പ്രധാനമന്ത്രിയുടെ ഓഫീസ്
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Posted On:
12 DEC 2024 7:35PM by PIB Thiruvananthpuram
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി മാറിയ ഡി ഗുകേഷിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഈ നേട്ടം ചരിത്രപരവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ എക്സ് പോസ്റ്റിനോടു പ്രതികരിച്ചു ശ്രീ മോദി കുറിച്ചതിങ്ങനെ:
“ചരിത്രപരവും മാതൃകാപരവും!
ശ്രദ്ധേയ നേട്ടം കൈവരിച്ച ഡി ഗുകേഷിന് അഭിനന്ദനങ്ങൾ. ഇത് അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത നൈപുണ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ്.
അദ്ദേഹത്തിന്റെ വിജയം ചെസ്സ് ചരിത്രത്തിൽ അദ്ദേഹത്തിന്റെ പേരു രേഖപ്പെടുത്തുക മാത്രമല്ല, ദശലക്ഷക്കണക്കിനു യുവമനസ്സുകളെ വലിയ സ്വപ്നം കാണാനും മികവു പിന്തുടരാനും പ്രചോദിപ്പിക്കുകയും ചെയ്യും.
അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് എന്റെ ആശംസകൾ. @DGukesh”
*******
SK
(Release ID: 2083947)
Visitor Counter : 80
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada