ധനകാര്യ മന്ത്രാലയം
എല്ലാ സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും നിക്ഷേപ വ്യാപാര പരിധികൾ യഥാക്രമം 2.5, 2 എന്നിങ്ങനെ തവണകളായി യഥാക്രമം വർദ്ധിപ്പിക്കും
സൂക്ഷ്‌മ, ചെറുകിട സംരംഭങ്ങൾക്കുള്ള വായ്പാ സുരക്ഷ ₹5 കോടിയിൽ നിന്ന് ₹10 കോടിയായി ഉയർത്തി
ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സൂക്ഷ്മ സംരംഭങ്ങൾക്ക് 5 ലക്ഷം രൂപ വരെ പരിധിയുള്ള 10 ലക്ഷം ക്രെഡിറ്റ് കാർഡുകൾ ആദ്യ വർഷം നൽകും.
സ്റ്റാർട്ട് അപ്പുകൾക്കായി 10,000 കോടി രൂപയുടെ ഫണ്ട് രൂപീകരിക്കും.
പട്ടികജാതി, പട്ടികവർഗത്തിൽ നിന്നും ആദ്യ സംരംഭകരാകുന്ന 5 ലക്ഷം സ്ത്രീകൾക്ക് അടുത്ത 5 വർഷത്തിനുള്ളിൽ 2 കോടി രൂപ വരെ വായ്പ നൽകുന്നതിനുള്ള ഒരു പുതിയ പദ്ധതി ആരംഭിക്കും.
Posted On:
01 FEB 2025 1:17PM by PIB Thiruvananthpuram
എല്ലാ മേഖലകളുടെയും സന്തുലിത വളർച്ചയെ ഉത്തേജിപ്പിച്ചുകൊണ്ട് എല്ലാവരുടെയും വികസനം ('സബ്കാ വികാസ്') എന്നത് യാഥാർഥ്യമാക്കി, വികസിത് ഭാരത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു അവസരമായാണ് 2025-26 ലെ കേന്ദ്ര ബജറ്റ് അടുത്ത അഞ്ച് വർഷങ്ങളെ കാണുന്നത്.
വികസനം എന്ന ലക്‌ഷ്യം സാക്ഷത്കരിക്കുന്നതിന് സഹായിക്കുന്ന ശക്തികളിൽ ഒന്നായി കേന്ദ്ര ബജറ്റ് MSME-കളെ നിർവചിക്കുന്നു, കൂടാതെ നിർദ്ദിഷ്ട വികസന നടപടികൾ വളർച്ച ത്വരിതപ്പെടുത്തുന്നതിനും സമഗ്രമായ വികസനം സുരക്ഷിതമാക്കുന്നതിനും MSME-കളെ പിന്തുണയ്ക്കുന്നു.
എംഎസ്എംഇകളെ വർഗ്ഗീകരിക്കുന്നത്തിലെ മാനദണ്ഡങ്ങളുടെ പുനരവലോകനം
2025-26 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കുമ്പോൾ,. "എംഎസ്എംഇകളുടെ ഉയർന്ന തോതിലുള്ള കാര്യക്ഷമത, സാങ്കേതിക നവീകരണം, മൂലധന ലഭ്യത എന്നിവ കൈവരിക്കാൻ സഹായിക്കുന്നതിന്, എല്ലാ എംഎസ്എംഇകളുടെയും വർഗ്ഗീകരണത്തിനായുള്ള നിക്ഷേപ, വിറ്റുവരവ് പരിധികൾ യഥാക്രമം 2.5, 2 എന്ന നിലയിൽ വർദ്ധിപ്പിക്കും" എന്ന് പാർലമെന്റിലെ ബജറ്റ് അവതരണത്തിനിടയിൽ നിർമ്മല സീതാരാമൻ പറഞ്ഞു. വിശദാംശങ്ങൾ ചിത്രം 1 ൽ ഉണ്ട്.
ഇത് നമ്മുടെ യുവാക്കൾക്ക് വളരാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ആത്മവിശ്വാസം എം എസ് എം ഇ കൾക്ക് നൽകുമെന്നും ശ്രീമതി സീതാരാമൻ. പറഞ്ഞു.
കോടി
|
നിക്ഷേപം
|
വിറ്റുവരവ്
|
|
നിലവിൽ
|
പുതുക്കിയത്
|
നിലവിൽ
|
പുതുക്കിയത്
|
സൂക്ഷ്മ സംരംഭങ്ങൾ
|
1
|
2.5
|
5
|
10
|
ചെറുകിട സംരംഭങ്ങൾ
|
10
|
25
|
50
|
100
|
ഇടത്തരം സംരംഭങ്ങൾ
|
50
|
125
|
250
|
500
|
(Figure 1)
നിലവിൽ രജിസ്റ്റർ ചെയ്ത 1 കോടിയിലധികം എംഎസ്എംഇകൾ, 7.5 കോടി ജനങ്ങൾക്ക് തൊഴിൽ നൽകുകയും, നമ്മുടെ ആകെ ഉൽപ്പാദനത്തിന്റെ 36 ശതമാനത്തിന് സംഭാവന നൽകുകയും, ഇന്ത്യയെ ഒരു ആഗോള ഉൽപ്പാദന കേന്ദ്രമായി ഉയർത്തിക്കാട്ടാൻ ഒന്നിച്ചു നിൽക്കുകയുമാണെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. "അവരുടെ ഉൽപ്പന്നങ്ങളുടെ മികച്ച ഗുണമേന്മ മൂലം , കയറ്റുമതിയുടെ 45 ശതമാനവും നേടാൻ ഈ എംഎസ്എംഇകൾക്ക് കഴിഞ്ഞു" എന്നും അവർ അഭിപ്രായപ്പെട്ടു.
