ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിലെ മയക്കുമരുന്ന് സംഘങ്ങൾക്കെതിരായ പ്രധാന നടപടിയെക്കുറിച്ചു കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ‘X’-ൽ പോസ്റ്റ് ചെയ്തു.

മുംബൈയിൽ ഒരു പ്രധാന മയക്കുമരുന്ന് ശൃംഖല എൻ‌സി‌ബി തകർത്തു

എൻ‌സി‌ബി, മുംബൈയിൽ നിന്നും 11.54 കിലോഗ്രാം കൊക്കെയ്‌നും 4.9 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും പിടിച്ചെടുത്തു

Posted On: 07 FEB 2025 5:59PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 07 ഫെബ്രുവരി 2025
 
മുംബൈയിലെ ഒരു പ്രധാന മയക്കുമരുന്ന് ശൃംഖലയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ‌സി‌ബി) തകർത്തതായി കേന്ദ്ര ആഭ്യന്തര,സഹകരണ മന്ത്രി ശ്രീ അമിത് ഷാ എക്സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തു.രാജ്യത്തെ മയക്കുമരുന്ന് സംഘങ്ങൾക്കെതിരായ ഒരു പ്രധാന മുന്നേറ്റമായി ഈ നടപടിയെ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ലഹരി മുക്ത ഇന്ത്യ (നശ മുക്ത് ഭാരത്) എന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിന്, അന്വേഷണത്തിൽ സ്വീകരിച്ച സമഗ്ര സമീപനം വിജയിച്ചതിന്റെ തെളിവാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
 “ഇന്ത്യ മയക്കുമരുന്ന് സംഘങ്ങളോട് സഹിഷ്ണുത പ്രകടിപ്പിക്കാതെ അവയെ തകർക്കുന്നു. ഒരു പ്രധാന നടപടിയിൽ മുംബൈയിൽ വളരെ ഉയർന്ന ഗ്രേഡ് കൊക്കെയ്ൻ, കഞ്ചാവ്, കഞ്ചാവ് ഉൽപ്പന്നങ്ങൾ എന്നിവ പിടിച്ചെടുക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ലഹരി മുക്ത ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിന്, അന്വേഷണത്തിൽ സ്വീകരിച്ച സമഗ്ര സമീപനം വിജയിച്ചതിന്റെ തെളിവാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
 ഈ വൻ വിജയത്തിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ടീമിന് അഭിനന്ദനങ്ങൾ." : X- ലെ ഒരു പോസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു.
 
2025 ജനുവരിയിൽ 200 ഗ്രാം കൊക്കെയ്ൻ പിടികൂടിയപ്പോൾ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ എൻ‌സി‌ബി മുംബൈ ടീം നടത്തിയ സംയോജിത ശ്രമത്തിന്റെ ഫലമായാണ് ഈ വസ്തുക്കൾ പിടിച്ചെടുത്തത് . ഈ കേസിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ എൻ‌സി‌ബിയുടെ മുംബൈ സോണൽ യൂണിറ്റ് സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ ബുദ്ധിപരമായ ഇടപെടലിന്റെ ഫലമായാണ് ലഹരിവസ്തു ശേഖരം പിടിച്ചെടുക്കാൻ കഴിഞ്ഞത് . 11.540 കിലോഗ്രാം വളരെ ഉയർന്ന ഗ്രേഡ് കൊക്കെയ്ൻ, 4.9 കിലോഗ്രാം ഹൈബ്രിഡ് സ്‌ട്രെയിൻ ഹൈഡ്രോപോണിക് വീഡ്/ഗഞ്ച, 200 പാക്കറ്റുകൾ (5.5 കിലോഗ്രാം) കഞ്ചാവ് ഉൽപ്പന്നങ്ങൾ , 1,60,000 രൂപ എന്നിവ മഹാരാഷ്ട്രയിലെ നവി മുംബൈയിൽ നിന്ന് 31.01.2025 ന് പിടിച്ചെടുത്തു.
 
ഈ കേസിൽ, മുംബൈയിലെ ഒരു അന്താരാഷ്ട്ര കൊറിയർ ഏജൻസിയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്ന ഒരു പാഴ്‌സലിൽ നിന്നാണ് ആദ്യം മയക്കുമരുന്ന് കണ്ടെടുത്തത്. തുടർന്ന് ഇവയുടെ വലിയ തോതിലുള്ള വിതരണ ഉറവിടം കണ്ടെത്തുന്നതിന് നടത്തിയ അന്വേഷണത്തിലാണ് മഹാരാഷ്ട്രയിലെ നവി മുംബൈയിൽ ഒളിപ്പിച്ചുവെച്ചിരുന്ന മയക്കുമരുന്നുകൾ കണ്ടെത്തിയത് .
 
ഇതുവരെ നടത്തിയ അന്വേഷണത്തിൽ, വിദേശത്ത് താമസിക്കുന്ന ചിലരാണ് ഈ മയക്കുമരുന്ന് സംഘത്തിന് പിന്നിൽ എന്നും പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ ഒരു ഭാഗം യുഎസ്എയിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുവന്ന് കൊറിയർ/ചെറിയ കാർഗോ സർവീസുകൾ, വാഹകരായ വ്യക്തികൾ എന്നിവ വഴി ഇന്ത്യയിലും വിദേശത്തുമുള്ള ഒന്നിലധികം കേന്ദ്രങ്ങളിലേക്ക് അയച്ചതായും കണ്ടെത്തി. ഈ കേസിൽ ഉൾപ്പെട്ട വ്യക്തികൾ പരസ്പരം അജ്ഞാതരാണ്. മയക്കുമരുന്ന് ഇടപാടിനെക്കുറിച്ചുള്ള ദൈനംദിന സംഭാഷണങ്ങൾക്ക് വ്യാജ പേരുകളാണ് അവർ ഉപയോഗിക്കുന്നത്.
 
ഈ കേസിൽ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, മയക്കുമരുന്ന് സംഘത്തിന്റെ മറ്റു ബന്ധങ്ങൾ തിരിച്ചറിയുന്നതിനുള്ള അന്വേഷണങ്ങൾ നടന്നുവരികയാണ്.
 
*****

(Release ID: 2100850) Visitor Counter : 37