വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വേവ്സ് വിഷ്വല്‍ എഫക്ട്സ് മത്സരം

ക്രിയാത്മകമായി സൃഷ്ടിക്കുക, മത്സരിക്കുക, കീഴടക്കുക

Posted On: 06 FEB 2025 7:47PM by PIB Thiruvananthpuram
ആമുഖം

മാധ്യമ - വിനോദ (എം & ഇ) വ്യവസായത്തിൽ ചർച്ചകളും സഹകരണങ്ങളും  നവീകരണവും വളർത്തിയെടുക്കുന്നതിന് സുപ്രധാന വേദിയായി ലോക ദൃശ്യ - ശ്രാവ്യ  വിനോദ ഉച്ചകോടി  (വേവ്സ്) നിലകൊള്ളുന്നു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിക്കുന്ന വേവ്സ് ഉച്ചകോടി വ്യവസായ നേതാക്കളെയും ഈ മേഖലയിലെ പങ്കാളികളെയും ആഗോള പ്രമുഖരെയും ഒരുമിച്ചുകൊണ്ടുവന്ന്  മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനും ഇന്ത്യയിലെ വ്യാപാര അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

 

വേവ്സിന്റെ ഒരു പ്രധാന ആകർഷണമായ ക്രിയേറ്റ് ഇന്‍ ഇന്ത്യ മത്സരത്തിന് 70,000-ത്തിലധികം രജിസ്ട്രേഷനുകളാണ് ലഭിച്ചത്. സർഗാത്മകതയും നവീകരണവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് 31 മത്സരങ്ങള്‍ക്കും തുടക്കം കുറിച്ചു.  മത്സരത്തിന് നിലവില്‍ ലഭ്യമായ 25  ഇനങ്ങളില്‍‍ 22 എണ്ണം ആഗോള പങ്കാളികളെ ആകർഷിക്കുന്നു.

വേവ്സ് വിഷ്വല്‍ എഫക്ട്സ് മത്സരം (WAFX മത്സരം)

ഇന്ത്യയിലെ മികച്ച വി-എഫക്ട്സ് പ്രതിഭകളെ രാജ്യവ്യാപകമായി തേടുകയാണ് വേവ്സ് വിഷ്വല്‍ എഫക്ട്സ് മത്സരം. (WAFX). വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും എബിഎഐ-യുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഈ മത്സരം ക്രിയേറ്റ് ഇൻ ഇന്ത്യ ഉദ്ഘാടനപ്പതിപ്പിന്റെ ഭാഗമായി ഇന്ത്യയുടെ സർഗാത്മക ഭൂമികയില്‍ ഒരു നാഴികക്കല്ലായി മാറുന്നു.

 


മത്സര അവലോകനം
 


പ്രമേയം: ഒരു അതിനായകന്റെ പ്രതിദിന ജീവിതം (ഡെയ്‌ലി ലൈഫ് സൂപ്പർഹീറോ)

ഒരു അതിനായകന്റെ പ്രതിദിന ജീവിതം എന്ന പ്രമേയത്തെ ചുറ്റിപ്പറ്റിയാണ് മത്സരം.  അതിനായകരുടെ സാധാരണ പ്രവൃത്തികള്‍  നർമ്മത്തോടെയും സർഗാത്മകതയോടെയും  കാണിക്കുന്ന വിഷ്വൽ എഫക്റ്റ് ദൃശ്യങ്ങളോ ഹ്രസ്വചിത്രങ്ങളോ  സൃഷ്ടിക്കാൻ പങ്കെടുക്കുന്നവരെ ക്ഷണിക്കുന്നു. വീട്ടുജോലികളിലെയും ദൈനംദിന യാത്രകളിലെയും അതിനായകരുടെ ഇടപെടലുകളും ദൈനംദിന പ്രശ്നങ്ങൾ അവര്‍ സൃഷ്ടിപരവും നർമ്മപരവുമായ രീതിയിൽ കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച് ചിന്തിക്കാം.

വിഭാഗങ്ങൾ

വിദ്യാർത്ഥി വിഭാഗം: സ്കൂൾ, സര്‍വകലാശാല വിദ്യാർത്ഥികൾക്ക് പ്രവേശനം (സ്ഥാപനത്തിലെ പ്രവേശനത്തിന്റെ തെളിവ് ആവശ്യം).

പ്രൊഫഷണല്‍ വിഭാഗം: വി-എഫക്ട്സ്, ആനിമേഷൻ, ചലചിത്ര നിര്‍മാണം (സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍, സ്റ്റുഡിയോ കലാകാരന്മാര്‍ ഉൾപ്പെടെ) എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവര്‍ക്ക് പ്രവേശനം. .

മത്സര ഘടന

1. യോഗ്യതാ ഘട്ടം


രജിസ്ട്രേഷൻ: പങ്കെടുക്കുന്നവർ അവരുടെ മേഖല തിരഞ്ഞെടുത്ത ശേഷം "ഒരു അതിനായകന്റെ പ്രതിദിന ജീവിതം" എന്ന വിഷയത്തെ അടിസ്ഥാനമാക്കി  30 സെക്കൻഡ് ദൈര്‍ഘ്യത്തില്‍ തയ്യാറാക്കിയ ഒരു വി-എഫക്ട്സ് വീഡിയോ സമർപ്പിക്കാം..

തിരഞ്ഞെടുപ്പ്: ഓരോ മേഖലയിലും  വിധികര്‍ത്താക്കളുടെ സംഘം  മികച്ച 10 വിദ്യാർത്ഥികളുടെയും  10 പ്രൊഫഷണലുകളുടെയും ചുരുക്കപ്പട്ടിക തയ്യാറാക്കും.  


2. മേഖലാ മത്സരങ്ങൾ


മേഖലാ മത്സര സ്ഥലങ്ങൾ: ചണ്ഡീഗഡ് (വടക്കന്‍ മേഖല), മുംബൈ (പടിഞ്ഞാറന്‍ മേഖല), കൊൽക്കത്ത (കിഴക്കന്‍ മേഖല), ബെംഗളൂരു (തെക്കന്‍ മേഖല).

തിരഞ്ഞെടുത്ത നഗരങ്ങളിൽ തത്സമയ മത്സരം (10 മണിക്കൂർ മത്സരം).

നൽകിയിരിക്കുന്ന ലഭ്യമായ വീഡിയോകൾ, ത്രിമാന രൂപങ്ങള്‍, എഫക്ട്സ് ശേഖരം എന്നിവ ഉപയോഗിച്ച് മത്സരാർത്ഥികൾ ഒരു വി-എഫക്ട്സ് റീൽ സൃഷ്ടിക്കുന്നു.

ഓരോ വിഭാഗത്തിലെയും വിജയികൾക്ക് വേവ്സ് 2025-ലെ  ഫൈനല്‍ മത്സരത്തില്‍ മത്സരിക്കാൻ  എല്ലാ ചെലവുകളുമുള്‍പ്പെടെ അവസരം ലഭിക്കും.

3. ഫൈനല്‍ മത്സരം

മേഖലാ വിജയികൾ വേവ്സ് 2025-ൽ  24 മണിക്കൂർ മത്സരത്തില്‍ പങ്കെടുക്കുന്നു.  

വി-എഫക്ട്സ് ദൃശ്യം സൃഷ്ടിക്കാൻ മത്സരാർത്ഥികൾ ഗ്രീൻ സ്‌ക്രീനുകൾ, ത്രിമാന രൂപങ്ങള്‍,  എഫക്സ്ട്സ ശേഖരം  എന്നിവ ഉപയോഗിക്കുന്നു.

ഓരോ വിഭാഗത്തിലും അന്തിമ വിജയിയ്ക്ക് ക്യാഷ് പ്രൈസും പ്രത്യേക സമ്മാനങ്ങളും ലഭിക്കും.

രജിസ്ട്രേഷൻ

മത്സരത്തില്‍ പങ്കെടുക്കാന്‍ താൽപ്പര്യമുള്ളവര്‍ക്ക് ഇവിടെ രജിസ്റ്റർ ചെയ്യാം; വേവ്സ് 2025-ൽ ഇന്ത്യയിലെ ഏറ്റവും വലിയ വി-എഫക്ട്സ് മത്സരത്തിന്റ ഭാഗമാകാം.
 

References:

  1. https://wavesindia.org/challenges-2025
  2. https://wafx.abai.avgc.in/
  3. https://pib.gov.in/PressReleaseIframePage.aspx?PRID=2096792

Click here to see in PDF:

 
SKY
 
***************

(Release ID: 2100539) Visitor Counter : 28