രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി നിലയത്തില്‍ ഡിസംബര്‍ 29 മുതല്‍ 15 ദിവസത്തെ പുഷ്പ-ഹോര്‍ട്ടിക്കള്‍ച്ചര്‍ മേള നടക്കും

Posted On: 18 DEC 2024 2:25PM by PIB Thiruvananthpuram
ന്യൂഡൽഹി : 18  ഡിസംബർ 2024  

സെക്കന്തരാബാദിലെ ബൊളാറം, രാഷ്ട്രപതി നിലയത്തില്‍ 'ഉദ്യാന്‍ ഉത്സവ് ' എന്ന പേരില്‍ 2024 ഡിസംബര്‍ 29 മുതല്‍ 15 ദിവസത്തെ പുഷ്പ-ഹോര്‍ട്ടിക്കള്‍ച്ചര്‍ മേള സംഘടിപ്പിക്കും. കൃഷി, കര്‍ഷക ക്ഷേമ വകുപ്പ്, ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്മെന്റ് (MANAGE) , ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഉദ്യാന്‍ ഉത്സവ്, ജനങ്ങളുടെ പങ്കാളിത്തത്തിലൂടെ പ്രകൃതിയെ ആഘോഷിക്കാനും പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. ആളുകള്‍ക്ക്  വിഷയബന്ധിതമായി സ്ഥാപിച്ചിട്ടുള്ള സ്റ്റാളുകള്‍ സന്ദര്‍ശിക്കുകയും ശില്‍പ്പശാലകളില്‍ പങ്കെടുക്കുകയും ചെയ്ത് കൃഷി, ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലകളിലെ നവീന കാര്യങ്ങളെക്കുറിച്ചും സാങ്കേതിക വികാസത്തെക്കുറിച്ചും മനസിലാക്കാം.

ഇന്ന് (ഡിസംബര്‍ 18, 2024), രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ഉദ്യാന്‍ ഉത്സവിനായുള്ള  തയ്യാറെടുപ്പുകളും സന്ദര്‍ശകര്‍ക്കുള്ള സൗകര്യങ്ങളും അവലോകനം ചെയ്തു. രാഷ്ട്രപതി നിലയത്തിലെ സന്ദര്‍ശക സഹായക കേന്ദ്രത്തില്‍ മിട്ടി കഫേയുടെ (Mitti Café ) ഭക്ഷണശാലയും സുവനീര്‍ ഷോപ്പും രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. കമ്പോസ്റ്റ് നിര്‍മ്മാണ രീതി നോക്കിക്കാണാന്‍ കാമ്പസിലെ കമ്പോസ്റ്റ് യൂണിറ്റും സന്ദര്‍ശിച്ചു. തോട്ടത്തിലെ മാലിന്യത്തില്‍ നിന്ന് ജൈവവളം ഉത്പാദിപ്പിച്ച് ഈ കമ്പോസ്റ്റിംഗ് യൂണിറ്റ് മാതൃകയാകുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യന്‍ വാസക്കാലത്തൊഴികെ വര്‍ഷം മുഴുവന്‍ രാഷ്ട്രപതി നിലയം പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും. സന്ദര്‍ശകര്‍ക്ക് അവരുടെ സ്ലോട്ട് https://rashtrapatibhavan.gov.in ല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
 
SKY

(Release ID: 2085599) Visitor Counter : 29