പ്രധാനമന്ത്രിയുടെ ഓഫീസ്
ജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും കൂടുതൽ അഭിവൃദ്ധിയിലേക്ക് സമ്പർക്കസൗകര്യങ്ങളുടെ കരുത്ത് പ്രയോജനപ്പെടുത്തുന്നതിനും നമ്മുടെ ഗവൺമെന്റ് നിരവധി നടപടികൾ കൈക്കൊള്ളുന്നു: പ്രധാനമന്ത്രി
Posted On:
09 DEC 2024 10:08PM by PIB Thiruvananthpuram
ജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും കൂടുതൽ അഭിവൃദ്ധിയിലേക്ക് സമ്പർക്കസൗകര്യങ്ങളുടെ കരുത്ത് പ്രയോജനപ്പെടുത്തുന്നതിനും ഗവൺമെൻ്റ് നിരവധി നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വരാനിരിക്കുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളം എൻസിആർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഗതാഗതസൗകര്യവും ജീവിതസൗകര്യവും മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ കേന്ദ്രമന്ത്രി ശ്രീറാം മോഹൻ നായിഡുവിന്റെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
“വരാനിരിക്കുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളം എൻസിആർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഗതഗതസൗകര്യവും ജീവിത സൗകര്യവും മെച്ചപ്പെടുത്തും. ജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും കൂടുതൽ അഭിവൃദ്ധിയിലേക്ക് സമ്പർക്കസൗകര്യങ്ങളുടെ കരുത്ത് പ്രയോജനപ്പെടുത്തുന്നതിനും ഞങ്ങളുടെ ഗവൺമെന്റ് നിരവധി നടപടികൾ കൈക്കൊള്ളുന്നുണ്ട്”.
***
SK
(Release ID: 2082560)
Visitor Counter : 13
Read this release in:
Odia
,
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Kannada