വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വേവ്സ് 2025-ന്റെ ക്രിയേറ്റ് ഇൻ ഇന്ത്യ ചാലഞ്ച് സീസൺ-1-ൽ അറിവും ഗെയിമിംഗും ഒന്നിക്കുന്നു
Posted On:
10 FEB 2025 3:17PM by PIB Thiruvananthpuram
സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDG-കൾ) നിങ്ങളുടെ നഗരത്തിന്റെ പുരോഗതിയെക്കുറിച്ച് നിങ്ങൾക്ക് ആഴത്തിലുള്ള അറിവുണ്ടെങ്കിൽ, നിങ്ങൾക്കിതാ ദേശീയ വേദിയിൽ അംഗീകരിക്കപ്പെടാനുള്ള സുവർണാവസരം.. നഗരത്തിന്റെ സുസ്ഥിരതാ ശ്രമങ്ങൾ, വെല്ലുവിളികൾ, നേട്ടങ്ങൾ എന്നിവ മനസ്സിലാക്കുന്ന വ്യക്തികൾക്ക് ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES) 2025 ഒരു സവിശേഷ അവസരം ഒരുക്കുന്നു.
WAVES 2025-ന് കീഴിൽ നടക്കുന്ന ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിന്റെ ഒരു പ്രധാന ഘടകമാണ് 'സിറ്റി ക്വസ്റ്റ്: ഷേഡ്സ് ഓഫ് ഭാരത്' എന്ന നൂതന ഗെയിം. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG-കൾ) കണ്ണാടിയിലൂടെ നഗരവികസനത്തിന്റെ അളവുകോലുകൾ ഗെയിം രൂപത്തിലാക്കിക്കൊണ്ട് യുവാക്കളെ ബോധവൽക്കരിക്കാനും പ്രചോദിപ്പിക്കാനും വേണ്ടിയാണ് ഈ ആകർഷകമായ ഗെയിം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബാല്യകാലത്തെ ട്രംപ് കാർഡ് ഗെയിമിന്റെ സന്തോഷം വീണ്ടും അനുഭവിക്കുന്നതിന് സമാനമായുള്ള ഈ ഗെയിമിൽ രാജ്യത്തുടനീളമുള്ള 56 നഗരങ്ങളുടെ നേട്ടങ്ങളും വെല്ലുവിളികളും ഇത് പര്യവേക്ഷണം ചെയ്യുന്നു.
സുസ്ഥിരമായ ഭാവിയിലേക്ക് ഗണ്യമായ മുന്നേറ്റം നടത്തുന്ന നഗരങ്ങളെ ഉയർത്തിക്കാട്ടാൻ ഈ വേദി അവസരം നൽകും . നഗര സുസ്ഥിരതയുടെ ചാമ്പ്യനെന്ന നിലയിൽ അംഗീകാരം നേടുന്നതിനും നഗരത്തിന്റെ സുസ്ഥിര വികസന യാത്രയെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് പ്രദർശിപ്പിക്കുന്നതിനും ഇതിലൂടെ അവസരമുണ്ട് . 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കുന്ന വേവ്സ് 2025 ൽ വിജയികളെ ആദരിക്കും.
മത്സരത്തെ കുറിച്ച്
സിറ്റി ക്വസ്റ്റ് ഗെയിമിൽ ഒരു കളിക്കാരൻ, സിറ്റി കാർഡുകളുടെ ഡെക്ക് ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ എതിരാളിയുമായി മത്സരിക്കുന്നു. പട്ടിണി സൂചിക, ആരോഗ്യവും ക്ഷേമവും, ലിംഗസമത്വം തുടങ്ങിയ വിവിധ സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കി നഗരങ്ങളെ താരതമ്യം ചെയ്യാൻ കളിക്കാരെ അനുവദിക്കുന്ന ആറ് മാനദണ്ഡങ്ങൾ ഓരോ കാർഡിലും ഉൾക്കൊള്ളുന്നു. നിതി ആയോഗിന്റെ നഗര സൂചിക (2021) ഉപയോഗിച്ച് 56 നഗരങ്ങളിലായി 15 സുസ്ഥിര വികസന ലക്ഷ്യങ്ങൾ നിരീക്ഷിക്കുകയും മികച്ച 6 സുസ്ഥിര വികസന ലക്ഷ്യങ്ങൾ കാർഡിൽ ഉപയോഗിക്കുകയും ചെയ്യുന്നു
![](https://static.pib.gov.in/WriteReadData/userfiles/image/image001ALF4.jpg)
![](https://static.pib.gov.in/WriteReadData/userfiles/image/image002EJ8R.jpg)
സംവേദനാത്മക ഗെയിമിങ്ങിലൂടെ, 56 ഇന്ത്യൻ നഗരങ്ങളുടെ വികസന വെല്ലുവിളികളെയും നേട്ടങ്ങളെയും കുറിച്ച് കളിക്കാരെ ബോധവത്കരിക്കുകയും സുസ്ഥിര സമ്പ്രദായങ്ങളുടെ സ്വാധീനം വ്യക്തമാക്കുകയും ചെയ്യുന്നു.
എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്കും പങ്കെടുക്കാവുന്ന സിറ്റിക്വസ്റ്റ് ഗെയിം, ഭാരതത്തിന്റെ ഊർജ്ജസ്വലമായ നഗരങ്ങളെക്കുറിച്ച് കൂടുതലറിയാനുള്ള അവസരവും ഒരു പുതുമയുള്ള ഗൃഹാതുരമായ കാർഡ് ഗെയിം അനുഭവത്തിലേക്ക് വീണ്ടും ഊളിയിടാനുള്ള അവസരവും നൽകുന്നു. ദേശീയ, നഗര-നിർദ്ദിഷ്ട സ്കോർ ബോർഡുകൾ ഗെയിമിൽ ഉൾപ്പെടുന്നു.ഇത് കളിക്കാർക്കിടയിൽ ആരോഗ്യകരമായ മത്സരം വളർത്തുകയും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കളിക്കാർക്ക് അവരുടെ മാതൃനഗരത്തിനായി സൈൻ അപ്പ് ചെയ്യാം.
![](https://static.pib.gov.in/WriteReadData/userfiles/image/image003P5SN.jpg)
![](https://static.pib.gov.in/WriteReadData/userfiles/image/image004BRGD.jpg)
ഐഐടി ബോംബെയുടെ ഇ-ഉച്ചകോടിയിൽ ആവേശമായി സിറ്റി ക്വസ്റ്റ്
'സിറ്റി ക്വസ്റ്റ്: ഷേഡ്സ് ഓഫ് ഭാരത്'-
സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ 56 ഇന്ത്യൻ നഗരങ്ങളെ താരതമ്യം ചെയ്യുന്ന ഒരു വിദ്യാഭ്യാസ-ഗെയിം ആണിത്. കഴിഞ്ഞ ആഴ്ച സമാപിച്ച ഐഐടി ബോംബെയുടെ ഇ-സെൽ വാർഷിക പരിപാടിയായ ഇ-സമ്മിറ്റ് 2025-ൽ ഈ ഗെയിo പ്രദർശിപ്പിച്ചു. സമാനതകളില്ലാത്ത ഊർജ്ജം, ഉത്സാഹം എന്നിവ കൊണ്ട് ആവേശഭരിതരായ 30,000-ത്തിലധികം വിദ്യാർത്ഥികൾ രണ്ട് ദിവസങ്ങളിലായി ഈ പരിപാടിയിൽ പങ്കെടുത്തു.
ഐഐടി ബോംബെയുടെ ഇ-സമ്മിറ്റ് 2025-ൽ, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് സിറ്റി ക്വസ്റ്റിനെ നയിക്കുന്ന ഇ ഗെയിമിംഗ് ഫെഡറേഷൻ (EGF) ഗെയിമിംഗ്, സ്റ്റാർട്ടപ്പുകൾ, ഉയർന്നുവരുന്ന സാങ്കേതികവിദ്യ എന്നിവയെക്കുറിച്ചുള്ള പ്രധാന ചർച്ചകൾക്ക് നേതൃത്വം നൽകി. ആധുനിക സംരംഭകത്വത്തിൽ ഗെയിമിംഗ് വ്യവസായവും നൂതന സാങ്കേതികവിദ്യകളും വഹിക്കുന്ന പ്രധാന പങ്കിനെ ഈ സെഷനുകൾ എടുത്തുകാണിച്ചു.
നന്ദൻ നിലേകനി, അനുപം മിത്തൽ, സോനം വാങ്ചുക്ക് തുടങ്ങിയ പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുത്തു . വരാനിരിക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി 2025-നെക്കുറിച്ചും ക്രിയേറ്റ് ഇൻ ഇന്ത്യ സീസൺ 1 മത്സരത്തെക്കുറിച്ചും സിറ്റി ക്വസ്റ്റ് പരിപാടി ഐഐടിബി വിദ്യാർത്ഥികളുടെയും സന്ദർശകരുടെയും ശ്രദ്ധ ആകർഷിച്ചു.
ഐഐടി ബോംബെയിൽ സംവേദനാത്മക കഥ പറച്ചിലിലൂടെ SDG ഇടപെടൽ
ഇന്ത്യൻ നഗരങ്ങളെക്കുറിച്ചുള്ള സംവേദനാത്മക കഥപറച്ചിലിലൂടെയും SDG ആഗോള റാങ്കിംഗിൽ ഇന്ത്യയുടെ പ്രകടനം ഗണ്യമായി ഉയർത്തുന്നതിൽ ദൈനംദിന പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ പൗരന്മാരുടെ സജീവ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സിറ്റി ക്വസ്റ്റ് വിദ്യാർത്ഥികൾക്ക് ഒരു ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്തു.
