വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പ്രേക്ഷകരിൽ നിന്നുള്ള ചൂളം വിളിയും കൈയടികളുമാണ് തൻ്റെ ചികിത്സയെന്ന് 55-ാമത് ഐഎഫ്എഫ്ഐയിൽ ഖുശ്ബു സുന്ദറുമായുള്ള സംഭാഷണത്തിൽ തമിഴ് നടൻ ശിവകാർത്തികേയൻ പറഞ്ഞു
നിശ്ചയദാർഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിൻ്റെയും സത്യസന്ധതയുടെയും യാത്ര-തമിഴ് നടൻ തൻ്റെ ജീവിത അനുഭവങ്ങൾ IFFI-യിൽ പങ്കിട്ടു
എളിയ തുടക്കത്തിൽ നിന്ന് തമിഴ് സിനിമയിലെ ഏറ്റവും മിന്നുന്ന താരങ്ങളിൽ ഒരാളായി മാറിയ നടൻ ശിവകാർത്തികേയൻ്റെ ജീവിത യാത്ര, നിശ്ചയദാർഢ്യത്തിന്റെയും അഭിനിവേശത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും കഥയാണ്. 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) സംസാരിക്കവേ, "ചെറുപ്പം മുതൽ, സിനിമ എപ്പോഴും എൻ്റെ അഭിനിവേശമായിരുന്നു, പ്രേക്ഷകരെ രസിപ്പിക്കാൻ ഞാൻ എല്ലായ്പ്പോഴും ആഗ്രഹിക്കുന്നു"എന്ന് ശിവകാർത്തികേയൻ തന്റെ അനുഭവം പങ്കുവെച്ചു .“ഞാൻ ടെലിവിഷൻ അവതാരകനായാണ് ആരംഭിച്ചത്.അത് എനിക്ക് വിനോദരംഗത്തേക്ക് കടക്കാനുള്ള അവസരം നൽകി. അത് ഞാൻ വളരെ ആവേശത്തോടെ പിന്തുടർന്നു ”
മിമിക്രി കലാകാരനെന്ന നിലയിൽ കലാ രംഗത്തെ തൻ്റെ ആദ്യ കാലം ശിവകാർത്തികേയൻ അനുസ്മരിച്ചു. “ എഞ്ചിനീയറിംഗ് കോളേജിലെ എൻ്റെ പ്രൊഫസർമാരെ ഞാൻ അനുകരിക്കാറുണ്ടായിരുന്നു. പിന്നീട്, ഞാൻ അവരോട് ക്ഷമാപണം നടത്തിയപ്പോൾ, ഈ കഴിവിനെ ശരിയായ രീതിയിൽ വളർത്തണമെന്ന് പറഞ്ഞ് അവർ എന്നെ പ്രോത്സാഹിപ്പിച്ചു."
അച്ഛൻ്റെ ആകസ്മിക വിയോഗം തൻ്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. “എൻ്റെ പിതാവിൻ്റെ മരണശേഷം, ഞാൻ ഏതാണ്ട് വിഷാദത്തിലേക്ക് വഴുതിവീണു. എൻ്റെ ജോലി എന്നെ അതിൽ നിന്നും രക്ഷപ്പെടുത്തി. എൻ്റെ പ്രേക്ഷകരിൽ നിന്നുള്ള ചൂളം വിളികളും കൈയടികളും എൻ്റെ ചികിത്സയായി മാറി ”അദ്ദേഹം പറഞ്ഞു.തൻ്റെ ഉയർത്തെഴുന്നേൽപ്പിന് പിന്നിൽ ആരാധകരുടെ സ്നേഹവും പിന്തുണയുമാണ് എന്ന് പറഞ്ഞ അദ്ദേഹം അവർക്ക് നന്ദി അറിയിച്ചു .
മിമിക്രി കലാകാരനിൽ നിന്ന് തുടങ്ങി ടെലിവിഷൻ അവതാരകൻ, ഒടുവിൽ, തമിഴ് സിനിമയിലെ ഏറ്റവും പ്രശസ്ത നടന്മാരിൽ ഒരാളായി മാറിയ ശിവകാർത്തികേയൻ നിരവധി മേഖലകളിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്. പിന്നണി ഗായകൻ, ഗാനരചയിതാവ്, നിർമ്മാതാവ് എന്നീ നിലകളിലും അദ്ദേഹം അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
“ഒരു സ്വതന്ത്രനായ പക്ഷിയെപ്പോലെ പറക്കുക, പക്ഷേ എല്ലായ്പ്പോഴും നിങ്ങളുടെ കൂടിലേക്ക് മടങ്ങുക. എന്നെ സംബന്ധിച്ചിടത്തോളം, എൻ്റെ കുടുംബമാണ് എൻ്റെ കൂട്.കുടുംബത്തിൽ വേരൂന്നേണ്ടത് വളരെ അത്യാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ മാതാപിതാക്കൾ നമുക്ക് നല്ലത് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ”യുവതലമുറയോട് അദ്ദേഹം ലളിതമായി പറഞ്ഞു.
[2:47 pm, 24/11/2024] Gopika Pib: https://pib.gov.in/PressReleasePage.aspx?PRID=2076292
(Release ID: 2076565)
Visitor Counter : 8
Read this release in:
Kannada
,
Punjabi
,
Khasi
,
English
,
Urdu
,
Hindi
,
Marathi
,
Konkani
,
Assamese
,
Gujarati
,
Tamil
,
Telugu