പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മൂന്ന് മുൻനിര നാവിക കപ്പലുകൾ  കമ്മീഷൻ ചെയ്യുന്നത് പ്രതിരോധത്തിൽ ആഗോള നേതാവാകാനുള്ള നമ്മുടെ പരിശ്രമങ്ങളെ ശക്തിപ്പെടുത്തുകയും സ്വാശ്രയത്വത്തിനായുള്ള നമ്മുടെ അന്വേഷണങ്ങൾക്ക് വേഗം വർദ്ധിപ്പിക്കുകയും ചെയ്യും: പ്രധാനമന്ത്രി

Posted On: 14 JAN 2025 8:29PM by PIB Thiruvananthpuram

2025 ജനുവരി 15-ന് മൂന്ന് മുൻനിര നാവിക കപ്പലുകൾ  കമ്മീഷൻ ചെയ്യുന്നതിലൂടെ  പ്രതിരോധ രംഗത്ത് ആഗോള നേതാവാകാനുള്ള നമ്മുടെ പരിശ്രമങ്ങൾ ശക്തിപ്പെടുമെന്നും, നമ്മെ സ്വയം പര്യാപ്തരാക്കുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഭിപ്രായപ്പെട്ടു.

നാവികസേനാ വക്താവ്  'എക്‌സ്' ഇൽ കുറിച്ച കുറിപ്പിന്  മറുപടിയായി ശ്രീ മോദി എഴുതി:

“നാളെ, ജനുവരി 15, നമ്മുടെ നാവികസേനയെ  സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക ദിവസമായിരിക്കും. മൂന്ന് മുൻനിര നാവിക കപ്പലുകൾ കമ്മീഷൻ ചെയ്യുന്നതിലൂടെ പ്രതിരോധ രംഗത്ത് ആഗോള നേതാവാകാനുള്ള നമ്മുടെ പരിശ്രമങ്ങൾ ശക്തിപ്പെടും. ഇത് സ്വാശ്രയത്വത്തിനായുള്ള നമ്മുടെ മുന്നേറ്റത്തെ വേഗത്തിലാക്കുകയും ചെയ്യും".

 

 

***

NK

(Release ID: 2092932) Visitor Counter : 26