വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഇന്ന് മഹാകുംഭ മേളയിൽ ഐ & ബി മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്രദർശനം ഉദ്ഘാടനം ചെയ്തു; ആദ്യ ദിവസം തന്നെ ആയിരക്കണക്കിന് ആളുകൾ പ്രദർശനം കാണാൻ എത്തി.

Posted On: 13 JAN 2025 7:18PM by PIB Thiruvananthpuram

'പൊതുജനപങ്കാളിത്തം മുതൽ പൊതുജനക്ഷേമം' വരെ എന്ന പ്രമേയത്തിലുള്ള ഈ പ്രദർശനത്തിൽ കേന്ദ്രഗവൺമെന്റിന്റെ കഴിഞ്ഞ 10 വർഷത്തെ പരിപാടികൾ, നയങ്ങൾ, നേട്ടങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നു.

ഉത്തർപ്രദേശിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നാടോടി, ക്ലാസിക്കൽ പരിപാടികളുടെ പരമ്പര; വിവിധ വേദികളിലായി ആകർഷകമായ 200-ലധികം സാംസ്കാരിക പരിപാടികൾ പ്രദർശിപ്പിക്കും.

മഹാകുംഭത്തിലുടനീളം ഐ & ബി മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്രദർശനവും സാംസ്കാരിക പരിപാടികളും അവതരിപ്പിക്കും .

'പൊതുജന പങ്കാളിത്തത്തിലൂടെ പൊതുജനക്ഷേമം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി കഴിഞ്ഞ ദശകത്തിലെ കേന്ദ്ര ഗവൺമെന്റിന്റെ നേട്ടങ്ങൾ, പരിപാടികൾ, നയങ്ങൾ, പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള ഡിജിറ്റൽ പ്രദർശനം, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് പ്രയാഗ്‌രാജിലെ ത്രിവേണി മാർഗിലുള്ള പ്രദർശന സമുച്ചയത്തിൽ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന ദിവസം തന്നെ ആയിരക്കണക്കിന് ആളുകൾ പ്രദർശനം വീക്ഷിക്കാനെത്തി.

ത്രിവേണി പാത പ്രദർശന പരിസരത്ത് സംഘടിപ്പിക്കുന്ന പ്രദർശനം 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി കാണാൻ സാധിക്കും. ഡിജിറ്റൽ പ്രദർശനത്തിൽ, അനാമോർഫിക് വാൾ, എൽഇഡി ടിവി സ്‌ക്രീനുകൾ, എൽഇഡി വാൾ, ഹോളോഗ്രാഫിക് സിലിണ്ടർ എന്നിവയിലൂടെ വിവിധ പൊതുജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കും.

 

പ്രദർശനത്തിലെ പ്രധാന സവിശേഷതകൾ : പ്രധാന ഗവണ്മെന്റ് ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ

 

ഈ പ്രദർശനത്തിലൂടെ, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, നമോ ഡ്രോൺ ദീദി, ലക്ഷപതി ദീദി, വേവ്സ് , പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി, മുദ്ര പദ്ധതി, പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി, ഡിജിറ്റൽ ഇന്ത്യ, പ്രധാനമന്ത്രി ഭവന പദ്ധതി, വിദ്യാഞ്ജലി, സ്വാശ്രയ ഇന്ത്യ, സ്‌കിൽ ഇന്ത്യ, ഏക് ഭാരത് ശ്രേഷ്ഠ ഭാരത്, പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി, എല്ലാ വീടുകളിലും വെള്ളം പദ്ധതി, പ്രധാനമന്ത്രി നൈപുണ്യ വികസന ദൗത്യം, സ്വച്ഛ് ഭാരത് ദൗത്യം, തെരുവ് കച്ചവടക്കാർക്കുള്ള പ്രധാനമന്ത്രി ആത്മനിർഭർ നിധി, സ്വതന്ത്ര ഇന്ത്യയിലെ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, സ്ത്രീ ശാക്തീകരണ പദ്ധതികൾ തുടങ്ങി വിവിധ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നു.

 

സാംസ്കാരിക ശ്രദ്ധാകേന്ദ്രം: ഉത്തർപ്രദേശിലുടനീളമുള്ള വൈവിധ്യമാർന്ന നാടോടി, ക്ലാസിക്കൽ പരിപാടികൾ

 

ഐ & ബി മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്രദർശനത്തിന് പുറമേ, ഉത്തർപ്രദേശിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 200 ലധികം നാടോടി, ക്ലാസിക്കൽ കലാരൂപങ്ങളും ആകർഷകമായ സാംസ്കാരിക പരിപാടികളിലൂടെ വിവിധ വേദികളിലായി പ്രദർശിപ്പിക്കും. കൂടാതെ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യാ ഗവൺമെന്റിന്റെ നേട്ടങ്ങൾ, പദ്ധതികൾ, പരിപാടികൾ, നയങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും പൊതുജനങ്ങൾക്കിടയിൽ പ്രദർശിപ്പിക്കും. മഹാകുംഭമേളയിലുടനീളം ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ ഈ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

 

ഓരോ സാംസ്കാരിക പരിപാടിയും ഒരു സവിശേഷമായ കഥ പറയുകയും പ്രാദേശിക ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ആത്മീയത എന്നിവ പ്രദർശിപ്പിക്കുകയും ചെയ്യുന്നു, ഇത് മഹാാകുംഭത്തിന് വരുന്ന പൊതുജനങ്ങൾക്ക് ദൃശ്യപരവും കലാപരവുമായ മനോഹരമായഅനുഭവം പ്രദാനം ചെയ്യും. വിവിധ പ്രാദേശിക നൃത്ത, ഗാന ശൈലികളെ പ്രതിനിധീകരിക്കുന്ന നൂറുകണക്കിന് പ്രതിഭാധനരായ കലാകാരന്മാർ ഈ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.

********************


(Release ID: 2092688) Visitor Counter : 10