പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നൂതനസംരംഭങ്ങളിലൂടെയും വിഭവങ്ങളിലൂടെയും കൊച്ചുകുട്ടികളെ അവരുടെ മാതൃഭാഷയിൽ പഠിപ്പിക്കുക എന്ന കാഴ്ചപ്പാടിനെ NEP 2020 പിന്തുണയ്ക്കുന്നു: പ്രധാനമന്ത്രി

Posted On: 11 DEC 2024 11:27AM by PIB Thiruvananthpuram

നൂതനസംരംഭങ്ങളിലൂടെയും വിഭവങ്ങളിലൂടെയും കൊച്ചുകുട്ടികളെ അവരുടെ മാതൃഭാഷയിൽ പഠിപ്പിക്കുക എന്ന കാഴ്ചപ്പാടിനെ ദേശീയ വിദ്യാഭ്യാസനയം (NEP) 2020 പിന്തുണയ്ക്കുന്നുവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

കേന്ദ്രമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാന്റെ എക്സ് പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:

“ആഴത്തിലുള്ള പഠനത്തിനും സർഗാത്മകത വളർത്തുന്നതിനും സാംസ്കാരിക വേരുകൾ സംരക്ഷിക്കുന്നതിനും ചെറിയ കുട്ടികളെ അവരുടെ മാതൃഭാഷയിൽ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ @dpradhanbjp എടുത്തുകാട്ടുന്നു. നൂതനസംരംഭങ്ങളിലൂടെയും വിഭവങ്ങളിലൂടെയും NEP 2020 ഈ കാഴ്ചപ്പാടിനെ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പരാമർശിക്കുന്നു - വായിക്കൂ!”

***

SK


(Release ID: 2083062) Visitor Counter : 57