സുരക്ഷാ കവറിനൊപ്പം വായ്‌പ്പാ ലഭ്യതയുടെ വർദ്ധനവ്
വായ്പാ ലഭ്യത മെച്ചപ്പെടുത്തുന്നതിന്, ക്രെഡിറ്റ് ഗ്യാരണ്ടി കവർ വർദ്ധിപ്പിക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.
a) സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്ക്, ₹5 കോടിയിൽ നിന്നും ₹10 കോടി രൂപ വരെയായി ഉയർത്തും, അടുത്ത 5 വർഷത്തിനുള്ളിൽ 1.5 ലക്ഷം കോടി അധിക വായ്പയിലേക്ക് നയിക്കുന്നു;
ബി) സ്റ്റാർട്ടപ്പുകൾക്ക്, 10 കോടിയിൽ നിന്ന് 20 കോടിയാക്കിയ, ആത്മനിർഭർ ഭാരത പദ്ധതിയിലെ പ്രധാനപ്പെട്ട 27 കേന്ദ്രീകൃത മേഖലകളിലെ വായ്പകൾക്ക് ഗ്യാരണ്ടി ഫീസ് 1 ശതമാനമായി നിജപ്പെടുത്തുന്നു;
സി) നന്നായി പ്രവർത്തിക്കുന്ന കയറ്റുമതിക്കാരായ എംഎസ്എംഇകൾക്ക് 20 കോടി വരെയുള്ള ടേം ലോണുകൾ നൽകും.
സൂക്ഷ്മ സംരംഭങ്ങൾക്ക് ക്രെഡിറ്റ് കാർഡുകൾ.
ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സൂക്ഷ്മ സംരംഭങ്ങൾക്ക് ₹5 ലക്ഷം വരെ പരിധിയുള്ള ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ശ്രീമതി നിർമല സീതാരാമൻ അറിയിച്ചു. ആദ്യ വർഷം ഇത്തരം 10 ലക്ഷം കാർഡുകൾ വിതരണം ചെയ്യുമെന്നും അവർ അഭിപ്രായപ്പെട്ടു.
സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ട് ഓഫ് ഫണ്ട്
സ്റ്റാർട്ടപ്പുകൾക്കുള്ള ഇതര നിക്ഷേപ ഫണ്ടുകൾക്ക് (എഐഎഫ്) ₹91,000 കോടിയിലധികം ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ₹10,000 കോടി സർക്കാർ വിഹിതത്തോടെ രൂപീകരിച്ച ഫണ്ട് ഓഫ് ഫണ്ട് ഇവയെ പിന്തുണയ്ക്കുന്നു. ഇപ്പോൾ, വിപുലീകരിച്ച വ്യാപ്തിയും ₹10,000 കോടിയുടെ പുതിയ സംഭാവനയുള്ള ഒരു പുതിയ ഫണ്ട് ഓഫ് ഫണ്ട് രൂപീകരിക്കുമെന്ന് അവർ പ്രഖ്യാപിച്ചു.
ആദ്യമായി സംരംഭകരാകുന്നവർക്കുള്ള പദ്ധതി
പട്ടിക ജാതി പട്ടിക വർഗ്ഗത്തിൽ പെട്ട, ആദ്യ സംരംഭകരായ 5 ലക്ഷം സ്ത്രീകൾക്ക് പുതിയ പദ്ധതി ആരംഭിക്കുമെന്ന് നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഇതിലൂടെ അടുത്ത 5 വർഷത്തിനുള്ളിൽ 2 കോടി വരെ ടേം ലോൺ നൽകുമെന്ന് അവർ അറിയിച്ചു. , “വിജയകരമായ സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതിയിൽ നിന്നുള്ള പാഠങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് തന്റെ പ്രസംഗത്തിൽ ശ്രീമതി സീതാരാമൻ പറഞ്ഞു. സംരംഭകത്വത്തിനും മാനേജീരിയൽ കഴിവുകൾക്കുമുള്ള ഓൺലൈൻ പരിശീലനവും സംഘടിപ്പിക്കും.
ഡീപ് ടെക്ക് ഫണ്ട് ഓഫ് ഫണ്ട്
ഈ സംരംഭത്തിന്റെ ഭാഗമായി അടുത്ത തലമുറ സ്റ്റാർട്ടപ്പുകളെ ഉത്തേജിപ്പിക്കുന്നതിനായി ഡീപ് ടെക് ഫണ്ട് ഓഫ് ഫണ്ടുകളും പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ അറിയിച്ചു.
കയറ്റുമതി പ്രോത്സാഹന മിഷൻ
വാണിജ്യ, എംഎസ്എംഇ, ധനകാര്യ മന്ത്രാലയങ്ങൾ സംയുക്തമായി നയിക്കുന്ന ഒരു കയറ്റുമതി പ്രോത്സാഹന ദൗത്യം സ്ഥാപിക്കുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കയറ്റുമതി ക്രെഡിറ്റ്, ക്രോസ്-ബോർഡർ ഫാക്‌ടറിംഗ് സപ്പോർട്ട്, വിദേശ വിപണികളിലെ താരിഫ് ഇതര നടപടികളെ നേരിടാൻ എംഎസ്എംഇകൾക്കുള്ള പിന്തുണ എന്നിവ ഈ മിഷൻ സുഗമമാക്കുമെന്നും മന്ത്രി അറിയിച്ചു.
***
NK
(Release ID: 2098609)
Visitor Counter : 33