പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നിക്ഷയ് മിത്രങ്ങൾ പോലുള്ള സംരംഭങ്ങളും ഹ്രസ്വവും ഫലപ്രദവുമായ ചികിത്സകളും ക്ഷയരോഗബാധ ഗണ്യമായി കുറയ്ക്കുകയും രോഗമുക്തിനിരക്കു വർധിപ്പിക്കുകയും ക്ഷയരോഗത്തിനെതിരെ പോരാടുന്നതിൽ ഇന്ത്യയുടെ ആഗോള നേതൃത്വത്തിനു കരുത്തേകുകയും ചെയ്‌തു: പ്രധാനമന്ത്രി

Posted On: 07 DEC 2024 12:39PM by PIB Thiruvananthpuram

നിക്ഷയ് മിത്രങ്ങൾ പോലുള്ള സംരംഭങ്ങളും ഹ്രസ്വവും ഫലപ്രദവുമായ ചികിത്സകളും ക്ഷയരോഗബാധ ഗണ്യമായി കുറയ്ക്കുകയും രോഗമുക്തി നിരക്കു മെച്ചപ്പെടുത്തുകയും ക്ഷയരോഗത്തിനെതിരെ പോരാടുന്നതിൽ ഇന്ത്യയുടെ ആഗോള നേതൃത്വത്തിനു കരുത്തേകുകയും ചെയ്തതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

കേന്ദ്രമന്ത്രി ശ്രീ ജെ പി നഡ്ഡയുടെ എക്സ് പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:

“നിക്ഷയ് പോഷൺ യോജനയിലൂടെ പോഷകാഹാര പിന്തുണയോടെ ഇന്ത്യയുടെ ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾ എങ്ങനെയാണു പരിവർത്തനാത്മക പുരോഗതി കൈവരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ പി നഡ്ഡ @JPNadda വിശദീകരിക്കുന്നു. നിക്ഷയ് മിത്രങ്ങൾ പോലുള്ള സംരംഭങ്ങളും ഹ്രസ്വവും ഫലപ്രദവുമായ ചികിത്സകളും ക്ഷയരോഗം ഗണ്യമായി കുറയ്ക്കുകയും രോഗമുക്തി നിരക്കു മെച്ചപ്പെടുത്തുകയും ക്ഷയരോഗത്തിനെതിരെ പോരാടുന്നതിൽ ഇന്ത്യയുടെ ആഗോള നേതൃത്വത്തിനു കരുത്തേകുകയും ചെയ്തു.”

 

 

-SK-

(Release ID: 2081875) Visitor Counter : 27