പ്രധാനമന്ത്രിയുടെ ഓഫീസ്
ചരിത്രപരമായ രണ്ടാം ഊഴത്തിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
27 JAN 2025 8:42PM by PIB Thiruvananthpuram
പരസ്പരപ്രയോജനകരവും വിശ്വസനീയവുമായ പങ്കാളിത്തത്തിനു ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്; നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനും ആഗോളസമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കുമായി ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കും: പ്രധാനമന്ത്രി
രണ്ടാം തവണയും അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റു ചരിത്രം കുറിച്ച ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പരസ്പരപ്രയോജനകരവും വിശ്വസനീയവുമായ പങ്കാളിത്തത്തിനു ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നു ശ്രീ മോദി പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കുമായി ഒരുമിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“എന്റെ പ്രിയസുഹൃത്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി @realDonaldTrump @POTUS സംസാരിക്കാനായതിൽ സന്തോഷം. അദ്ദേഹത്തിന്റെ ചരിത്രപരമായ രണ്ടാം ഊഴത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ചു. പരസ്പരപ്രയോജനകരവും വിശ്വസനീയവുമായ പങ്കാളിത്തത്തിനു ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കുമായി ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കും.”
-SK-
(रिलीज़ आईडी: 2096878)
आगंतुक पटल : 59
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada