയം); മിസ്. ഹെലീൻ കോസ്റ്റ (പ്രോജക്ട് ഡയറക്ടർ, ഫ്രഞ്ച് പരിസ്ഥിതിമന്ത്രാലയം);ശ്രീ. അഭിഷേക് അഗർവാൾ (സയൻ്റിസ്റ്റ് 'ഡി', AI & എമർജിംഗ് ടെക്നോളജീസ് ഗ്രൂപ്പ്, കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം ), ശ്രീ ശരദ് ശർമ്മ (സഹസ്ഥാപകൻ, ഐഎസ്പിഐആർടി ഫൗണ്ടേഷൻ); Mr ഫ്രാൻസിസ് റൂസോ (എഐയിലെ അന്താരാഷ്ട്ര സാങ്കേതിക വിദഗ്ദ്ധൻ, ഐഎസ്പിഐആർടി ഫൗണ്ടേഷൻ); ഡോ. സരയു നടരാജൻ (സ്ഥാപക, ആപ്തി ഇൻസ്റ്റിറ്റ്യൂട്ട്); Mr ചാർബൽ-റാഫേൽ സെഗറി (എക്സിക്യൂട്ടീവ് ഡയറക്ടർ, സെന്റർ ഫോർ സെക്യൂരിറ്റി ഡി ഐഎ); ശ്രീ സൗരഭ് സിംഗ് (മേധാവി , ഡിജിറ്റൽ ആൻഡ് എഐ പോളിസി, എഡബ്ല്യുഎസ് ഇന്ത്യ & സൗത്ത് ഏഷ്യ); ശ്രീ അലക്‌സാണ്ടർ മരിയാനി (ഇന്റർനാഷണൽ അഫയേഴ്‌സ് മാനേജർ, സയൻസസ് പോ പാരീസ്); ശ്രീ കപിൽ വാസ്വാനി (പ്രിൻസിപ്പൽ റിസേർച്ചർ, മൈക്രോസോഫ്റ്റ് റിസർച്ച്); ശ്രീ സുനു എഞ്ചിനീയർ (സംരംഭകൻ, സഹസ്ഥാപകൻ, ട്രാൻസ്‌ഫോമിംഗ്. ലീഗൽ); ശ്രീ വിവേക് രാഘവൻ (സഹസ്ഥാപകൻ, സർവം എഐ) എന്നിവർ ചർച്ചകളിൽ പങ്കെടുത്തു
സാങ്കേതിക-നിയമ ചട്ടക്കൂടുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, AI വിഭവങ്ങളിലേക്കുള്ള ജനാധിപത്യപരമായ പ്രവേശനത്തിന്റെയും ശേഷി വികസനത്തിന്റെയും ആവശ്യകതയെ ഈ ചർച്ചകൾ ഉയർത്തിക്കാട്ടി. ദൃഢമായ AI മാതൃകകളുടെ പ്രാധാന്യം, ധാർമ്മിക AI വിന്യാസം, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പദാവലികളും മാനദണ്ഡങ്ങളും നിർവചിക്കേണ്ടതിന്റെ ആവശ്യകത എന്നിവ ചർച്ചയായി . ബഹുഭാഷാ LLM-കൾ, ഫെഡറേറ്റഡ് AI കമ്പ്യൂട്ട് സംവിധാനങ്ങൾ , AI ഗവേഷണം, ഡാറ്റാസെറ്റുകൾ, ഉയർന്ന പ്രകടനമുള്ള കമ്പ്യൂട്ടിംഗ് ഉറവിടങ്ങൾ എന്നിവയിലേക്കുള്ള പ്രവർത്തനക്ഷമമായ പരസ്പര പ്രവേശനത്തെക്കുറിച്ചും പ്രഭാഷകർ ആവശ്യം ഉന്നയിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണത്തെക്കുറിച്ചുള്ള പ്രധാന ചർച്ചകളും നടന്നു . തദ്ദേശീയ ഫൗണ്ടേഷൻ മാതൃകകൾ സൃഷ്ടിക്കുന്നതും നൂതനാശയങ്ങൾ വളർത്തിയെടുക്കുന്നതിനൊപ്പം അപകടസാധ്യതകൾ കുറയ്ക്കുന്നതിന് സന്തുലിതമായ ഒരു ഭരണ സമീപനം സ്വീകരിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളും പരാമർശിക്കപ്പെട്ടു . നിർമിത ബുദ്ധി ഗവേഷണം, ഡാറ്റാസെറ്റുകൾ, എന്നിവയിൽ അതിർത്തി കടന്നുള്ള സഹകരണത്തിന്റെ പ്രാധാന്യത്തോടൊപ്പം സ്റ്റാർട്ടപ്പുകൾ, സുസ്ഥിര നിർമിത ബുദ്ധി , ഊർജ്ജ-കാര്യക്ഷമമായ കമ്പ്യൂട്ടിംഗ് എന്നിവയും ചർച്ചയിൽ ഉൾപ്പെട്ടു . നിർമിത ബുദ്ധിയുടെ സാമൂഹിക സ്വാധീനം, ഡാറ്റ ഭരണം, നിർമിത ബുദ്ധി സുരക്ഷാ ചട്ടക്കൂടുകൾ രൂപപ്പെടുത്തുന്നതിൽ ആഗോള സ്ഥാപനങ്ങളുടെ പങ്ക് എന്നിവയെക്കുറിച്ചും സംഭാഷണം നടന്നു .
ബെംഗളൂരുവിലെ ഐഐഎസ്‌സിയിൽ 2025 ജനുവരി 25-ന് സംഘടിപ്പിച്ച ടെക്‌നോളജി ഡയലോഗ് 2025-നോട് അനുബന്ധിച്ചു നടന്ന ആദ്യ വട്ട മേശ യോഗത്തിലെ പ്രധാന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് രണ്ടാം വട്ടമേശാ യോഗം രൂപപ്പെടുത്തിയത്. ആദ്യ വട്ടമേശാ യോഗം സമഗ്രമായ AI ചട്ടക്കൂടുകൾ, വൈവിധ്യമാർന്ന ഡാറ്റാസെറ്റുകൾ, അടിസ്ഥാന സൗകര്യങ്ങളും കഴിവുകളും, അടിസ്ഥാന മാതൃകകൾ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു നടന്നത് . ഭരണവും നൂതനാശയവും , പൊതു-സ്വകാര്യ പങ്കാളിത്തം, സുസ്ഥിരതയും ആരോഗ്യവും, അക്കാദമിക്, ഡാറ്റ സഹകരണം എന്നിവയും ചർച്ചയായി. രണ്ട് ചർച്ചകളും മേഖലാ-നിർദ്ദിഷ്ടവും ദീർഘകാല ലക്ഷ്യങ്ങളെയും അടിസ്ഥാനമാക്കി ധാർമ്മികവും ഉത്തരവാദിത്വമുള്ളതുമായ നിർമിത ബുദ്ധിയുടെ പ്രാധാന്യം എടുത്തുകാണിച്ചു.
കൂടുതൽ വിവരങ്ങൾക്ക്, : https://technologuedialogue.in/ai-rt-feb.html സന്ദർശിക്കുക
(Release ID: 2101692)
|