സിറ്റി ക്വസ്റ്റ് ട്രംപ് കാർഡുകളിലൂടെ സ്വന്തം നഗരങ്ങളുടെ ബ്രാൻഡ് അംബാസഡർമാരായി, പരസ്പരം മത്സരിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ ആവേശകരമായ മറ്റു മത്സരങ്ങളും സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട വിജയികൾക്ക് ദിവസത്തിലെ ഓരോ മണിക്കൂറിലും സിറ്റി ക്വസ്റ്റ് ഡെക്കുകളുടെ ഒരു പ്രത്യേക പതിപ്പ് സമ്മാനിച്ചു.
സിറ്റി ക്വസ്റ്റിന്റെ സവിശേഷതകൾ : ഭാരതത്തിന്റെ വർണഭേദങ്ങൾ
നൂതനമായ ഗെയിംപ്ലേ: സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നഗരങ്ങൾ എങ്ങനെ സംഭാവന നൽകുന്നുവെന്ന് വിലയിരുത്തുന്നതിന് തന്ത്രപരമായ ചിന്ത ഉപയോഗിച്ച് കളിക്കാർ സൗഹൃദ മത്സരങ്ങളിൽ പങ്കെടുക്കുന്നു.ഇത് സാമൂഹ്യ, പൗര അഭിമാനത്തിന്റെ ബോധം വളർത്തിയെടുക്കുന്നു
വിടവുകൾ നികത്തൽ: നയവും പൊതുജന പങ്കാളിത്തവും എങ്ങനെ ഫലപ്രദമായി ബന്ധിപ്പിക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് സിറ്റി ക്വസ്റ്റ്. ഇത് ഇന്ത്യയിലെ യുവാക്കളെ സുസ്ഥിര വികസനത്തെ ക്കുറിച്ച് പഠിപ്പിക്കുന്നതിനും പ്രചോദിതരാക്കുന്നതിനും ആകർഷകമായ ഒരു രീതി വാഗ്ദാനം ചെയ്യുന്നു.
വേവ്സ് 2025
ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയുടെ (വേവ്സ് 2025) തീയതികളും വേദിയും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, റെയിൽവേ, ഇലക്ട്രോണിക്സ്, ഐടി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. സർഗ്ഗാത്മക വ്യവസായങ്ങളിൽ ഇന്ത്യയെ ആഗോള നേതൃനിരയിൽ സ്ഥാപിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന ഈ സുപ്രധാന പരിപാടി 2025 മെയ് 1 മുതൽ 2025 മെയ് 4 വരെ മുംബൈയിൽ നടക്കും.
ലോകത്തിന്റെ സർഗ്ഗാത്മക ശക്തികേന്ദ്രമാകാനുള്ള രാജ്യത്തിന്റെ അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്ന ഈ പരിപാടിയെ കുറിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി വേവ്സ് ഉപദേശക സമിതി ഫലപ്രദമായ യോഗം ചേർന്നു. ലോകത്തിലെ മികച്ച മാധ്യമ സിഇഒമാർ, വിനോദ മേഖലയിലെ പ്രമുഖർ , ലോകമെമ്പാടുമുള്ള സർഗ്ഗാത്മക പ്രതിഭകൾ എന്നിവരെ ഈ ഉച്ചകോടി ഒരുമിച്ച് കൊണ്ടുവരും. മുമ്പൊരിക്കലും ഇല്ലാത്തവിധം വിനോദം, സർഗ്ഗാത്മകത, സംസ്കാരം എന്നിവയെ ഇത് ഏകീകരിക്കുന്നു.
ഗൂഗിൾ പ്ലേ വഴി ആൻഡ്രോയിഡ് സംവിധാനങ്ങളിൽ ഗെയിം നിലവിൽ സൗജന്യമായി ലഭ്യമാണ്. ഇത് രാജ്യവ്യാപകമായി പ്രധാന സാമൂഹിക പ്രശ്‌നങ്ങളിൽ ഇടപഴകുന്നതിനും നഗര വളർച്ചയെയും സുസ്ഥിരതയെയും കുറിച്ചുള്ള കൂട്ടായ ധാരണയ്ക്ക് സംഭാവന നൽകുന്നതിനും ഒരു പ്രവേശന ക്ഷമമായ വേദി നൽകുന്നു.
![](https://static.pib.gov.in/WriteReadData/userfiles/image/5FJL1.jpg)
*******
(Release ID: 2101566)
Visitor Counter : 12
Read this release in:
Odia
,
English
,
Khasi
,
Gujarati
,
Urdu
,
Hindi
,
Marathi
,
Bengali
,
Punjabi
,
Tamil
,
Telugu
,
Kannada