പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാരാഷ്ട്രയിലെ ജൽഗാവിൽ റെയിൽപാതയിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Posted On: 22 JAN 2025 11:35PM by PIB Thiruvananthpuram

മഹാരാഷ്ട്രയിലെ ജൽഗാവിൽ റെയിൽപാതയിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. 

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് പോസ്റ്റ്: 

“മഹാരാഷ്ട്രയിലെ ജൽഗാവിൽ റെയിൽ പാതയിലുണ്ടായ ദാരുണമായ അപകടത്തിൽ ദുഃഖമുണ്ട്. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളെ മനസ്സിൽതൊട്ട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ അതിവേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാർഥിക്കുന്നു. അപകടം സംഭവിച്ചവർക്ക് സാധ്യമായ എല്ലാ സഹായവും അധികൃതർ നൽകുന്നുണ്ട്: പ്രധാനമന്ത്രി നരേന്ദ്ര മോദി”

 

-SK-

(Release ID: 2097669) Visitor Counter : 39