പ്രധാനമന്ത്രിയുടെ ഓഫീസ്
വിനോദത്തിന്റെയും സർഗാത്മകതയുടെയും സംസ്കാരത്തിന്റെയും ലോകത്തെ കൂട്ടിയിണക്കുന്ന ആഗോള ഉച്ചകോടി ‘വേവ്സി’ന്റെ വിപുലമായ ഉപദേശകസമിതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
Posted On:
07 FEB 2025 11:40PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ WAVES-ന്റെ വിപുലമായ ഉപദേശകസമിതി യോഗത്തിൽ അധ്യക്ഷനായി. വിനോദത്തിന്റെയും സർഗാത്മകതയുടെയും സംസ്കാരത്തിന്റെയും ലോകത്തെ കൂട്ടിയിണക്കുന്ന ആഗോള ഉച്ചകോടിയാണ് WAVES.
ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:
“വിനോദത്തിന്റെയും സർഗാത്മകതയുടെയും സംസ്കാരത്തിന്റെയും ലോകത്തെ ഒരുമിച്ചുകൊണ്ടുവരുന്ന ആഗോള ഉച്ചകോടിയായ WAVES-ന്റെ വിപുലമായ ഉപദേശകസമിതി യോഗം ഇപ്പോൾ സമാപിച്ചു. ഉപദേശകസമിതിയിലെ അംഗങ്ങൾ ജീവിതത്തിന്റെ നാനാതുറകളിൽനിന്നുള്ള പ്രമുഖ വ്യക്തികളാണ്. അവർ പിന്തുണ ആവർത്തിക്കുക മാത്രമല്ല, ഇന്ത്യയെ ആഗോള വിനോദകേന്ദ്രമാക്കി മാറ്റുന്നതിനുള്ള നമ്മുടെ ശ്രമങ്ങൾ എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ പങ്കിടുകയും ചെയ്തു.”
-SK-
(Release ID: 2100973)
Visitor Counter : 29
Read this release in:
English
,
Urdu
,
Hindi
,
Nepali
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada