പ്രധാനമന്ത്രിയുടെ ഓഫീസ്
കർഷകരുടെ ക്ഷേമത്തിനായി നമ്മുടെ ഗവൺമെൻ്റ് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി
2025ലെ ആദ്യ മന്ത്രിസഭാ യോഗം നമ്മുടെ കർഷകരുടെ അഭിവൃദ്ധി വർധിപ്പിക്കാൻ സമർപ്പിതമാണ്: പ്രധാനമന്ത്രി
Posted On:
01 JAN 2025 5:13PM by PIB Thiruvananthpuram
2025ലെ ആദ്യ മന്ത്രിസഭാ യോഗം നമ്മുടെ കർഷകരുടെ അഭിവൃദ്ധി വർധിപ്പിക്കാൻ സമർപ്പിതമാണ്: പ്രധാനമന്ത്രി
2025ലെ ആദ്യ മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങളുടെ വെളിച്ചത്തിൽ, കർഷകരുടെ ക്ഷേമത്തിനായി ഗവൺമെന്റ് പൂർണ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആവർത്തിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
”കർഷകരുടെ ക്ഷേമത്തിനായി പൂർണ പ്രതിജ്ഞാബദ്ധതയുള്ള ഗവൺമെന്റാണ് നമ്മുടേത്. നമ്മുടെ രാജ്യത്തെ പോറ്റാൻ കഠിനാധ്വാനം ചെയ്യുന്ന എല്ലാ കർഷക സഹോദരീ, സഹോദരൻമാരേയും ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. 2025ലെ ആദ്യ മന്ത്രിസഭാ യോഗം നമ്മുടെ കർഷകരുടെ അഭിവൃദ്ധി വർദ്ധിപ്പിക്കുന്നതിനായി സമർപ്പിതമാണ്. ഇക്കാര്യത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതിൽ എനിക്ക് സന്തോഷമുണ്ട്.”
center>
***
SK
(Release ID: 2089366)
Visitor Counter : 27
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada